kerala
പ്രതിഭകള്‍ നിറഞ്ഞാടിയ ജനകീയോത്സവം
പ്രതിഭയുടെയും പ്രയത്‌നത്തിന്റെയും കരുത്തുകൊണ്ട് ഉയര്‍ന്നുവന്ന പലരുടെയും വഴികളില്‍ ഭരണകൂടം വിലങ്ങുതടിയാവുന്ന പ്രവണത പോലും ഈയിടെ നമുക്ക് കാണേണ്ടി വരികയുണ്ടായി

സംസ്ഥാന സ്‌കൂള്‍ കലോത്സവം കേവലം സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കലാമത്സരമല്ലെന്നും കേരളത്തിന്റെ ജനകീയോത്സവമാണെന്നും അനന്തപുരിയും അടിവരയിട്ടിരിക്കുകയാണ്. ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിന്റെ 63ാം എഡിഷനില്‍ 14 ജില്ലകളില്‍ നിന്നായി 249 ഇനങ്ങളില്‍ 15000 ത്തോളം വിദ്യാര്‍ത്ഥികള്‍ പ്രതിഭയുടെ മിന്നലാട്ടം കൊണ്ട് വിസ്മയം തീര്‍ക്കുമ്പോള്‍ അതിനു സാ ക്ഷിയാകാനെത്തിയത് ജനലക്ഷങ്ങളാണ്. ഉത്സവങ്ങള്‍ ഉണര്‍ത്തുപാട്ടാണ്. അത് ജനസമൂഹത്തെ ഒരേചരടില്‍ കോര്‍ക്കുന്നു. ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വെല്ലുവിളി ഉയരുന്ന പുതിയ കാലത്ത് കൗമാരകേരളം കലയെ വര്‍ണ, ഭാഷ, ലിംഗ ഭേദമില്ലാതെ മനുഷ്യസ്‌നേഹവും നന്മയും വളര്‍ത്തുന്നതിനുള്ള പടച്ചട്ടയാക്കിമാറ്റുമ്പോള്‍ അനിര്‍വചനീയമായ മാനങ്ങളാണ് അഞ്ചുദിന രാത്രങ്ങളില്‍ അനന്തപത്മനാഭന്റെ മണ്ണ് മലയാളക്കരക്ക് പകര്‍ന്നു നല്‍കിയത്. അവസാനത്തെ മത്സരവും പൂര്‍ത്തിയാകുന്നതുവരെ വിവിധ ജില്ലകള്‍ ഇഞ്ചോടിഞ്ച് നടത്തിയ പോരാട്ടം കേവലം കലാകിരീടത്തിനുവേണ്ടിയുള്ള മത്സരം എന്നതിലുപരി പുതിയ തലമുറയുടെ പ്രതിഭയുടെ മാ റ്റുരക്കല്‍കൂടിയായിരുന്നു. 117 പവന്റെ സ്വര്‍ണകിരീടം കാല്‍ നൂറ്റാണ്ടിനുശേഷം തൃശൂര്‍ കൈപ്പിടിയിലൊതുക്കുമ്പോള്‍ കണ്ണൂരും പാലക്കാടും കോഴിക്കോടുമെല്ലാം തൊട്ടുപിന്നില്‍ തന്നെയുണ്ടായിരുന്നുവെന്നത് സാക്ഷ്യപ്പെടുന്നത് ഈ യാഥാര്‍ത്ഥ്യമാണ്. രണ്ടു പതിറ്റാണ്ടുകാലം കൊണ്ടും കൊടുത്തും കോഴിക്കോടും പാലക്കാടും കൈവശംവെച്ചിരുന്ന കലാകൗമാരത്തിന്റെ അമരത്വം കഴിഞ്ഞ വര്‍ഷം ഫോട്ടോ ഫിനിഷില്‍ കണ്ണൂര്‍ ഏറ്റെടുക്കുകയായിരുന്നുവെങ്കില്‍ ഇത്തവണ പുതിയൊരു അവകാശിയിലേക്ക് അത് എത്തിച്ചേര്‍ന്നിരിക്കുകയാണ്.
