Culture
വഴി മുടക്കി കൊല്‍ക്കത്ത; ബ്ലാസ്‌റ്റേഴ്‌സ് സമനില കെണിയില്‍

കൊല്‍ക്കത്ത: സുന്ദരമായി കളിച്ചു… രണ്ട് വട്ടം മുന്നില്‍ കയറി… പക്ഷേ വിജയവും മൂന്ന് പോയിന്റും സമ്പാദിക്കാനാവാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് സമനില കെണിയില്‍ അകപ്പെട്ടു.ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ടു തവണ മുന്നില്‍ക്കയറിയ ബ്ലാസ്‌റ്റേഴ്‌സിനെ ആതിഥേയരായ കൊല്‍ക്കത്ത 2-2 സമനിലയില്‍ തളച്ചു. കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടില്‍ ഇതുവരെ അവരെ പരാജയപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലാത്ത ബ്ലാസ്‌റ്റേഴ്‌സിനു ഇന്നലെയും ഈ ചരിത്രം തിരുത്താന്‍ കഴിഞ്ഞില്ല.
ആദ്യ പകുതിയില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം അടിച്ചു സമനില പാലിച്ചിരുന്നു. ബ്ലാസ്‌റ്റേഴ്‌സിനു വേണ്ടി 33 ാം മിനിറ്റില്‍ ഗുഡിയോണ്‍ ബാള്‍ഡ്‌വിന്‍സണ്‍ ആദ്യ ഗോള്‍ നേടി. കൊല്‍ക്കത്തയുടെ സമനില ഗോള്‍ റയന്‍ ടെയ്്‌ലറും സ്വന്തം പേരിലാക്കി. രണ്ടാം പകുതിയില്‍ ദിമിതാര്‍ ബെര്‍ബറ്റോവിന്റെ ഗോളിലൂടെ മുന്നില്‍ക്കയറിയ ബ്ലാസ്‌റ്റേഴ്‌സിനെ ടോം തോര്‍പ്പിന്റെ ഗോളിലൂടെ കൊല്‍ക്കത്ത പിടിച്ചു നിര്‍ത്തി.
.@TaylorR1984 recorded a goal and an assist in another influential performance for @WorldATK! He is the Hero of the Match!
#LetsFootball #KOLKER #HeroISL pic.twitter.com/for3WMXmru— Indian Super League (@IndSuperLeague) February 8, 2018
സമനില ബ്ലാസ്‌റ്റേഴ്‌സിന്റെ സെമിഫൈനല്‍ പ്ലേ ഓഫ് സാധ്യതതക്കു തിരിച്ചടിയായി. സമനിലയില്‍ നിന്നും ലഭിച്ച ഒരു പോയന്റ് ചേര്‍ത്താല്‍ ബ്ലാസ്‌റ്റേഴ്‌സിനു 21 പോയിന്റ്് ആയി. ഏക ആശ്വാസം ഗോവയെ മറികടന്നു അഞ്ചാം സ്ഥാനത്തേക്കു നീങ്ങുവാന്‍ കഴിഞ്ഞുവെന്നതാണ്. കളിയില്‍ 54 ശതമാനം ബോള്‍ പൊസിഷന്‍ ബ്ലാസ്‌റ്റേഴ്‌സിനു ലഭിച്ചിരുന്നു. 10 തവണ ബ്ലാസ്‌റ്റേഴ്‌സ് ഓണ്‍ ടാര്‍ജറ്റില്‍ ഷോട്ടുകള്‍ ഉതിര്‍ത്തിരുന്നു. കൊല്‍ക്കത്ത ആറ് തവണയും
