ജമ്മു: നൗഷേരയിലെ ഭീകരാക്രമണത്തിന് ഇന്ത്യയുടെ തിരിച്ചടി. രജൗറി ജില്ലയിലെ നൗഷേര സെക്ടറിലെ പാക് സൈനിക പോസ്റ്റുകള്‍ ഇന്ത്യന്‍ സൈന്യം ബോംബിട്ട് തകര്‍ത്തു.

ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങളും കരസേന പുറത്തുവിട്ടു. ശക്തമായ നാശം പാക് പോസ്റ്റുകള്‍ക്ക് സംഭവിച്ചുവെന്ന് മേജര്‍ അശോക് നെറൂല മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. എന്നാല്‍ എപ്പോഴാണ് ആക്രമണം നടത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. ഇനിയും ഇത്തരം ആക്രമണങ്ങള്‍ പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഭീകരവിരുദ്ധ ഓപറേഷന്റെ ഭാഗമായുള്ള സൈനിക നടപടിയാണെന്നാണ് സേനയുടെ വിശദീകരണം. ഇന്ത്യ സമാധാനമാണ് ആഗ്രഹിക്കുന്നതെങ്കിലും ഇന്ത്യയിലേക്കു നുഴഞ്ഞുകയറ്റം പ്രോല്‍സാഹിപ്പിക്കുന്ന പാക്കിസ്ഥാന്റെ നടപടിക്കെതിരെയാണ് ആക്രമണമെന്നും മേജര്‍ ജനറല്‍ അശോക് നെറൂല പറഞ്ഞു.