Connect with us

Cricket

ഐപിഎല്‍ ഏപ്രില്‍ ഒമ്പതിന് ആരംഭിക്കും

അടച്ചിട്ട സ്‌റ്റേഡിയങ്ങളിലായിരിക്കും മത്സരങ്ങള്‍ നടത്തുക എന്ന് ബിസിസിഐ അറിയിച്ചു

Published

on

ഇത്തവണത്തെ ഐപിഎല്‍ മത്സരങ്ങള്‍ ഏപ്രില്‍ 9ന് ആരംഭിക്കും. മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മില്‍ ചെന്നൈയിലാണ് ഉദ്ഘാടന മത്സരം. 6 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. ചെന്നൈയോടൊപ്പം, ബാംഗ്ലൂര്‍, മുംബൈ, ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, അഹ്മദാബാദ് എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍. അഹ്മദാബാദിലെ മൊട്ടേരെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ പ്ലേ ഓഫ് മത്സരങ്ങളാണ് കളിക്കുക. മെയ് 30നാണ് ഫൈനല്‍.

അടച്ചിട്ട സ്‌റ്റേഡിയങ്ങളിലായിരിക്കും മത്സരങ്ങള്‍ നടത്തുക എന്ന് ബിസിസിഐ അറിയിച്ചു. വൈകുന്നേരം 3.30നും രാത്രി 7.30നുമാണ് മത്സരങ്ങള്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

വാഗ്വാദം അതിരുകടന്നു; സിറാജിനും ഹെഡിനും പിഴയിട്ട് ഐസിസി

രണ്ടാമതൊരു ഡീമെറിറ്റ് കൂടി പോയിന്റ് കൂടി ലഭിച്ചാല്‍ താരങ്ങള്‍ക്ക് മത്സരത്തില്‍ വിലക്കുവരും.

Published

on

ഇന്ത്യയും ഓസ്‌ട്രേലിയയും കൊമ്പുകോര്‍ക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ പരമ്പരയിലെ രണ്ടാം ടെസ്റ്റിനിടെയുണ്ടായ വാഗ്വാദത്തില്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജും ഓസീസ് ബാറ്റര്‍ ട്രാവിസ് ഹെഡും കുറ്റക്കാരാണെന്ന് ഐ.സി.സി വിധിച്ചു. ഇരുവര്‍ക്കും ഓരോ ഡീമെരിറ്റ് പോയിന്റ് വീതം നല്‍കി. സിറാജിന് മാച്ച് ഫീയുടെ 20 ശതമാനം പിഴയുമുണ്ട്. ഐ.സി.സി പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് നടപടി. രണ്ടാമതൊരു ഡീമെറിറ്റ് കൂടി പോയിന്റ് കൂടി ലഭിച്ചാല്‍ താരങ്ങള്‍ക്ക് മത്സരത്തില്‍ വിലക്കുവരും.

ബാറ്റര്‍ വിക്കറ്റ് നഷ്ടമായി പുറത്തേക്ക് പോകുമ്പോള്‍ അധിക്ഷേപകരമോ പ്രകോപനപരമായതോ ആയ ഭാഷാപ്രയോഗം, ആംഗ്യം എന്നിവ പാടില്ലെന്ന വ്യവസ്ഥയാണ് സിറാജ് ലംഘിച്ചത്. കളിക്കാരനെയോ സപ്പോര്‍ട്ടിങ് സ്റ്റാഫിനെയോ അമ്പയറെയോ മാച്ച് റഫറിയെയോ അധിഷേപിക്കുന്ന തരത്തിലുള്ള പെരുമാറ്റം പാടില്ലെന്ന വ്യവസ്ഥയാണ് ഹെഡ് ലംഘിച്ചത്.

എന്നാല്‍ താരത്തിന് പിഴ നല്‍കേണ്ടെന്ന് ഐ.സി.സി വിലയിരുത്തി. ഇരുവരും തങ്ങളുടെ കുറ്റം സമ്മതിക്കുകയും മാച്ച് റഫറി രഞ്ജന്‍ മദുഗല്ലെ നിര്‍ദേശിച്ച ശിക്ഷ അംഗീകരിക്കുകയും ചെയ്‌തെന്ന് ഐ.സി.സി വ്യക്തമാക്കി.

