Connect with us

kerala

‘എഡിജിപിയെ മാറ്റാതെ പറ്റില്ല’, നിലപാട് കടുപ്പിച്ച് സിപിഐ; എഡിജിപിക്കെതിരായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള അവസാനദിവസം നാളെ

നിയമസഭാ സമ്മേളനത്തിന് മുന്‍പായി അജിത് കുമാറിനെ എഡിജിപി സ്ഥാനത്തുനിന്ന് മാറ്റി നിര്‍ത്തണമെന്ന ആവശ്യം സിപിഐ ആവശ്യപ്പെട്ടിരുന്നു

Published

on

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെതിരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് നാളെ ഡിജിപി ദര്‍വേഷ് സാഹിബ് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. അജിത് കുമാര്‍ സ്ഥാനത്തുതുടരുമോയെന്ന കാര്യത്തില്‍ നാളെ അന്തിമതീരുമാനം ഉണ്ടായേക്കും. അതിനിടെ എകെജി സെന്ററില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥന സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി. നിയമസഭാ സമ്മേളനത്തിന് മുന്‍പായി അജിത് കുമാറിനെ എഡിജിപി സ്ഥാനത്തുനിന്ന് മാറ്റി നിര്‍ത്തണമെന്ന ആവശ്യം സിപിഐ ആവശ്യപ്പെട്ടിരുന്നു. മറ്റന്നാള്‍ നിയമസഭാ സമ്മേളനത്തിന് തുടക്കമാകും.

ഡിജിപിയുടെ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്നാണ് ബിനോയ് വിശ്വത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടി. റിപ്പോര്‍ട്ട് വരട്ടെയെന്നും അതിനുശേഷം തീരുമാനിക്കാമെന്നുമാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. എഡിജിപിക്കെതിരായ ആരോപണങ്ങളിലെ അന്വേഷണത്തിൽ ഡിജിപി നാളെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ഇരിക്കെയാണ് കൂടിക്കാഴ്ച നടന്നത്.

പിവി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഉന്നതതല സംഘം രൂപീകരിച്ചിരുന്നു. അന്വേഷണസംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള അവസാനതീയതി നാളെയാണ്. ഷെയ്ക് ദര്‍വേഷ് സാഹിബ്, ജി.സ്പര്‍ജന്‍ കുമാര്‍ (ഐജിപി, സൗത്ത് സോണ്‍ & സിപി, തിരുവനന്തപുരം സിറ്റി), തോംസണ്‍ ജോസ് (ഡിഐജി, തൃശൂര്‍ റേഞ്ച്), എസ്. മധുസൂദനന്‍ (എസ്പി, ക്രൈംബ്രാഞ്ച്, തിരുവനന്തപുരം), എ ഷാനവാസ് (എസ്പി, എസ്എസ്ബി ഇന്റലിജന്‍സ്, തിരുവനന്തപുരം) എന്നിവരാണ് അന്വേഷണം നടത്തിയത്.

മറ്റന്നാള്‍ നിയമസഭ സമ്മേളനം തുടങ്ങും മുമ്പ് എഡിജിപിയെ മാറ്റണമെന്നതായിരുന്നു സിപിഐയുടെ നേരത്തെയുള്ള നിലപാട്. നടപടിയുണ്ടായില്ലെങ്കില്‍ കടുത്ത നടപടിയിലേക്ക് കടക്കേണ്ടിവരുമെന്നാണ് സിപിഐയുടെ മുന്നറിയിപ്പ്. അന്ത്യശാസനമെന്ന നിലയിലാണിപ്പോള്‍ എഡിജിപിയെ മാറ്റാതെ പറ്റില്ലെന്ന നിലപാട് വീണ്ടും സിപിഐ ആവര്‍ത്തിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ആര്‍എസ്എസ് വിദ്യാഭ്യാസ സമ്മേളനം; സംസ്ഥാനത്തെ അഞ്ച് സര്‍വകലാശാല വി.സി.മാര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍

കണ്ണൂര്‍, സെന്‍ട്രല്‍, കേരള, കാലിക്കറ്റ്, കുഫോസ് സര്‍വകലാശാലയിലെ വി.സിമാര്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്.

Published

on

സര്‍വകലാശാലകളെ കാവിവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നുവെന്ന എന്ന വിമര്‍ശനം നിലനില്‍ക്കെ ആര്‍എസ്എസ്സിന്റെ വിദ്യാഭ്യാസ സമ്മേളനത്തില്‍ കേരളത്തിലെ അഞ്ച് സര്‍വകലാശാല വി.സി.മാര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍. കണ്ണൂര്‍, സെന്‍ട്രല്‍, കേരള, കാലിക്കറ്റ്, കുഫോസ് സര്‍വകലാശാലയിലെ വി.സിമാര്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്. സമ്മേളനത്തില്‍ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് പങ്കെടുക്കും.