കൊല്‍ക്കത്തയുടെ റയന്‍ ടെയ്‌ലറാണ് ഹീറോ ഓഫ് ദി മാച്ച്. ബ്ലാസ്‌റ്റേഴ്‌സിന്റെ നിരയില്‍ ക്യാപ്റ്റന്‍ സന്ദേശ് ജിങ്കന്‍, ഇയാന്‍ ഹ്യൂം എന്നിവര്‍ക്കു പകരം ഗുഡിയോണ്‍ ബാള്‍വിന്‍സണും ദിമിതാര്‍ ബെര്‍ബറ്റോവും വന്നു. കൊല്‍ക്കത്തയുടെ നിരയിലും രണ്ട് മാറ്റങ്ങള്‍ വരുത്തിയിരുന്നു. ഗോള്‍ കീപ്പര്‍ ദേബജിത് മജുംദാറിനു പകരം ഗോള്‍ വലയം കാക്കുവാന്‍ സോറം പോയിറെയിയും റൂപ്പര്‍ട്ടിനു പകരം ടോം തോര്‍പ്പും ആദ്യ ഇലവനില്‍ വന്നു. ബ്ലാസ്‌റ്റേഴ്‌സിന്റെ പകരക്കാരുടെ ബെഞ്ചിലേക്ക് റിനോ ആന്റോ, സിയാം ഹാങ്കല്‍, അരാത്ത ഇസുമി , പുള്‍ഗ എന്നിവര്‍ എത്തിയെങ്കിലും ഡല്‍ഹിക്കെതിരെ ഗോള്‍ നേടുകയും ഹീറോ ഓഫ് ദി മാച്ചുമായ ദീപേന്ദ്ര നേഗിയ്ക്കു ഇന്നലെയും സ്ഥാനം ലഭിച്ചില്ല.
കിക്കോഫിനു പിന്നാലെ ആദ്യ മൂന്നു മിനിറ്റുകള്‍ക്കുള്ളില്‍ രണ്ട് കോര്‍ണറുകള്‍ ബ്ലാസ്‌റ്റേഴ്‌സിനു ലഭിച്ചുവെങ്കിലും പ്രയോജനപ്പെട്ടില്ല. 10 ാം മിനിറ്റില്‍ കൊല്‍ക്കത്തക്കു ലഭിച്ച ആദ്യ കോര്‍ണറില്‍ മാര്‍്ട്ടിന്‍ പാറ്റേഴ്‌സന്റെ ഹെഡ്ഡര്‍ അപകടം ഉയര്‍ത്തി പോസ്റ്റിനരികിലൂടെ കടന്നുപോയി. 12 ാം മിനിറ്റില്‍ കീഗന്‍ പെരേരയുടെ 35 വാര അകലെ നിന്നുള്ള ലോങ് റേഞ്ചറും അപകടമണി മുഴക്കി അകന്നു. തുടക്കത്തിലെ ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്‍തൂക്കത്തിനു ശേഷം എ.ടി.കെ കളി കയ്യിലെടുക്കുകയായിരുന്നു. മാര്‍്ട്ടിന്‍ പാറ്റേഴ്‌സണ്‍ ഒ്ന്നിനു പുറകെ ഒന്നായി ബ്ലാസ്‌റ്റേഴ്‌സിനു ഭീഷണി ഉയര്‍ത്തിക്കൊണ്ടിരുന്നു 33ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ പെക്കുസന്റെ ഇടതുവിംഗിലൂടെ വന്ന നീക്കം പ്രശാന്തിന്റെ അളന്നു കുറിച്ചു ബോക്‌സില്‍ നല്‍കി. ഐസ്‌ലാന്‍ഡ് സ്‌െ്രെടക്കര്‍ ഗുഡിയോണ്‍ ബാള്‍ഡ് വിന്‍സണ്‍ ഹെഡ്ഡറിലൂടെ വലകുലുക്കി. ഗോള്‍ വീണതോടെ കൊല്‍ക്കത്ത സടകുടഞ്ഞെഴുന്നേറ്റു. 38ാം മിനിറ്റില്‍ സമനില ഗോള്‍ നേടി. മിലന്‍സിംഗിന്റെ പിഴവിലാണ് ഗോള്‍ വന്നത്. മിലന്‍ സിംഗിന്റെ ബെര്‍ബറ്റോവിനു നല്‍കിയ പാസ് പിടിച്ചെടുത്ത റയന്‍ ടെയ്‌ലര്‍ നേരെ ഗോള്‍മുഖം ലക്ഷ്യമാക്കി. ലാല്‍റുവാതാരയുടെ കാലില്‍ തട്ടി ഗതിമാറി വന്ന പന്ത് ഗോള്‍കീപ്പര്‍ സുഭാഷിഷിന്റെ കണക്കുകൂട്ടല്‍ തെറ്റി വലയില്‍ കയറി.42ാം മിനിറ്റില്‍ പെക്കൂസന്റെ വെടിയുണ്ട ഷോട്ട് കൊല്‍ക്കത്ത ഡിഫന്‍ഡറുടെ കാലില്‍ തട്ടി പോസ്റ്റിനു തൊട്ടരുകിലൂടെ പുറത്തേക്കു പാഞ്ഞു. തോര്‍പ്പിന്റെ കാലില്‍ തട്ടിയുള്ള ഡിഫ്ഌഷനാണ് കൊല്‍ക്കത്തയെ രക്ഷിച്ചത്.