ഓസീസിന്റെ ആദ്യ ഇന്നിങ്‌സിലെ 82ാം ഓവറിലായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ആദ്യ പന്തില്‍ സിറാജിനെ ബൗണ്ടറി കടത്തിയ ഹെഡ് മൂന്നാം പന്തില്‍ സിക്‌സറിനും പറത്തി. എന്നാല്‍ തൊട്ടടുത്ത ഫുള്‍ലെങ്ത് ഡെലിവറിയില്‍ സിറാജ് ഹെഡിനെ ബൗള്‍ഡാക്കി.

പിന്നാലെ ഏറെ അഗ്രസീവായാണ് സിറാജ് ആഘോഷിച്ചത്. ഹെഡ് തിരികെ പ്രതികരിച്ചതോടെ സിറാജ് പവലിയനിലേക്ക് കയറിപ്പോകാന്‍ ആംഗ്യം കാണിച്ചു. ഇത് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.

മത്സരത്തില്‍ ആക്രമിച്ച് കളിച്ച ട്രാവിസ് ഹെഡ് അഡ്‌ലെയ്ഡില്‍ തന്റെ ടെസ്റ്റ് കരിയറിലെ എട്ടാം സെഞ്ച്വറി പൂര്‍ത്തിയാക്കി. സെഞ്ച്വറിക്ക് ശേഷം സ്‌കോറിങ് ഹെഡ് ഇരട്ടിവേഗത്തിലാക്കി. 141 പന്തില്‍ 140 റണ്‍സുമായാണ് താരം പുറത്തായത്. 17 ഫോറും നാല് സിക്‌സറുമടങ്ങുന്നതാണ് ഇന്നിങ്‌സ്. അഡ്‌ലെയ്ഡ് സ്‌റ്റേഡിയത്തില്‍ നിറഞ്ഞ കാണികള്‍ സഞ്ച്വറി നേടിയ ഹെഡിന് വേണ്ടി കൈയടിക്കുകയും സിറാജിനെ കൂവി വിളിക്കുകയും ചെയ്തു.

Continue Reading

Cricket

ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പര; രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് 122 റണ്‍സിന്റെ തോല്‍വി

ഓപ്പണര്‍ ജോര്‍ജിയ വോള്‍ (101), എല്ലിസ് പെറി (105) എന്നിവരുടെ സെഞ്ചുറികളുടെ മികവില്‍ ഓസ്ട്രേലിയ ഇന്ത്യയ്ക്കെതിരായ രണ്ടാം വനിതാ ഏകദിനത്തില്‍ 122 റണ്‍സിന് ബ്രിസ്ബേനില്‍ പരമ്പര സ്വന്തമാക്കി.

Published

on

ഓപ്പണര്‍ ജോര്‍ജിയ വോള്‍ (101), എല്ലിസ് പെറി (105) എന്നിവരുടെ സെഞ്ചുറികളുടെ മികവില്‍ ഓസ്ട്രേലിയ ഇന്ത്യയ്ക്കെതിരായ രണ്ടാം വനിതാ ഏകദിനത്തില്‍ 122 റണ്‍സിന് ബ്രിസ്ബേനില്‍ പരമ്പര സ്വന്തമാക്കി. ബാറ്റ് ചെയ്യാന്‍ തിരഞ്ഞെടുത്തതിന് ശേഷം ഓസ്ട്രേലിയ ലക്ഷ്യം കണ്ടു. 8 വിക്കറ്റിന് 371 എന്ന കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കി. ഏകദിന മത്സരത്തില്‍ ഇന്ത്യയ്ക്കെതിരായ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. പിന്നീട് ആതിഥേയര്‍ ഇന്ത്യയെ 44.5 ഓവറില്‍ 249 റണ്‍സിന് പുറത്താക്കി മത്സരം അനായാസം അവസാനിപ്പിച്ചു.

”ഞങ്ങള്‍ക്ക് ഇടയില്‍ കുറച്ച് കൂട്ടുകെട്ട് ലഭിച്ചു, ഞങ്ങള്‍ക്ക് പോസിറ്റീവ് മാനസികാവസ്ഥ ഉണ്ടായിരുന്നു, പക്ഷേ ഞങ്ങള്‍ക്ക് കുറച്ച് റണ്‍സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ,” മത്സരത്തിന് ശേഷം ഹര്‍മന്‍പ്രീത് പറഞ്ഞു.

