ആപ്പിള്‍ ഉപകരണങ്ങള്‍ക്ക് വമ്പിച്ച ഓഫറുമായി ആമസോണ്‍. ജൂലൈ 17 മുതല്‍ ‘ആപ്പിള്‍ ഡെയ്‌സ്’ ആദായ വില്‍പന ആരംഭിക്കും. ഐഫോണുകളടക്കമുള്ള ഉപകരണങ്ങള്‍ക്ക് വന്‍ വിലക്കിഴിവാണ് ആപ്പിള്‍ ഡെയ്‌സില്‍ ഉണ്ടായിരിക്കുക.

ഇനി ഒന്നിച്ച പണമടക്കാനില്ലാതെ ഐഫോണ്‍ സ്വപ്‌നവുമായി നടക്കുന്നവര്‍ക്ക് തവണ വ്യവസ്ഥയില്‍ ഉപകരണങ്ങള്‍ സ്വന്തമാക്കാനും അവസരമുണ്ട്. എച്ഡിഎഫ്‌സി കാര്‍ഡ് ഉടമകള്‍ക്ക് കൂടുതല്‍ കിഴിവും നല്‍കുന്നുണ്ട്.

ഐഫോണ്‍ 11 പ്രോ മാക്‌സ് മിഡ്‌നൈറ്റ് ഗ്രീന്‍ വേരിയന്റിനാണ് ഏറ്റവും വിലക്കുറവ്. 256 ജിബി സ്‌റ്റോറേജുള്ള ഇതിന് 1,23,9000 രൂപയാണ് നിലവിലെ വില. ഓഫര്‍ വില്‍പനയിലെ ഇതിന്റെ വില 96,900 രൂപ മാത്രം. എന്നുവച്ചാല്‍ 27,000 രൂപയുടെ വിലക്കുറവ്.

മറ്റൊരു ഓഫര്‍ ഐഫോണ്‍ 12 വൈറ്റ്, 64 ജിബി വേര്‍ഷനാണ്. 79,900 രൂപ വിലയുള്ള ഫോണ്‍ ഓഫര്‍ വില്‍പനയില്‍ 70,900 രൂപയ്ക്കു ലഭിക്കും. എച്ഡിഎഫ്‌സി കാര്‍ഡ് ഉപയോഗിച്ചു വാങ്ങിയാല്‍ 6,000 രൂപയുടെ കിഴിവ് അധികമായി ലഭിക്കും. ഫോണിന്റെ ബ്ലൂ വേരിയന്റാണ് വേണ്ടതെങ്കില്‍ 71,900 രൂപ നല്‍കണം.

കൂടാതെ, 1,17,900 രൂപ വിലയുള്ള 13.3ഇഞ്ച് മാക്ബുക്ക് പ്രോയ്ക്ക് (2020) 99,990 രൂപയായിരിക്കും വില (ഇന്റല്‍ ഐ5 പ്രോസസര്‍). ഇതു കൂടാതെ നിരവധി ആപ്പിള്‍ ഉപകരണങ്ങള്‍ക്ക് ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.