അബുദാബി: ഐപിഎല്ലിലെ 32ാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ മുംബൈ ഇന്ത്യന്‍സിന് 149 റണ്‍സ് വിജയലക്ഷ്യം.10.4 ഓവറില്‍ അഞ്ചു വിക്കറ്റിന് 61 റണ്‍സെന്ന നിലയിലായിരുന്ന കൊല്‍ക്കത്തയെ ആറാം വിക്കറ്റില്‍ ഒന്നിച്ച ഓയിന്‍ മോര്‍ഗന്‍ പാറ്റ് കമ്മിന്‍സ് കൂട്ടുകെട്ടാണ് 148ല്‍ എത്തിച്ചത്. 36 പന്തില്‍ നിന്ന് രണ്ടു സിക്‌സും അഞ്ചു ഫോറുമടക്കം 53 റണ്‍സെടുത്ത പാറ്റ് കമ്മിന്‍സാണ് കൊല്‍ക്കത്ത നിരയിലെ ടോപ് സ്‌കോറര്‍. 29 പന്തുകള്‍ നേരിട്ട മോര്‍ഗന്‍ 39 റണ്‍സോടെ പുറത്താകാതെ നിന്നു.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കൊല്‍ക്കത്തയുടെ തുടക്കം തന്നെ മോഷമായിരുന്നു. മൂന്നാം ഓവറില്‍ തന്നെ കൊല്‍ക്കത്തയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 7 റണ്‍സെടുത്ത രാഹുല്‍ ത്രിപാഠിയാണ് ആദ്യം പുറത്തായത്. പിന്നീട് നിതീഷ് റാണയെ (5) പുറത്തായി. പിന്നീട് കൊല്‍ക്കത്ത പൊരുതുമെന്ന് തോന്നിയെങ്കിലും ശുഭ്മന്‍ ഗില്‍ (21), ദിനേശ് കാര്‍ത്തിക് (4) എന്നിവരെ രാഹുല്‍ ത്രിപാഠി തുടര്‍ച്ചയായ പന്തുകളില്‍ മടക്കി. പിന്നീട് എത്തിയ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ആന്ദ്രേ റസ്സലും 12 റണ്‍സെടുത്ത് പുറത്തായതോടെ വലിയ പ്രതിസന്ധിയിലെത്തിയ കൊല്‍ക്കത്തയെ ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗനും പാറ്റ് കമ്മിന്‍സും ചേര്‍ന്ന് ഭേദപ്പെട്ട സ്‌കോറിലെത്തിക്കുകയായിരുന്നു.