ജിങ്കന്റെ അഭാവം ബ്ലാസ്‌റ്റേഴ്‌സിനെ വല്ലാതെ ബാധിച്ചു.
കൊൽക്കത്തയിൽ ദിമിത്ർ ബെർബറ്റോവ് ആദ്യ #HeroISL ഗോൾ നേടിയ ആദ്യന്തം ഉത്സാഹമുണർത്തിയ ഒരു മൽസരത്തിൽ, @WorldATK-യും @KeralaBlasters-ഉം പോയിന്റുകൾ പങ്കു വെച്ചു!https://t.co/cVyUhTONeX#ISLRecap #LetsFootball #KOLKER pic.twitter.com/rZX6efkIWV
— Indian Super League (@IndSuperLeague) February 8, 2018
ആദ്യ പകുതിയില്‍ ബ്ലാസ്‌റ്റേഴ്്‌സിന്റെ ലാല്‍റുവാതരക്കും പെസിച്ചിനും ആദ്യപകുതിയില്‍ മഞ്ഞക്കാര്‍ഡ് കാണേണ്ടി വന്നു. ഇതില്‍ ലാല്‍റുവാതരക്കു ഇതോടെ മൊത്തം നാല് മഞ്ഞക്കാര്‍ഡുകള്‍ ആയതോടെ അടുത്ത മത്സരം നഷ്ടപ്പെടും. രണ്ടാം പകുതിയില്‍ കൊല്‍ക്കത്ത മൊണ്ടേലിനെ പിന്‍വലിച്ചു റൂപ്പര്‍ട്ടിനെ ഇറക്കി. 48ാം മിനിറ്റില്‍ ജാക്കി ചാന്ദിന്റെ മനോഹരമായ ക്രോസും അതേപോലെ മനോഹരമായ ഗുഡിയോണിന്റെ ഹെഡ്ഡറും ഗോള്‍ മുഖത്തേക്ക് .എന്നാല്‍ കൊല്‍ക്കത്തയുടെ ഗോളി സോറം അനായാസം കരങ്ങളില്‍ ഒതുക്കി. 56ാം മിനിറ്റില്‍ ബള്‍ഗേറിയന്‍ ഇന്‍ര്‍ നാഷണല്‍ ദിമിതാര്‍ ബെര്‍ബതോവിലൂടെ ബ്ലാസ്‌റ്റേഴ്‌സ് മുന്നില്‍ കയറി. പെസിച്ചിന്റെ പാസില്‍ കിട്ടിയ അവസരം പാഴാക്കാതെ ബോക്‌സിനു മുന്നില്‍ നിന്നും ബെര്‍ബറ്റോവ് വലയിലേക്കു നിറയൊഴിച്ചു. റയന്‍ ടെയ്‌ലര്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രശാന്തിനെ ഫൗള്‍ ചെയ്തതിനു ലഭിച്ച ഫ്രീ കിക്കാണ് ഗോളിനു വഴിയൊരുക്കിയത്. ബോക്‌സിനു മുന്നില്‍ എത്തിയ പന്ത് പെസിച്ച് നേരെ ദിമിതാര്‍ ബെര്‍ബറ്റോവില്‍ എത്തിച്ചു. കിട്ടിയ അവസരം പാഴാക്കാതെ ബെര്‍ബറ്റോവ് ആല്‍ക്കൂട്ടത്തിനിടയിലൂടെ പന്ത് വലയിലേക്കു ലക്ഷ്യം തെറ്റാതെ നിറയൊഴിച്ചു. 