കൊച്ചി: കേരളാ ബാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് ഇത് സന്തോഷത്തിന്റെ സീസണ്‍. നീണ്ട കാത്തിരിപ്പിന് വിട നല്‍കി ഹ്യൂമേട്ടന്‍ മഞ്ഞപ്പടയില്‍ ചേര്‍ന്നിരുക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചെയാണ് ഇയാന്‍ ഹ്യൂം ബ്ലാസ്റ്റേഴ്‌സുമായി കരാര്‍ ഒപ്പിട്ടത്.

മലയാളികള്‍ നെഞ്ചേറ്റിയ ഈ കനേഡിയന്‍ താരം മഞ്ഞ ജഴ്സിയില്‍ കലൂരിന്റെ ഗ്യാലറിയെ ഇളക്കി മറിക്കാന്‍ വീണ്ടും എത്തിയ വിവരം ആരാധകരെ സന്തോഷത്തിലാക്കിയിരിക്കുകയാണ്. നാലാം സീസണില്‍ മലയാളികളുടെ ഹ്യൂമേട്ടന്‍ ഗ്യാലറിയെ ഇളക്കി മറിക്കാന്‍ കേരളത്തിലേക്ക് എത്തിക്കണമെന്ന കേരള ബ്ലാസ്റ്റേഴ്‌സ് ടീന്റെയും ആരാധകരുടെയും ആവശ്യം ടീം മാനേജ്മെന്റ് യാഥാര്‍ഥ്യമാക്കുകയായിരുന്നു.