അബുദാബി: ഐപിഎല്ലില്‍ ഡല്‍ഹിക്കെതിരെ മുംബൈ ഇന്ത്യന്‍സിന് ജയം. ഡല്‍ഹി ഉയര്‍ത്തിയ വിജയലക്ഷ്യം രണ്ടു പന്തുകള്‍ ശേഷിക്കെ മുംബൈ മറികടന്നു. സ്‌കോര്‍ ഡല്‍ഹി: 20 ഓവറില്‍ 162-4. മുംബൈ: 19.4 ഓവറില്‍ 166-5. ജയത്തോടെ മുംബൈ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. ഡല്‍ഹി രണ്ടാമതാണ്.

ക്വിന്റണ്‍ ഡീകോക്കിന്റെയും സൂര്യകുമാര്‍ യാദവിന്റെയും തേരിലേറിയാണ് മുംബൈ വിജയ തീരമണഞ്ഞത്. 36 പന്തു നേരിട്ട് 53 റണ്‍സുമായി ഡീകോക്കും 32 പന്തില്‍ 53 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവും ചേര്‍ന്നാണ് ടീമിനെ വിജയത്തിലെത്തിച്ചത്.

ഒന്നാം സ്ഥാനത്തെത്താനുള്ള പോരാട്ടത്തില്‍ ഡല്‍ഹിയുടെ യുവനിരയെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്. ഡല്‍ഹി ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യം ക്വിന്റണ്‍ ഡീകോക്കിന്റെയും സൂര്യകുമാര്‍ യാദവിന്റെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ മുംബൈ അനായാസം മറികടന്നു. സ്‌കോര്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ 162/4, മുംബൈ ഇന്ത്യന്‍സ് 19.4 ഓവറില്‍ 166/5. വിജയത്തോടെ ഡല്‍ഹിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി മുംബൈ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി.

ഡല്‍ഹിക്കായി റബാദ 28 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ അക്‌സര്‍ പട്ടേലും അശ്വിനും സ്റ്റോയിനസും ഓരോ വിക്കറ്റ് വീതം വീഴ്ത്തി