75ാം മിനിറ്റില്‍ കൊല്‍ക്കത്ത വീണ്ടും സമനില ഗോള്‍ കണ്ടെത്തി. കൊല്‍ക്കത്തയുടെ ആറാമത്തെ കോര്‍ണറിനെ തുടര്‍ന്നാണ് ഗോള്‍ വന്നത്. സ്വന്തം എരിയയില്‍ നിന്നും പന്ത് ക്ലിയര്‍ ചെയ്യാന്‍ കഴിയാതെ പോയതോടെ വട്ടമിട്ട കൊല്‍ക്കത്തയുടെ നീക്കം ലക്ഷ്യം കണ്ടെത്തി. റയന്‍ ടെയ്‌ലറിലേക്കു വന്ന പന്ത് നേരേ ബോക്‌സിലേക്കു ഹെഡ്ഡറിലൂടെ ലക്ഷ്യമാക്കുമ്പോള്‍ അവിടെ നിന്ന ടോം തോര്‍പ്പിനെ തടയാന്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ കളിക്കാര്‍ക്കു കഴിഞ്ഞില്ല. ഗോളി സുഭാഷിഷും പൊസിഷന്‍ തെറ്റി നില്‍ക്കുകയായിരുന്നു. ആയാസരഹിതമായി തോര്‍പ്പ് മറ്റൊരു ഹെഡ്ഡറിലൂടെ വലകുലുക്കി.80-ാം മിനിറ്റില്‍ ബെര്‍ബറ്റോവിനെ പിന്‍വലിച്ചു കന്നി മത്സരത്തിനു മലയാളി താരം സഹല്‍ അബ്ദുള്‍ സമദിനെ ഇറക്കി. ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റില്‍ പെക്കൂസന്റെ ക്രോസില്‍ ബാള്‍വിന്‍സന്റെ ഹെഡ്ഡര്‍ ഗോള്‍ വലയത്തിനു മുന്നില്‍ വെച്ചു തോര്‍പ്പ് കഷ്ടിച്ചു രക്ഷപ്പെടുത്തി. ഇതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയമോഹവും അവസാനിച്ചു. ബ്ലാസ്‌റ്റേഴ്‌സ് 17നു ഗോഹട്ടയില്‍ നോര്‍ത്ത് ഈസറ്റ് യൂണൈറ്റഡിനേയും കൊല്‍ക്കത്ത 18നു കൊല്‍ക്കത്തയില്‍ മുംബൈ സിറ്റി എഫ്.സിയേയും നേരിടും
Film
സുരേഷ് ഗോപി ചിത്രം “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” ട്രെയ്‌ലർ പുറത്ത്; റിലീസ് ജൂലൈ 17ന്

സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ രചിച്ചു സംവിധാനം ചെയ്ത “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ചിത്രം ജൂലൈ17നു ആഗോള റിലീസായെത്തും. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൻ്റെ ഒരു മാസ്സ് ത്രില്ലിംഗ് ട്രെയ്‌ലർ ആണ് പുറത്ത് വിട്ടിരിക്കുന്നത്. സുരേഷ് ഗോപി ഡേവിഡ് ആബേൽ ഡൊണോവൻ എന്ന വക്കീൽ കഥാപാത്രമായി എത്തുന്ന ചിത്രം, കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ് ആണ് നിർമ്മിക്കുന്നത്. ജെ. ഫനീന്ദ്ര കുമാർ ആണ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ സഹനിർമ്മാതാവ് സേതുരാമൻ നായർ കങ്കോൾ ആണ്. അനുപമ പരമേശ്വരൻ, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ നായികാ കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നത്.
