kerala
‘എല്‍.ഡി.എഫില്‍ ആര്.ജെ.ഡിയെ അപമാനിക്കാന്‍ അനുവദിക്കില്ല, പാര്‍ട്ടിക്കുള്ള അയിത്തം എന്താണെന്ന് സി.പി.എം പറയണം’; ആര്‍ജെഡിയുടെ യുവജന സംഘടന
പാര്‍ട്ടി ചുരുങ്ങിയ കാലം മാത്രമാണ് മുന്നണി വിട്ടു നിന്നത്. ശക്തിക്ക് അനുസരിച്ച് പാര്‍ട്ടിക്ക് മുന്നണിയില്‍ പ്രാതിനിധ്യം ലഭിക്കുന്നില്ല.’ പാര്‍ട്ടിക്കുള്ള അയിത്തം സി.പി.എം നേതൃത്വം തുറന്ന് പറയണമെന്നും ആര്.വൈ.ജെ.ഡി ആവശ്യപ്പെടുന്നു.

രണ്ടാം പിണറായി മന്ത്രിസഭാ പുന:സംഘടനയ്ക്ക് എതിരെ ആര്‍ജെഡിയുടെ യുവജന സംഘടന രം?ഗത്ത്. പുന:സംഘടനയില്‍ ആര്‍ജെഡിയെ മാത്രം ഒഴിവാക്കിയത് അംഗീകരിക്കില്ലെന്ന് ആര്.വൈ.ജെ.ഡി വ്യക്തമാക്കി.
‘ എല്‍.ഡി.എഫില്‍ ആര്.ജെ.ഡിയെ അപമാനിക്കാന്‍ അനുവദിക്കില്ല. പാര്‍ട്ടി ചുരുങ്ങിയ കാലം മാത്രമാണ് മുന്നണി വിട്ടു നിന്നത്. ശക്തിക്ക് അനുസരിച്ച് പാര്‍ട്ടിക്ക് മുന്നണിയില്‍ പ്രാതിനിധ്യം ലഭിക്കുന്നില്ല.’ പാര്‍ട്ടിക്കുള്ള അയിത്തം സി.പി.എം നേതൃത്വം തുറന്ന് പറയണമെന്നും ആര്.വൈ.ജെ.ഡി ആവശ്യപ്പെടുന്നു.
ആന്റണി രാജുവിനും അഹമ്മദ് ദേവര്‍ കോവിലിനും പകരമാണ് ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയിലെത്തുക. ഈ മാസം 29ന് സത്യപ്രതിഞ്ജ നടത്തുമെന്നാണ് വിവരം.
മന്ത്രിസഭ രൂപീകരണ സമയത്ത് ഉണ്ടായ ധാരണ പ്രകാരം ഘടകകക്ഷികളായ 4എം.എല്‍.എമാരില്‍ 2 പേര്‍ക്ക് രണ്ടര വര്‍ഷവും, മറ്റ് 2 പേര്‍ക്ക് രണ്ടരവര്‍ഷവുമാണ് തീരുമാനിച്ചത്. ഇത് പ്രകാരം ഗതാഗത മന്ത്രി ആന്റണി രാജുവും,തുറമുഖ മന്ത്രി അഹമ്മദ്ദേവര്‍ കോവിലും മാറി ഗണേഷ് കുമാറും,കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയില്‍ എത്തും.
മുന്‍ ധാരണ പ്രകാരമാണെങ്കില്‍ നവംബര്‍ അവസാനം പുനസംഘടന നടക്കേണ്ടതായിരുന്നു. എന്നാല്‍ മന്ത്രിസഭയുടെ കേരള പര്യടനം നടക്കുന്നത് കൊണ്ടാണ് പുനഃസംഘടന നീണ്ടുപോയത്.
kerala
കോഴിക്കോട് കടലുണ്ടി റെയില്‍വേ ഗേറ്റിന് സമീപം യുവതി ട്രെയിന്‍ തട്ടി മരിച്ചു
റെയില്‍ പാത മുറിച്ചുകടക്കുമ്പോള്‍ ട്രെയിന്‍ ഇടിക്കുകയായിരുന്നു.

