തിരുവനന്തപുരം: സ്ഥാനമൊഴിയാനുള്ള തീരുമാനത്തിലുറച്ച് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ്ബ് തോമസ്. ഇന്നലെയാണ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.

ഇന്നലത്തെ സത്യം ഇന്നത്തെ സത്യം ആകണമെന്നില്ല. ഓരോ ദിവസവും പുതിയ ആകാശവും പുതിയ ഭൂമിയുമാണെന്ന് അദ്ദേഹം പ്രതികരിച്ചു. സ്ഥാനമൊഴിയാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ജേക്കബ്ബ് തോമസ് പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് സെക്രട്ടറി നളിനിനെറ്റോയുമായി കൂടിക്കാഴ്ച്ച നടത്തുകയാണ്. മുഖ്യമന്ത്രിയുടെ തീരുമാനം ഇന്നു തന്നെയുണ്ടാകും.