Connect with us

kerala

ആരോപണങ്ങള്‍ക്ക് പിന്നാലെ രാജി സന്നദ്ധത അറിയിച്ച് ഇ പി ജയരാജന്‍

ആരോഗ്യപ്രശ്‌നമാണെന്നാണ് വിശദീകരണം.

Published

on

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനമൊഴിയാന്‍ സന്നദ്ധത അറിയിച്ചു ഇ പി ജയരാജന്‍. ആരോഗ്യപ്രശ്‌നമാണെന്നാണ് വിശദീകരണം. വെള്ളിയാഴ്ച നടക്കുന്ന സെക്രട്ടറിയേറ്റില്‍ പങ്കെടുക്കില്ലെന്ന് ഇ പി ജയരാജന്‍ പറഞ്ഞു.

തന്നെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ചില നീക്കങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നുണ്ടെന്ന പരാതി നേരത്തെ തന്നെ അദ്ദേഹത്തിന് ഉണ്ടായിരുന്നു. ദീര്‍ഘനാളത്തെ അവധിയെടുത്ത് അദ്ദേഹം പാര്‍ട്ടില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു. പാര്‍ട്ടി പദവികളും ഒഴിയാന്‍ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചതായും സൂചനയുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ പി ജയരാജന്‍ ഇ പി ജയരാജനെതിരെ സാമ്പത്തിക ക്രമക്കേടുകള്‍ അടക്കം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ക്ക് ഇത് വഴിവെച്ചിരുന്നു.

EDUCATION

എസ്.എസ്.എൽ.സി പരീക്ഷാ ഫലം ​പ്രഖ്യാപിച്ചു; 99.69% വിജയം

കൂടുതല്‍ എപ്ലസ് ഉള്ളത് മലപ്പുറം ജില്ലയില്‍.

Published

on

എസ്.എസ്.എൽ.സി പരീക്ഷാ ഫലം ​പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. വിജയശതമാനം 99.69%.തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഫലം പ്രഖ്യാപിച്ചത്. കൂടുതല്‍ എപ്ലസ് ഉള്ളത് മലപ്പുറം ജില്ലയില്‍.

പരീക്ഷകൾ പൂർത്തിയായി 43ാം ദിനമാണ് എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചത്. വൈകുന്നേരം നാല് മുതൽ www.prd.kerala.gov.inwww.result.kerala.gov.inwww.examresults.kerala.gov.inhttps://sslcexam.kerala.gov.inwww.results.kite.kerala.gov.inhttps://pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും റിസൾട്ടുകൾ ലഭിച്ചു തുടങ്ങും.

99.70 ആയിരുന്നു കഴിഞ്ഞ കൊല്ലത്തെ വിജയശതമാനം. 4,27,105 വിദ്യാർഥികളാണ് ഫലം കാത്തിരിക്കുന്നത്. ഇതിൽ 2,17,525 പേർ ആൺകുട്ടികളും 2,09,580 പേർ പെൺകുട്ടികളുമാണ്.

70 ക്യാമ്പുകളിലായി 10,863 അധ്യാപകരാണ് മൂല്യനിർണ്ണയം നടത്തിയത്.

റിസൾട്ട് അറിയാൻ ആപ്പും

എസ്.എസ്.എൽ.സി / ഹയർ സെക്കൻഡറി/ വി.എച്ച്.എസ്.ഇ ഫലങ്ങളറിയാൻ ‘സഫലം 2024′ എന്ന മൊബൈൽ ആപ്പും കേരളാ ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സജ്ജമാക്കിയിട്ടുണ്ട്. എസ്.എസ്.എൽ.സി-യുടെ വ്യക്തിഗത റിസൾട്ടിനു പുറമെ സ്‌കൂൾ – വിദ്യാഭ്യാസ ജില്ല – റവന്യൂജില്ലാ തലങ്ങളിലുള്ള റിസൾട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങൾ, വിവിധ റിപ്പോർട്ടുകൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന പൂർണ്ണമായ വിശകലനം പോർട്ടലിലും മൊബൈൽ ആപ്പിലും’റിസൾട്ട് അനാലിസിസ്’ എന്ന ലിങ്ക് വഴി ലോഗിൻ ചെയ്യാതെ തന്നെ ലഭിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ‘Saphalam 2024’ എന്നു നൽകി ആപ് ഡൗൺലോഡ് ചെയ്യാം.

Continue Reading

india

എയര്‍ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കലിൽ ഇടപെടൽ വേണം; വ്യോമയാന മന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് വിമാനം റദ്ദാക്കിയ വിവരം യാത്രക്കാർ അറിയുന്നതെന്നും വി ഡി സതീശൻ ചൂണ്ടിക്കാട്ടി.

Published

on

കേരളത്തില്‍ നിന്നുള്ള അന്താരാഷ്ട്ര, ആഭ്യന്തര വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് യാത്രക്കാർ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് വിമാനം റദ്ദാക്കിയ വിവരം യാത്രക്കാർ അറിയുന്നതെന്നും വി ഡി സതീശൻ ചൂണ്ടിക്കാട്ടി.

യാത്ര മുടങ്ങിയാല്‍ ജോലി നഷ്ടപ്പെടുന്നവരുള്‍പ്പെടെ ഇന്നുതന്നെ വിദേശത്ത് എത്തേണ്ടവരാണ് യാത്രക്കാരില്‍ പലരും. മണിക്കൂറുകളോളം കാത്തിരുന്ന യാത്രക്കാര്‍ക്ക് ഭക്ഷണവും താമസവും നല്‍കാന്‍ പോലും എയര്‍ ഇന്ത്യ തയാറാകുന്നില്ല. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന് പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടു.

കത്തിൻ്റെ പൂർണ്ണ രൂപം

കേരളത്തിൽ നിന്നുള്ള നിരവധി അന്താരാഷ്‌ട്ര, ആഭ്യന്തര സർവീസുകൾ എയർ ഇന്ത്യ എക്‌സ്പ്രസ് അന്യായമായി റദ്ദാക്കിയതിനെ തുടർന്നുണ്ടായ തടസ്സം പരിഹരിക്കാൻ അടിയന്തര നടപടി അഭ്യർത്ഥിക്കാനുവേണ്ടിയാണ് ഈ കത്ത് എഴുതുന്നത്.

എയർ ഇന്ത്യയുടെ മാപ്പർഹിക്കാത്ത തീരുമാനത്തിൻ്റെ ഫലമായി സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് യാത്രക്കാർ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന കണ്ടെത്തൽ ഭയാനകമാണ്. വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് ഭൂരിഭാഗം യാത്രക്കാരും തീരുമാനത്തെക്കുറിച്ച് അറിഞ്ഞത്. മിഡിൽ ഈസ്റ്റിലേക്ക് പോകുന്ന നിരവധി ആളുകൾക്ക് കൃത്യസമയത്ത് മടങ്ങാൻ കഴിയാത്തതിനാൽ അവരുടെ തൊഴിൽ നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. ഒറ്റപ്പെട്ടുപോയ യാത്രക്കാർക്ക് ഭക്ഷണമോ താമസസൗകര്യമോ നൽകാനുള്ള മര്യാദ പോലും എയർ ഇന്ത്യ നൽകിയില്ലെന്നാണ് റിപ്പോർട്ടുകൾ.

ഈ അടിയന്തര സാഹചര്യത്തിൽ, കേരളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസ്‌സിൻ്റെ ഒന്നിലധികം അന്താരാഷ്ട്ര, ആഭ്യന്തര സർവീസുകൾ റദ്ദാക്കിയതിനെ തുടർന്നുള്ള തടസ്സം പരിഹരിക്കുന്നതിന് ബദൽ ക്രമീകരണങ്ങൾ നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.

എയർ ഇന്ത്യ എക്‌സ്പ്രസ്‌ വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയെന്നാണ് യാത്രക്കാരുടെ പരാതി. കണ്ണൂർ, നെടുമ്പാശ്ശേരി, കരിപ്പൂർ, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ എയർ ഇന്ത്യ എക്‌സ്പ്രസിൻ്റെ വിമാനങ്ങൾ റദ്ദാക്കിയതിനെ തുടർന്നാണ് യാത്രക്കാർ പ്രതിഷേധം നടക്കുന്നത്. ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ തുടർന്ന് വിമാനങ്ങൾ റദ്ദാക്കിയതെന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം. 250ഓളം ക്യാബിന്‍ ക്രൂ അംഗങ്ങളാണ് സമരം നടത്തുന്നത്. അലവന്‍സ് കൂട്ടി നല്‍കണം എന്നാണ് ആവശ്യം. വിമാനങ്ങൾ റദ്ദാക്കിയതിന് പിന്നാലെ വിമാനത്താവളങ്ങളിൽ കുടുങ്ങിയ നൂറുകണക്കിന് യാത്രക്കാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. കണ്ണൂരിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന ഷാർജ, മസ്കറ്റ്, അബുദബി വിമാനങ്ങളാണ് റദ്ദാക്കിയത്. നെടുമ്പാശ്ശേരിയിൽ ബഹ്റൈൻ, മസ്കറ്റ് വിമാനങ്ങളാണ് റദ്ദാക്കിയത്.

Continue Reading

kerala

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്; കടലേറ്റത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

കോഴിക്കോട് 39 ഡിഗ്രി സെല്‍സ്യസ് വരെയും ആലപ്പുഴ, തിരുവനന്തപുരം ജില്ലകളില്‍ 38 ഡിഗ്രി സെല്‍സ്യസ് വരെയും ചൂട് ഉയരും.

Published

on

സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. കോഴിക്കോട് 39 ഡിഗ്രി സെല്‍സ്യസ് വരെയും ആലപ്പുഴ, തിരുവനന്തപുരം ജില്ലകളില്‍ 38 ഡിഗ്രി സെല്‍സ്യസ് വരെയും ചൂട് ഉയരും. ഇടുക്കിയും വയനാടുമൊഴികെയുള്ള 12 ജില്ലകളില്‍ ഉയര്‍ന്ന ചൂടിനുള്ള യെലോ അലര്‍ടും പുറപ്പെടുവിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് 1.4 മീറ്റര്‍ വരെ ഉയരമുള്ള തിരകള്‍ക്കും കടലേറ്റത്തിനും സാധ്യതയുണ്ടെന്നും തീരപ്രദേശത്തുള്ളവരും മല്‍സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. രാത്രി 11.30വരെയാണ് ജാഗ്രതാ നിര്‍ദേശം.

Continue Reading

Trending