ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സയീദ് അറസ്റ്റില്‍. ലാഹോറില്‍ നിന്നും ഗുജ്രാന്‍വാലയിലേക്കുള്ള യാത്രക്കിടെയാണ് ഹാഫിസ് സയീദിനെ പാക് പൊലീസ് അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജയിലില്‍ അടച്ചതായും പാക് മാധ്യമങ്ങല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹാഫിസ് സെയീദ് പാകിസ്ഥാനില്‍ 23 ഭീകരവാദ കേസുകളിലെ പ്രതിയാണ്. മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതിയായ ഹാഫിസ് സയീദിനെ വിട്ടുനല്‍കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഹാഫിസ് പാകിസ്ഥാനില്‍ സ്വതന്ത്ര വിഹാരം നടത്തുകയാണെന്നും ഇന്ത്യ ആരോപിച്ചിരുന്നു.

ഭീകരപ്രവര്‍ത്തനങ്ങള്‍ തടയുക ലക്ഷ്യമിട്ട് പാകിസ്ഥാനിലെ ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിന് മേല്‍ ലോകരാജ്യങ്ങളുടെ സാമ്പത്തിക ഉപരോധം അടക്കമുള്ള സമ്മര്‍ദ്ദം ശക്തമാണ്. ഈ സാഹചര്യത്തിലാണ് ഹാഫിസ് സയീദിനെതിരെ കടുത്ത നടപടിയിലേക്ക് നീങ്ങാന്‍ പാക് സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.