Connect with us

News

ഇറാനിലെ ദേശീയ ഗുസ്തി ചാമ്പ്യനെ തൂക്കിക്കൊന്നു; വ്യാപക പ്രതിഷേധം

അഫ്കാരിക്കെതിരെ അധികൃതര്‍ അന്യായമായികുറ്റം ചുമത്തുകയായിരുന്നു എന്ന് വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്. അഫ്കാരിയുടെ വധശിക്ഷയ്ക്കെതിരെ നേരത്തെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 85000 കായിക താരങ്ങള്‍ സംയുക്ത പ്രതിഷേധത്തിലേര്‍പ്പെട്ടിരുന്നു.

Published

on

തെഹ്രാന്‍: ഇറാനിലെ ദേശീയ ഗുസ്തി ചാമ്പ്യനായ നവിദ് അഫ്കാരിയെ തൂക്കിക്കൊന്നതായി റിപ്പോര്‍ട്ട്. 2018 ല്‍ നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെ സെക്യൂരിറ്റി ഉദ്യോസ്ഥനെ കുത്തിക്കൊലപ്പെടുത്തിയെന്ന കുറ്റത്തിനാണ് നവിദ് അഫ്കാരിയെ തൂക്കിലേറ്റിയതെന്ന് ദി ഗാര്‍ഡിയന്‍ റി്‌പ്പോര്‍ട്ടുചെയ്യുന്നു.

തെക്കന്‍ നഗരമായ ഷിറാസില്‍ വെച്ച് നവിദ് അഫ്കാരിയെ തൂക്കിക്കൊന്നത്. അതേസമയം, അഫ്കാരിക്കെതിരെ അധികൃതര്‍ അന്യായമായികുറ്റം ചുമത്തുകയായിരുന്നു എന്ന് വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്. അഫ്കാരിയുടെ വധശിക്ഷയ്ക്കെതിരെ നേരത്തെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 85000 കായിക താരങ്ങള്‍ സംയുക്ത പ്രതിഷേധത്തിലേര്‍പ്പെട്ടിരുന്നു. എന്നാല്‍ വധശിക്ഷ നടപ്പാക്കിയതോടെ അന്താരാഷ്ട്ര തലത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

തന്നെ നിര്‍ബന്ധിതമായി കുറ്റം സമ്മതിപ്പിക്കുകയായിരുന്നു എന്ന് അഫ്കാരി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇദ്ദേഹത്തെ പാര്‍പ്പിച്ച ജയിലില്‍ നിന്നും ലീക്കായ ശബ്ദരേഖയില്‍ തന്നെ പൊലീസ് നിരന്തരം ഉപദ്രവിക്കുകയും കുറ്റം സമ്മതിപ്പിക്കുകയുമായിരുന്നെന്നാണ് അഫ്കാരി പറയുന്നത്.

സമാന കേസില്‍ അഫ്കാരിയുടെ സഹോദരങ്ങളെയും ഇറാന്‍ കോടതി ശിക്ഷിച്ചിട്ടുണ്ട്. സഹോദരങ്ങളായ വഹിദും ഹബിബും യഥാക്രമം 54 വര്‍ഷത്തേക്കും 27 വര്‍ഷത്തേക്കും ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

main stories

ഗോള്‍വല തീര്‍ത്ത് നെതര്‍ലാന്‍ഡ് ; അമേരിക്കയെ തോല്‍പ്പിച്ച് ക്വാര്‍ട്ടര്‍ ഫൈനലില്‍

പത്താം മിനിറ്റില്‍ മെംഫിസ് ഡിപെയുടെ ഗോളിലൂടെ നെതര്‍ലന്‍ഡ്സാണ് ആദ്യം മുന്നിലെത്തിയത്.

Published

on

ഖത്തര്‍ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇടം നേടുന്ന ആദ്യ ടീമായി നെതര്‍ലന്‍സ്. ഇന്ന് നടന്ന ‘റൗണ്ട് 16’ പോരാട്ടത്തില്‍ യുഎസ്എയെ 3-1 നാണ് നെതര്‍ലന്‍ഡ്സ് തകര്‍ത്തത്.പത്താം മിനിറ്റില്‍ മെംഫിസ് ഡിപെയുടെ ഗോളിലൂടെ നെതര്‍ലന്‍ഡ്സാണ് ആദ്യം മുന്നിലെത്തിയത്.

ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഡാലി ബ്ലിന്‍ഡ് ലീഡ് രണ്ടാക്കി. എന്നാല്‍ 76-ാം മിനിറ്റില്‍ ഹജി റൈറ്റ് നേടിയ ഗോളിലൂടെ യുഎസ്എ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും, 81-ാം മിനിറ്റില്‍ ഡെന്‍സില്‍ ഡംഫ്രൈസ് നേടിയ ഗോളിലൂടെ നെതര്‍ലന്‍ഡ്സ് മത്സരത്തിലെ ആധിപത്യം ഉറപ്പിക്കുകയായിരുന്നു.

മത്സരത്തിലുടനീളം നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ച് അക്രമണ ഫുട്ബോള്‍ കളിച്ചെങ്കിലും, ഫിനിഷിംഗിലെ പോരായ്മയാണ് യുഎസ്എയ്ക്ക് തിരിച്ചടിയായത്. പുലര്‍ച്ചെ 12.30 ന് നടക്കുന്ന അര്‍ജന്റീന-ഓസ്ട്രേലിയ മത്സരത്തിലെ വിജയികളാകും ക്വാര്‍ട്ടര്‍ ഫൈനലില്‍ നെതര്‍ലന്‍ഡ്സിന്റെ എതിരാളികള്‍.

 

Continue Reading

india

തായ്‌ലന്‍ഡ് വിദ്യാര്‍ഥിയെ പീഡിപ്പിച്ച ഹൈദരാബാദ് യൂണിവേഴ്സ്റ്റിയിലെ സീനിയര്‍ പ്രൊഫസര്‍ അറസ്റ്റില്‍

23കാരിയായ തായ്ലന്‍ഡ് വിദ്യാര്‍ഥിയെ വീട്ടിലേക്ക് ക്ഷണിച്ച്‌ ബലാത്സംഗത്തിനിരയാക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥി പൊലീസില്‍ പരാതി നല്‍കി.

Published

on

ഹൈദരാബാദ് സര്‍വകലാശാലയില്‍ തായ്‌ലന്‍ഡ് സ്വദേശിയായ വിദ്യാര്‍ഥിനിയെ സീനിയര്‍ പ്രൊഫസര്‍ വീട്ടില്‍വെച്ച്‌ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതായി പരാതി.

പരാതിയെ തുടര്‍ന്ന് ഗച്ചിബൗളി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. സ്‌കൂള്‍ ഓഫ് ഹ്യുമാനിറ്റീസിലെ ഹിന്ദി വിഭാഗം ഫാക്കല്‍റ്റി അംഗമായ രവി രഞ്ജന്‍ (62) എന്ന സീനിയര്‍ പ്രൊഫസര്‍ക്കെതിരെയാണ് ആരോപണമുയര്‍ന്നത്.23കാരിയായ തായ്ലന്‍ഡ് വിദ്യാര്‍ഥിയെ വീട്ടിലേക്ക് ക്ഷണിച്ച്‌ ബലാത്സംഗത്തിനിരയാക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥി പൊലീസില്‍ പരാതി നല്‍കി.

പഠിപ്പിക്കാനെന്ന വ്യാജേനയാണ് ഇയാള്‍ വിദ്യാര്‍ഥിയെ വീട്ടിലേക്ക് ക്ഷണിച്ചത്. വിദ്യാര്‍ഥി വീട്ടിലെത്തിയപ്പോള്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു. ഇയാളെ തടഞ്ഞപ്പോള്‍ വിദ്യാര്‍ഥിയെ തല്ലിയതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

Continue Reading

kerala

റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം ക്രമീകരിച്ചു; മാറ്റം തിങ്കളാഴ്ച മുതല്‍

ഡിസംബര്‍ അഞ്ചു മുതല്‍ 10 വരെയും 19 മുതല്‍ 24 വരെയും ഉച്ചയ്ക്കു ശേഷമാകും റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുക.

Published

on

ഡിസംബര്‍ അഞ്ചു മുതല്‍ 31 വരെ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം ക്രമീകരിച്ചു.രാവിലെയുള്ള പ്രവര്‍ത്തന സമയം എട്ടു മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും ഉച്ചകഴിഞ്ഞുള്ള പ്രവര്‍ത്തന സമയം രണ്ടു മുതല്‍ ഏഴു വരെയുമായിരിക്കും.

എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസര്‍കോട്, ഇടുക്കി ജില്ലകളില്‍ ഡിസംബര്‍ 12 മുതല്‍ 17 വരെയും 26 മുതവല്‍ 31 വരെയുമുള്ള ദിവസങ്ങളില്‍ രാവിലെ റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും. ഡിസംബര്‍ അഞ്ചു മുതല്‍ 10 വരെയും 19 മുതല്‍ 24 വരെയും ഉച്ചയ്ക്കു ശേഷമാകും റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുക.

Continue Reading

Trending