ജക്കാര്‍ത്ത: ഇന്തോനേഷ്യയിലുണ്ടായ മിന്നല്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും 100 ലേറെ പേര്‍ മരിച്ചു. നാല്‍പ്പതിലധികം പേരെ കാണാതായി. കഴിഞ്ഞ രണ്ടു ദിവസമായി ശക്തമായ മഴയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ടത്. ഇതിനെ തുടര്‍ന്നുണ്ടായ പ്രളയക്കെടുതിയില്‍ കിഴക്കന്‍ പ്രദേശങ്ങളിലടക്കം ആയിരത്തിലധികം കെട്ടിടങ്ങള്‍ വെള്ളത്തിലായി.

മേഖലകളില്‍ സൈന്യത്തിന്റെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. തിങ്കളാഴ്ച രാത്രി ലാമന്‍ലെ ഗ്രാമത്തില്‍ കുന്നിടിഞ്ഞ് നിരവധി വീടുകള്‍ മണ്ണിനടിയിലായി.

രക്ഷാപ്രവര്‍ത്തകര്‍ ഇവിടെ നിന്ന് മാത്രം 40 ഓളം മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ദുരന്ത നിവാരണ സേന വകുപ്പ് പറഞ്ഞു. റോഡുകള്‍ തകര്‍ന്നതും വൈദ്യൂതി ബന്ധം മുറിഞ്ഞതും രക്ഷപ്രവര്‍ത്തനത്ത് തടസമാകുന്നുണ്ട്.