തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ജേക്കബ്ബ് തോമസ് മാറേണ്ടതില്ലെന്ന് വിഎസ് അച്ചുതാനന്ദന്‍. സത്യസന്ധനായ ഉദ്യോഗസ്ഥനാണ് അദ്ദേഹം. രാജി സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് തോന്നുന്നില്ല. ജേക്കബ്ബ് തോമസിനെതിരെ ചിലര്‍ അപവാദപ്രചരണം നടത്തുകയാണ്. അതെല്ലാം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയാണെന്നും വിഎസ് പറഞ്ഞു.

അതേസമയം, സ്ഥാനമൊഴിയുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പ് സെക്രട്ടറിയും ജേക്കബ്ബ് തോമസിന്റെ കത്തിനെക്കുറിച്ച് ചര്‍ച്ച നടത്തുകയാണ്. ഇന്ന് ഉച്ചയോടെ മുഖ്യമന്ത്രി ജേക്കബ്ബ് തോമസിന്റെ കാര്യത്തില്‍ തീരുമാനമെടുക്കും.

എന്നാല്‍ രാജിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ജേക്കബ്ബ് തോമസ് പറഞ്ഞു. ഇന്നലത്തെ സത്യം ഇന്നത്തെ സത്യം ആകണമെന്നില്ലെന്നും ജേക്കബ്ബ് തോമസ് രാജിയെക്കുറിച്ച് പ്രതികരിച്ചു.