ഭിന്നശേഷിയുള്ള കുട്ടിയെ വിമാനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിക്കാതിരുന്ന സംഭവത്തില്‍ ഇന്‍ഡിഗോ വിമാന സര്‍വീസിന് 5 ലക്ഷം രൂപ പിഴ.

ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് പിഴ ചുമത്തിയത്. കഴിഞ്ഞ മെയ് ഏഴിന് റാഞ്ചി വിമാനത്താവളത്തിലായിരുന്നു കേസിന് ആസ്പദമായ സംഭവം.കുട്ടിയെ വിമാനത്തില്‍ കയറുന്നത് ഇന്‍ഡിഗോ വിമാനസര്‍വീസ് തടയുകയായിരുന്നു.കുട്ടിയെ കയറ്റാത്തതിനെ തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന മാതാപിതാക്കളും യാത്ര വേണ്ടെന്നു വച്ചു.

വിമാനത്തിലെ മറ്റൊരു യാത്രക്കാരി ഫെയ്‌സ്ബുക്ക് വഴി സംഭവം പങ്കുവെച്ചതോടെയാണ് സംഭവം വിവാദമായത്. മോശമായ രീതിയിലാണ് കമ്പനി ഉദ്യോഗാര്‍ത്ഥികള്‍ കുട്ടിയെ കൈകാര്യം ചെയ്തതെന്നും ഇത് പ്രശ്‌നം കൂടുതല്‍ വഷളാക്കി എന്നും അന്വേഷണത്തില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.