കോർട്ട് റൂം ഡ്രാമ ആയി കഥ പറയുന്ന ചിത്രം വളരെ ശക്തവും പ്രസക്തവുമായ ഒരു വിഷയമാണ് ചർച്ച ചെയ്യുന്നതെന്ന് ട്രെയ്‌ലർ സൂചിപ്പിക്കുന്നു. പ്രേക്ഷകരിൽ ഉദ്വേഗം നിറക്കുന്ന കോടതി രംഗങ്ങൾക്കൊപ്പം ഇൻവെസ്റ്റിഗേഷൻ നൽകുന്ന ത്രില്ലും ചിത്രത്തിൽ ഉണ്ടെന്ന ഫീലും ട്രെയ്‌ലർ ദൃശ്യങ്ങൾ സമ്മാനിക്കുന്നുണ്ട്. മാസ്സ് രംഗങ്ങൾ കൂടാതെ വൈകാരിക നിമിഷങ്ങളും ഈ കോർട്ട് റൂം ത്രില്ലറിൻ്റെ കഥാഗതിയിൽ നിർണ്ണായക സ്വാധീനം ചെലുത്തുമെന്ന് ട്രെയ്‌ലർ കാണിച്ചു തരുന്നു. ട്രെയിലറിൽ ഉൾപ്പെടുത്തിയ സുരേഷ് ഗോപിയുടെ തീപ്പൊരി ഡയലോഗുകളും പ്രേക്ഷകർക്ക് ആവേശം പകരുന്നതും ചിത്രത്തിന് മേലുള്ള പ്രതീക്ഷകൾ വർധിപ്പിക്കുന്നതുമാണ്. ഇന്ത്യൻ നീതി ന്യായ വ്യവസ്ഥയുടെ ശക്തിയും ആഴവും വരച്ചു കാണിച്ചു കൊണ്ട്, അതിനുള്ളിൽ നിന്ന് നടത്തുന്ന നീതിയുടെ ഒരു പോരാട്ടത്തിൻ്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.
സുരേഷ് ഗോപിയുടെ 253 മത് ചിത്രമായാണ് “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” എത്തുന്നത്. സെൻസറിങ് പൂർത്തിയായപ്പോൾ യു/എ 16+ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ, രതീഷ് കൃഷ്ണ, ഷഫീർഖാൻ, ജോസ് ശോണാദ്രി, മഞ്ജുശ്രീ നായർ, ജൈവിഷ്ണു എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം ആഗോള റിലീസായി എത്തുക.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- സജിത് കൃഷ്ണ, കിരൺ രാജ്, ഹുമയൂൺ അലി അഹമ്മദ്, ഛായാഗ്രഹണം- രണദിവെ, എഡിറ്റിംഗ്- സംജിത് മുഹമ്മദ്, പശ്‌ചാത്തല സംഗീതം- ജിബ്രാൻ, സംഗീതം- ഗിരീഷ് നാരായണൻ, മിക്സ്- അജിത് എ ജോർജ്, സൌണ്ട് ഡിസൈൻ- സിങ്ക് സിനിമ, കലാസംവിധാനം- ജയൻ ക്രയോൺ, ചീഫ് അസോസിയേറ്റ്സ്- രജീഷ് അടൂർ, കെ. ജെ. വിനയൻ, ഷഫീർ ഖാൻ, പ്രൊഡക്ഷൻ കൺട്രോളർ- അമൃത മോഹനൻ, സംഘട്ടനം – മാഫിയ ശശി, ഫീനിക്സ് പ്രഭു, രാജശേഖർ, നൃത്തസംവിധാനംഃ സജിന മാസ്റ്റർ, വരികൾ- സന്തോഷ് വർമ്മ, ജ്യോതിഷ് കാശി, ഹരിത ഹരിബാബു, വസ്ത്രങ്ങൾ- അരുൺ മനോഹർ, മേക്കപ്പ്- പ്രദീപ് രംഗൻ, അസ്സോസിയേറ്റ് ഡിറക്ടർസ്- ബിച്ചു, സവിൻ എസ്. എ, ഹരിപ്രസാദ് കെ, വിഎഫ്എക്സ്- ഐഡൻറ് ലാബ്സ്, ഡിഐ- കളർ പ്ലാനറ്റ്, സ്റ്റിൽസ്- ജെഫിൻ ബിജോയ്, മീഡിയ ഡിസൈൻ- ഐഡൻറ് ലാബ്സ്, പിആർഒ- വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ, മാർക്കറ്റിംഗ് ആൻഡ് ഡിസ്ട്രിബൂഷൻ- ഡ്രീം ബിഗ് ഫിലിംസ്, ജയകൃഷ്ണൻ ആർ. കെ.