‘ഞങ്ങള്‍ കുറച്ച് അവസരങ്ങള്‍ സൃഷ്ടിച്ചു, പക്ഷേ അവ എടുക്കാന്‍ കഴിഞ്ഞില്ല, അവര്‍ എങ്ങനെ ബാറ്റ് ചെയ്തു എന്നതിന്റെ ക്രെഡിറ്റ് ഞങ്ങള്‍ അവര്‍ക്ക് നല്‍കണം. അടുത്ത മത്സരത്തില്‍ ഞങ്ങള്‍ എങ്ങനെ ബൗള്‍ ചെയ്യുമെന്ന് ഞങ്ങളുടെ പദ്ധതികളെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. ഞങ്ങള്‍ക്ക് 50 ഓവറുകള്‍ പൂര്‍ണ്ണമായി ബാറ്റ് ചെയ്യണം, ഞങ്ങള്‍ ചെയ്യണം”.

ആദ്യ ഏകദിനത്തില്‍ ഇന്ത്യ അഞ്ച് വിക്കറ്റിന് തോറ്റിരുന്നു. മൂന്നാമത്തെയും അവസാനത്തെയും ഏകദിനം ബുധനാഴ്ച പെര്‍ത്തില്‍ നടക്കും.

 

Continue Reading

Cricket

2024-ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 50 വിക്കറ്റ് തികക്കുന്ന ആദ്യ ബോളറായി ബുംറ

വെറും 11 ടെസ്റ്റുകളിൽ നിന്നാണ് ഇന്ത്യൻ പേസറുടെ നേട്ടം.

Published

on

ടെസ്റ്റ് ക്രിക്കറ്റിൽ ജസ്പ്രീത് ബുംറയുടെ വിക്കറ്റ് വേട്ട തുടരുന്നു. അഡ്‌ലൈഡിൽ അരങ്ങേറുന്ന ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ഇന്നിങ്‌സിൽ ആസ്‌ട്രേലിയന്‍ ഓപ്പണര്‍ ഉസ്മാൻ ഖ്വാജയെ പുറത്താക്കിയതോടെ കലണ്ടർ വർഷം ബുംറ 50 വിക്കറ്റുകൾ തന്റെ പേരിൽ കുറിച്ചു. ഈ വർഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ താരമാണ് ബുംറ. വെറും 11 ടെസ്റ്റുകളിൽ നിന്നാണ് ഇന്ത്യൻ പേസറുടെ നേട്ടം.

ഇന്ത്യൻ ക്രിക്കറ്റിൽ കപിൽ ദേവ്, സഹീർ ഖാൻ എന്നിവർ മാത്രമാണ് മുമ്പ് ഒരു കലണ്ടർ വർഷം 50 വിക്കറ്റ് നേടിയിട്ടുള്ള കളിക്കാർ. 15.14 ആവറേജിലാണ് ബുംറയുടെ ചരിത്ര നേട്ടം. 3 ആണ് താരത്തിന്റെ എക്കോണമി റേറ്റ്. പെർത്തിൽ അരങ്ങേറിയ ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ മത്സരത്തിൽ ബുംറയുടെ ചിറകേറിയാണ് ഇന്ത്യം ജയം പിടിച്ചത്. രണ്ട് ഇന്നിങ്‌സിലുമായി എട്ട് വിക്കറ്റാണ് ബുംറ തന്റെ പോക്കറ്റിലാക്കിയത്.

അതേസമയം അഡ്‍ലൈഡ് ടെസ്റ്റിലെ ആദ്യ ഇന്നിങ്സില്‍ ഇന്ത്യന്‍ ബാറ്റിങ് നിര ഓസീസ് ബോളര്‍മാര്‍ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞു. മിച്ചൽ സ്റ്റാർക്ക് കൊടുങ്കാറ്റായാവതരിച്ചപ്പോൾ വെറും 180 റൺസിന് സന്ദർശകർ കൂടാരം കയറി. 15 ഓവറിൽ 48 റൺസ് വഴങ്ങി ആറ് വിക്കറ്റ് പിഴുതാണ് മിച്ചൽ സ്റ്റാർക്ക് ഇന്ത്യൻ ബാറ്റിങ് നിരയുടെ ചിറകൊടിച്ചത്‌.

42 റൺസെടുത്ത നിതീഷ് റെഡ്ഡിയാണ് ഇന്ത്യൻ നിരയിലെ ടോപ് സ്‌കോറർ. 37 റൺസെടുത്ത കെ.എൽ രാഹുലും 31 റൺസെടുത്ത ശുഭ്മാൻ ഗില്ലും 22 റൺസെടുത്ത അശ്വിനുമാണ് അൽപമെങ്കിലും പൊരുതി നോക്കിയ മറ്റു ബാറ്റർമാർ. ഇന്ത്യൻ നിരയിൽ മൂന്ന് കളിക്കാർ സംപൂജ്യരായി മടങ്ങി

Continue Reading

Trending