നേരത്തെ ആര്‍എസ്എസ് സര്‍വകലാശാലകളെ കാവിവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നുവെന്ന വിമര്‍ശനം വ്യാപകമായി ഉയര്‍ന്നിരുന്നു. വിദ്യാഭ്യാസ വികാസ കേന്ദ്രത്തിന്റെ പേരില്‍ നാളെ മുതല്‍ നാല് ദിവസമാണ് കൊച്ചിയില്‍ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.

ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുക എന്ന ആവശ്യം ഉന്നയിച്ചാണ് സമ്മേളനം. എന്നാല്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ കീഴിലല്ലാത്ത് ഇത്തരം സംഘടന നടത്തുന്ന ഇത്തരം സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നതില്‍ ബുദ്ധിമുട്ടുണ്ട് എന്ന് ചില വിസിമാര്‍ അറിയിച്ചതായും വിവരമുണ്ട്.

Continue Reading

kerala

പീരുമേട്ടിലെ ആദിവാസി സ്ത്രീ സീതയുടെ മരണം; കാട്ടാന ആക്രമണത്തിലെന്ന് സ്ഥിരീകരിച്ച് പൊലീസ്

കാട്ടാന ആക്രണത്തിന്റെ ലക്ഷണങ്ങള്‍ ഇല്ലെന്നായിരുന്നു ഫൊറന്‍സിക് സര്‍ജന്‍ പറഞ്ഞത്.

Published

on

ഇടുക്കി പീരുമേട്ടില്‍ ആദിവാസി സ്ത്രീ സീത മരിച്ചത് കാട്ടാനയുടെ ആക്രമണത്തിലെന്ന് സ്ഥിരീകരിച്ച് പൊലീസ്. കാട്ടാന ആക്രണത്തിന്റെ ലക്ഷണങ്ങള്‍ ഇല്ലെന്നായിരുന്നു ഫൊറന്‍സിക് സര്‍ജന്‍ പറഞ്ഞത്. എന്നാല്‍ ശരീരത്തിലെ പരിക്കുകള്‍ കാട്ടാനയുടെ ആക്രമണത്തിലുണ്ടായതാണെന്ന് പൊലീസ് പറഞ്ഞു. റിപ്പോര്‍ട്ട് രണ്ടാഴ്ചക്കകം പൊലീസ് കോടതിയില്‍ സമര്‍പ്പിക്കും.

സീതയുടേത് കൊലപാതകമാണെന്ന് ഫോറന്‍സിക് സര്‍ജന്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ നല്‍കിയതാണ് സംശയങ്ങള്‍ക്ക് കാരണമായത്. മൃതദേഹത്തിലുണ്ടായ പരിക്കുകളെ സംബന്ധിച്ച് വിശദമായ പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് കാട്ടാനയുടെ ആക്രമണമാണെന്ന് സ്ഥിരീകരിച്ചത്. അടുത്തയാഴ്ച തന്നെ പൊലീസ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും.

Continue Reading

kerala

അടൂരില്‍ പിതാവിനെ നേരെ മകന്റെയും ഭാര്യയുടെയും ക്രൂരമര്‍ദനം

അടൂര്‍ സ്വദേശി തങ്കപ്പനെയാണ് ഇളയ മകന്‍ സിജുവും, ഭാര്യ സൗമ്യയും ചേര്‍ന്ന് മര്‍ദ്ദിച്ചത്.

Published

on

പത്തനംതിട്ട അടൂരില്‍ പിതാവിനെ മകനും ഭാര്യയും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. അടൂര്‍ സ്വദേശി തങ്കപ്പനെയാണ് ഇളയ മകന്‍ സിജുവും, ഭാര്യ സൗമ്യയും ചേര്‍ന്ന് മര്‍ദ്ദിച്ചത്. സംഭവത്തില്‍ ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. ഇരുവരും പിതാവിനെ വീട് കയറി അക്രമിച്ചുവെന്ന് എഫ്‌ഐആറില്‍ പറയുന്നു. മകന്‍ പൈപ്പ് കൊണ്ടും മകന്റ ഭാര്യ വടികൊണ്ടും തങ്കപ്പനെ അടിച്ചുവീഴ്ത്തുകയായിരുന്നു. മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ അയല്‍ക്കാരാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. പോലീസ് എത്തി സ്വമേധയാണ് കേസെടുക്കുകയായിരുന്നു.

Continue Reading

Trending