കോഴിക്കോട് കടലുണ്ടി റെയില്‍വേ ഗേറ്റിന് സമീപം യുവതി ട്രെയിന്‍ തട്ടി മരിച്ചു. കോട്ടക്കടവ് വള്ളിക്കുന്ന് സ്വദേശിനി സൂര്യ (21) ആണ് അപകടത്തില്‍ മരിച്ചത്. റെയില്‍ പാത മുറിച്ചുകടക്കുമ്പോള്‍ ട്രെയിന്‍ ഇടിക്കുകയായിരുന്നു. ചെന്നൈ മെയ്ലാണ് ഇടിച്ചത്.
kerala
കനത്ത മഴ; വയനാട് തവിഞ്ഞാല്‍ തലപ്പുഴ പുഴയില്‍ മലവെള്ളപ്പാച്ചില്‍
മക്കിമലയില്‍ കാട്ടില്‍ മണ്ണിടിച്ചില്‍ ഉണ്ടായതായി സംശയം

വയനാട്ടില്‍ ശക്തമായ മഴയും കാറ്റും തുടരുന്നു. ഇന്ന് വൈകിട്ട് തവിഞ്ഞാല്‍ തലപ്പുഴ പുഴയില്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടായി. പുഴയുടെ തീരത്ത് ഉള്ളവരെ മാറ്റിപ്പാര്‍പ്പിക്കും.
മാനന്തവാടി പഞ്ചാരക്കൊല്ലി ഒമ്പതാം ബ്ലോക്കില്‍ നിന്നും കുടുംബങ്ങളെ പിലാക്കാവ് സ്ക്കൂളിലേക്ക് മാറ്റും. റവന്യൂ വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. മക്കിമലയില്‍ കാട്ടില്‍ മണ്ണിടിച്ചില്‍ ഉണ്ടായതായി സംശയം

ശക്തമായ മഴയെ തുടര്‍ന്ന് കോഴിക്കോട് കക്കയം ഡാം തുറന്നേക്കും. ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുകയാണ്. ജലനിരപ്പ് പരമാവധിയില്‍ എത്തിയാല്‍ രണ്ട് ഷട്ടറുകള്‍ തുറക്കും. കുറ്റിയാടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്കി.
-
india2 days ago
ഇന്ത്യയില്‍ നിന്നും നൂറുകണക്കിന് മുസ്ലിംകളെ നിയമവിരുദ്ധമായി ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ട്
-
india3 days ago
‘മതവികാരം വ്രണപ്പെടും’; കര്‍ണാടകയില്‍ സര്‍ക്കാര്‍ സ്കൂളില്‍ മുട്ട വിതരണത്തിനെതിരെ രക്ഷിതാക്കള്‍
-
EDUCATION3 days ago
പ്ലസ് വണ്‍ ട്രാന്‍സ്ഫര്‍ അലോട്മെന്റ് പ്രവേശനം നാളെ മുതല്‍
-
kerala12 hours ago
താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്‍
-
crime3 days ago
ബിഹാറിൽ ആക്രി കച്ചവടക്കാരനെ വെടിവെച്ചുകൊന്നു
-
india3 days ago
മുംബൈയില്‍ ‘ദൃശ്യം’ മോഡല്‍ കൊലപാതകം; ഭര്‍ത്താവിന്റെ മൃതദേഹം ടൈലുകള്‍ക്കടിയില്‍ കുഴിച്ചിട്ട് ഭാര്യ
-
kerala3 days ago
ബോഡി ഷെയ്മിങ് ചെയ്താൽ ഇനി കുറ്റം; കരട് ഭേദഗതി സർക്കാർ ഹൈക്കോടതിയിൽ ഹാജരാക്കി
-
kerala3 days ago
കേരള സര്‍വകലാശാല പോര്; രജിസ്ട്രാര്‍ക്ക് സസ്പെന്ഷന് കാലയളവിലെ ശമ്പളം നല്കേണ്ടന്ന് വിസി