Connect with us

Culture

ദീപാവലി ആഘോഷിക്കാന്‍ ട്രംപിന്റെ മകള്‍

Published

on

വാഷിങ്ടണ്‍: പ്രസിഡന്റ് തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ബാക്കിനില്‍ക്കെ ദീപാവലി ആഘോഷത്തില്‍ പങ്കെടുക്കാനൊരുങ്ങി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപ്.donald_and_ivanka__3475052b

ivanka-trump-donald-jared-kushner-499040

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെക്കുറിച്ച് പുകഴ്ത്തി അമേരിക്കയിലെ ഇന്ത്യക്കാരുടെ വോട്ടു ഉറപ്പിക്കാന്‍ ട്രംപ് ശ്രമം തുടരുന്നതിനിടെയാണ് ഇവാന്‍കയുടെ ദീപാവലി ആഘോഷം. ഇന്ത്യക്കാരുടെ മനംകവരാനാണ് മകളെ ദീപാവലി ആഘോഷത്തില്‍ പങ്കെടുപ്പിക്കുന്നതെന്ന ആക്ഷേപവും പരക്കെ ഉയര്‍ന്നിട്ടുണ്ട്.

CLEVELAND, OH - JULY 21: Ivanka Trump waves to the crowd as she walks on stage to deliver a speech during the evening session on the fourth day of the Republican National Convention on July 21, 2016 at the Quicken Loans Arena in Cleveland, Ohio. Republican presidential candidate Donald Trump received the number of votes needed to secure the party's nomination. An estimated 50,000 people are expected in Cleveland, including hundreds of protesters and members of the media. The four-day Republican National Convention kicked off on July 18. (Photo by John Moore/Getty Images)

തെരഞ്ഞെടുപ്പില്‍ പ്രവചനം അസാധ്യമായ വിര്‍ജീനിയയിലെ രാജ്ധാനി ക്ഷേത്രത്തിലാണ് ഇവാന്‍കയുടെ ആഘോഷം. ഒരു പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുടെ കുടുംബാംഗം ഹൈന്ദവ ആരാധാനാലയം സന്ദര്‍ശിക്കുന്നത് ഇതാദ്യമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Culture

സുരേഷ് ഗോപിയെ അധ്യക്ഷനായി വേണ്ടെന്ന് സത്യജിത്ത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥികള്‍

മൂന്നുവര്‍ഷത്തെ കാലയളവിലാണ് സുരേഷ് ഗോപിയെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനക്കാന്‍ തീരുമാനിച്ചത്.

Published

on

സത്യജിത്ത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി സുരേഷ് ഗോപിയെ നിയമിച്ചതില്‍ പ്രതിഷേധവുമായി സ്ഥാപനത്തിലെ വിദ്യാര്‍ഥികള്‍. സുരേഷ് ഗോപിയെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനാക്കിയ തീരുമാനത്തെ എതിര്‍ക്കുന്നതായി വിദ്യാര്‍ഥി യൂണിയന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ഹിന്ദുത്വ ആശയവും ബിജെപിയുമായുള്ള സുരേഷ് ഗോപിയുടെ ബന്ധവുമാണ് എതിര്‍പ്പിന് പിന്നിലെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

വിദ്യാര്‍ത്ഥികള്‍ക്ക് വളരാന്‍ അവസരം നല്‍കുന്ന സ്ഥാപനത്തിന്റെ മികവിനെ ബാധിക്കുമെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്ന വ്യക്തിയെയാണ് സ്ഥാപനത്തിന്റെ അധ്യക്ഷനായി വേണ്ടതെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.

മൂന്നുവര്‍ഷത്തെ കാലയളവിലാണ് സുരേഷ് ഗോപിയെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഈ തീരുമാനത്തില്‍ സുരേഷ് ഗോപിക്കും അത്യംപതിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

 

 

 

Continue Reading

Film

25,000 രൂപ തന്ന് അപമാനിക്കരുത്, പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്: നടന്‍ അലന്‍സിയര്‍

സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് കൈപ്പറ്റിയ ശേഷമുള്ള പ്രതികരണത്തിനിടെയാണ് നടന്റെ പരാമര്‍ശം

Published

on

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ വേദിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി നടന്‍ അലന്‍സിയര്‍. പുരസ്‌കാരമായി നല്‍കുന്ന ശില്‍പം മാറ്റണമെന്നും പെണ്‍പ്രതിമ നല്‍കി പ്രകോപിപ്പിക്കരുതെന്നും അലന്‍സിയര്‍ പറഞ്ഞു.

ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍കരുത്തുള്ള പ്രതിമ നല്‍കണം. ആണ്‍കരുത്തുള്ള പ്രതിമ ലഭിക്കുന്ന ദിവസം അഭിനയം നിര്‍ത്തുമെന്നും അലന്‍സിയര്‍ പറഞ്ഞു.

സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരത്തിന് സ്വര്‍ണം പൂശിയ പ്രതിമ തരണം. സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരത്തുക വര്‍ധിപ്പിക്കണം. 25000 രൂപ നല്‍കി അപമാനിക്കരുത് എന്നും അലന്‍സിയര്‍ അഭിപ്രായപ്പെട്ടു.

സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് കൈപ്പറ്റിയ ശേഷമുള്ള പ്രതികരണത്തിനിടെയാണ് നടന്റെ പരാമര്‍ശം. അപ്പന്‍ എന്ന സിനിമയിലെ അഭിനയത്തിനാണ് അലന്‍സിയറിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചത്.

 

Continue Reading

Film

തമിഴിലെ നാല് മുന്‍നിര താരങ്ങള്‍ക്ക് വിലക്ക്; നിര്‍മാതാക്കളോട് മോശമായി പെരുമാറിയതിനാണ് വിലക്ക്

അഥര്‍വ, ചിമ്പു, ധനുഷ്, വിശാല്‍ എന്നിവര്‍ക്കെതിരെയാണ് നടപടി

Published

on

ചെന്നൈയിലെ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ നിര്‍മാതാക്കളോട് മോശമായി പെരുമാറിയതിന് നാല് പ്രമുഖ താരങ്ങള്‍ക്ക് വിലക്ക്. തമിഴ് സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ച തീരുമാനമാണ് ഇന്നലെ ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലുണ്ടായത്. അഥര്‍വ, ചിമ്പു, ധനുഷ്, വിശാല്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.

ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തമിഴ് സിനിമാമേഖലയിലെ നിര്‍മാതാക്കള്‍ക്കൊപ്പം റെഡ് കാര്‍ഡ് ലഭിച്ച നടന്മാര്‍ക്ക് ജോലി ചെയ്യാനാകില്ല. ഫലത്തില്‍ തമിഴ് സിനിമയില്‍നിന്നുള്ള വിലക്കു തന്നെയാകുമിത്. മോശം പെരുമാറ്റം, നിര്‍മാതാക്കളുമായി സഹകരിക്കുന്നില്ല ഉള്‍പ്പെടെയുള്ള കാരണങ്ങളാണ് സംഘടന ചൂണ്ടിക്കാട്ടുന്നത്.

Continue Reading

Trending