പൂനെ: രണ്ടാം ടെസ്റ്റില്‍ ഇന്നിങ്‌സിനും 137 റണ്‍സിനും ഇന്ത്യക്ക് ജയം. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര ഇന്ത്യ സ്വന്തമാക്കി. ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ ക്യാപ്റ്റന്‍ കോഹ്ലിയുടെ ഡബിള്‍ സെഞ്ച്വറിയുടെ ബലത്തില്‍ 601 റണ്‍സ് നേടിയിരുന്നു. ഒന്നാം ഇന്നിംഗ്‌സില്‍ ദങിണാഫ്രിക്ക 275 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. ഇന്ത്യ ദക്ഷിണാഫ്രിക്കയെ ഫോളോ ഓണ്‍ ചെയ്യിച്ചപ്പോളും ഒന്നാം ഇന്നിംഗ്‌സിന്റെ തുടര്‍ച്ച തന്നെയാണ് ദക്ഷിണാഫ്രിക്ക പുറത്തെടുത്തത്. 189 റണ്‍സിന് എല്ലാവരും പുറത്തായി.

രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യക്ക് വേണ്ടി ഉമേഷ് യാദവും ജഡേജയും മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ അശ്വിന്‍ രണ്ടും ഷമിയും ഇഷാന്ത് ശര്‍മ്മയും ഓരോ വിക്കറ്റ് വീതം നേടി. 48 റണ്‍സ് എടുത്ത ഡീന്‍ എല്‍ഗര്‍ ആണ് രണ്ടാം ഇന്നിംഗ്‌സിലെ ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍.