യൂറോ കപ്പ് ചാമ്പ്യന്മാരായ ഇറ്റലിയും കോപ്പയില്‍ ജേതാക്കളായ അര്‍ജന്റീനയും തമ്മിലുള്ള പോരാട്ടം അടുത്ത വര്‍ഷം ജൂണില്‍. യൂറോപ്യന്‍ ഫുട്‌ബോള്‍ അസോസിയേഷനായ യുവേഫയും ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ അസോസിയേഷനായ കോണ്‍മബോളും ചേര്‍ന്ന നടത്തിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാരയ്മറിയിച്ചത്.

യുവേഫയും കോണ്‍മബോളും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് സൗഹൃദ മത്സരം അരങ്ങേറുന്നത്. യൂറോ, കോപ്പ ഫൈനല്‍ മത്സരങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ ഇരു ടീമുകളും തമ്മില്‍ മാറ്റുരക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ കളി എന്ന് നടക്കും എന്നതില്‍ വ്യക്തതയുണ്ടായിരുന്നില്ല. ഇപ്പോള്‍ ഔദ്യോഗികമായി മത്സരം പ്രഖ്യാപിച്ചിരിക്കുകയാണ്.

യൂറോ കപ്പില്‍ ഇംഗ്ലണ്ടിനെ തകര്‍ത്താണ് ഇറ്റലി ചാമ്പ്യന്മാരായത്. ബ്രസീലിനെ തകര്‍ത്താണ് അര്‍ജന്റീന കപ്പില്‍ മുത്തമിട്ടത്.