Film
സ്റ്റണ്ട് മാസ്റ്റര്‍ എസ്. എം രാജുവിന്റെ മരണം: സംവിധായകന്‍ പാ രഞ്ജിത്തിനെതിരെ കേസ്
സംവിധായകന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് എതിരെയാണ് നാഗപട്ടിണം പൊലീസ് കേസെടുത്തത്

പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ എസ്.എം. രാജുവിന്റെ മരണത്തില്‍ സംവിധായകന്‍ പാ രഞ്ജത്തിനെതിരെ കേസെടുത്ത് പൊലീസ്. സംവിധായകന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് എതിരെയാണ് നാഗപട്ടിണം പൊലീസ് കേസെടുത്തത്. പാ രഞ്ജിത്ത്-ആര്യ കൂട്ടുകെട്ടിലുള്ള ‘വേട്ടുവം’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവമുണ്ടായത്.
സാഹസികമായ കാര്‍ സ്റ്റണ്ട് രംഗം ചിത്രീകരിക്കുന്നതിനിടെ ഇന്നലെ രാവിലെയാണ് പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ എസ്.എം. രാജു അപകടത്തില്‍ മരിച്ചത്. അതിവേഗത്തില്‍ വന്ന കാര്‍ റാമ്പിലൂടെ ഓടിച്ചുകയറ്റി ഉയര്‍ന്ന് പറക്കുന്ന രംഗമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതിനിടെ നിയന്ത്രണം വിട്ട വാഹനം മലക്കം മറിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു.
നാഗപട്ടിണത്തുവെച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. കാര്‍ മറിഞ്ഞതിന് തൊട്ടു പിന്നാലെ ക്രൂ അംഗങ്ങള്‍ വാഹനത്തിനടുത്തേയ്ക്ക് ഓടുന്നത് വീഡിയോയില്‍ കാണാം. തകര്‍ന്ന കാറില്‍ നിന്ന് രാജുവിനെ ഉടന്‍ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തമിഴ്‌നാട് സിനിമാ മേഖലയിലെ പ്രശസ്തനായി സ്റ്റണ്ട് മാസ്റ്ററാണ് എസ്.എം. രാജു. നടന്മാരായ വിശാല്‍, പൃഥ്വിരാജ് എന്നിവര്‍ രാജുവിന് ആദരാഞ്ജലിയര്‍പ്പിച്ചു. രാജുവിന്റെ വിയോഗം ഉള്‍ക്കൊള്ളാനാകില്ലെന്നും കുടുംബത്തിന് ഈ വേദന താങ്ങാനുള്ള കരുത്ത് ദൈവം നല്‍കട്ടെയെന്നും വിശാല്‍ എക്‌സില്‍ കുറിച്ചു.
