ജമ്മുകശ്മീരിലെ കുപ് വാരയിലെ കേരന്‍ മേഖലിയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച മൂന്ന് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു. ശ്രീനഗറില്‍ നിന്ന് 64 കിലോമീറ്റര്‍ അകലെയാണ് കുപ്‌വാര സ്ഥിതിചെയ്യുന്നത്.

തീവ്രവാദികളുടെ സാനിധ്യം തിരിച്ചറിഞ്ഞതോടെ സുരക്ഷാ സൈന്യം ഇവിടെ തെരച്ചില്‍ നടത്തുകയായിരുന്നു. അക്രമവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. രണ്ട് ദിവസം മുന്‍പ് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ഇവിടെ സന്ദര്‍ശിച്ചിരുന്നു.