Film
വീണ്ടും ഇടി പടമോ ??; ‘ആലപ്പുഴ ജിംഖാന’ ശേഷം പുതിയ ചിത്രവുമായി ഖാലിദ് റഹ്മാൻ

യൂത്തിന് വേണ്ടി ഒരുക്കിയ ആലപ്പുഴ ജിംഖാന എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നു. യൂണിവേഴ്സൽ സിനിമയുടെയും പ്ലാൻ ബി മോഷൻ പിക്ച്ചേഴ്സിന്റെയും ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമായിരുന്നു ആലപ്പുഴ ജിംഖാന.
അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലൗവ്, തല്ലുമാല എന്നിങ്ങനെ വ്യത്യസ്ത ഴോണറുകളിലുളള മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച ഖാലിദ്റഹ്മാൻ മലയാളസിനിമയുടെ ഒരു ബ്രാൻഡ് ആയി മാറികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു പുതിയ സിനിമയുടെ അറിയിപ്പ് കൂടി വന്നിരിക്കുന്നത്. ബോക്സ് ഓഫീസിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ഒറ്റിറ്റിയിൽ ഗംഭീര വരവേൽപ്പാണ് ആലപ്പുഴ ജിംഖാന എന്ന ഖാലിദ് റഹ്മാൻ ചിത്രത്തിന് ലഭിച്ചത്. മികച്ച കളക്ഷൻ റിപ്പോർട്ട്കൾ സ്വന്തമാക്കാറുള്ള ഖാലിദ് റഹ്മാന്റെ പുതിയ ചിത്രവും പ്രേക്ഷക സ്വീകാര്യത നേടുമെന്നാണ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്ന അഭിപ്രായം. സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
-
kerala20 hours ago
വോട്ടര്‍പട്ടിക ചോര്‍ച്ച; കമ്മിഷണറുമായി ചര്‍ച്ച നടത്തി എല്‍.ജി.എം.എല്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് കമ്മീഷണര്‍
-
india3 days ago
നിമിഷപ്രിയ കേസ്; ‘വിഷയത്തില്‍ ഇടപെട്ടത് ഒരു മനുഷ്യന് എന്ന നിലക്ക്’: കാന്തപുരം
-
kerala3 days ago
നിപ; സംസ്ഥാനത്ത് 675 പേര് സമ്പര്‍ക്ക പട്ടികയില്‍
-
india3 days ago
കോളേജില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; ബെംഗളൂരുവില്‍ 2 അധ്യാപകരടക്കം 3 പേര് അറസ്റ്റില്‍
-
News3 days ago
സമൂസ, ജിലേബി, ലഡു എന്നിവയില്‍ മുന്നറിയിപ്പ് ലേബലുകളില്ല; ഉപദേശങ്ങളുള്ള ബോര്‍ഡുകള്‍ മാത്രം: ആരോഗ്യ മന്ത്രാലയം
-
News3 days ago
കോപ്പികാറ്റുകള്‍ക്ക് പണമില്ല: ഒരു കോടി ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നീക്കം ചെയ്ത് മെറ്റ
-
kerala3 days ago
ഹേമചന്ദ്രന് കൊലപാതകക്കേസ്; മൃതദേഹം കടത്താനുപയോഗിച്ച കാര്‍ കണ്ടെത്തി
-
kerala3 days ago
വിപഞ്ചികയുടെ കുഞ്ഞിന്റെ സംസ്കാരം മാറ്റിവച്ചു; ഭര്‍ത്താവ് നിധീഷിനെ ചര്‍ച്ചക്ക് വിളിച്ച് ഇന്ത്യന്‍ കോണ്‍സുലേറ്റ്