അസാമാന്യമായ പ്രകടനങ്ങളിലൂടെ സര്‍ഗവൈഭവങ്ങളെ പൂര്‍ണമായും പുറത്തെടുത്ത നമ്മുടെ കുട്ടികള്‍, തങ്ങളുടെ പ്രകടനങ്ങളില്‍ പങ്കുവെച്ച ആശയങ്ങളിലൂടെ പുതു തലമുറ ജീവിത യാഥാര്‍ഥ്യങ്ങള്‍ക്ക് അപ്പുറമാണെന്ന പരാതികളുടെയും പരിഭവങ്ങളുടെയും കെട്ടുബാണ്ഡങ്ങളെ കുഴിച്ചുമൂടുകകൂടി ചെയ്തിരിക്കുകയാണ്. വിവിധ കലാ പ്രകടനങ്ങളില്‍ അനീതിക്കും അധര്‍മങ്ങള്‍ക്കുമെതിരെ നടത്തിയ ശ്രദ്ധേയമായ ഇടപെടലുകള്‍ വിസ്മയാവഹമായിരുന്നു. കഥയിലും കവിതയിലും മാത്രമല്ല, നാടകങ്ങളിലെ തീമുകളിലും എന്തിന് കോല്‍ക്കളിയിലെ വസ്ത്രധാരണയില്‍ പോലും മഹത്തരമായ ആശയങ്ങളെ അവര്‍ സന്നിവേശിപ്പിച്ചു. കാര്യമായ പരാതികളോ പരിഭവങ്ങളോ ഇല്ലാതെ കലോത്സവം പര്യവസാനിപ്പിക്കാന്‍ സാധിച്ചുവെന്നത് സംഘാടകര്‍ക്ക് ആശ്വാസത്തിന് വക നല്‍കുന്നതാണ്. അപ്പോഴും അപ്പീലുകളുടെ ആധിക്യംവഴിയുള്ള മത്സരങ്ങളുടെ ധാരാളിത്തം എല്ലാ പ്രാവശ്യവുമെന്നപോലെ ഇത്തവണയും കല്ലുകടിയായി നില്‍ക്കുന്നുണ്ട്. സമയകൃത്യത പാലിക്കാന്‍ കഴിയാത്തത് കാരണം മത്സരാര്‍ത്ഥികള്‍ മണിക്കൂറുകളോളം വേഷഭൂഷാധികള്‍ അണിഞ്ഞുനില്‍ക്കേണ്ടിവരികയാണ്. ഇത് കുട്ടികളുടെ പ്രകടനത്തെ മാത്രമല്ല ആരോഗ്യത്തെയും പരുങ്ങലിലാക്കുന്നുണ്ട്.
കലോത്സവങ്ങള്‍ കെങ്കേമമായി മാറുമ്പോഴും അവയുടെ അടയാളപ്പെടുത്തലായി മാറുന്ന പ്രതിഭകള്‍ പിന്നീട് വിസ്മൃതിയിലേക്ക് മറഞ്ഞുപോകുന്നുവെന്നത് ഓരോ കൊടിയിറക്കത്തിനുശേഷവും ഉയരുന്ന ആശങ്കയാണ്. കൊടിയുയര്‍ത്താനും തിരശ്ശീല താഴ്ത്താനുമൊക്കെയെത്തുന്ന വിശിഷ്ടാതിഥികളായ താരങ്ങള്‍ തങ്ങള്‍ ഒരു കലോത്സവത്തില്‍പോലും പങ്കെടുക്കാന്‍ ഭാഗ്യം കിട്ടാത്തവരാണെന്ന് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ മുന്‍കാലങ്ങളില്‍ കലോത്സവ വേദികളില്‍ നിറഞ്ഞാടിയവര്‍ എവിടെ യെന്ന ചോദ്യം അന്തരീക്ഷത്തില്‍ പതിവായി ഉയരുകയാണ്. യുവ പ്രതിഭകള്‍ക്ക് അവരുടെ സര്‍ഗവാസനകളെ പരിപോഷിപ്പിക്കാനും തങ്ങളുടെ കഴിവുകളെ ഒപ്പംനിര്‍ത്തി ജീവിതമാകുന്ന മഹത്തായ കലയെ അഭിമുഖീകരിക്കാനുമുള്ള സാഹചര്യങ്ങളും സൗകര്യങ്ങളുമൊക്കെയൊരുക്കുമെ ന്ന ഭരണകൂടങ്ങളുടെ പ്രഖ്യാപനങ്ങള്‍ക്ക് പക്ഷേ അല്‍പായുസ്സ് മാത്രമാണെന്നതിന് കാലം സാക്ഷിയാണ്. എന്നുമാത്രമല്ല പ്രതിഭയുടെയും പ്രയത്‌നത്തിന്റെയും കരുത്തുകൊണ്ട് ഉയര്‍ന്നുവന്ന പലരുടെയും വഴികളില്‍ ഭരണകൂടം വിലങ്ങുതടിയാവുന്ന പ്രവണത പോലും ഈയിടെ നമുക്ക് കാണേണ്ടി വരികയുണ്ടായി. സ്‌കൂള്‍ ഒളിമ്പിക്‌സ് എന്ന പേരില്‍ സര്‍ക്കാര്‍ ആഘോഷപൂര്‍വം കൊണ്ടാടിയ ഈ വര്‍ഷത്തെ സ്‌കൂള്‍ കായികമേളയില്‍ സംഘാടകര്‍ക്ക് സംഭവിച്ച ഭീമാബദ്ധത്തിനെതിരെ പ്രതികരിച്ചതിന് മേളയില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയ സ്‌കൂളുകളെ അയോഗ്യമാക്കിയത് ഈ പ്രവണതയുടെ തെളിവാണ്. തലസ്ഥാ നനഗരിയില്‍ ഉദയം ചെയ്ത പ്രതിഭകളെ അഭിവാദ്യം ചെയ്യുന്നതോടൊപ്പം അവരോട് എല്ലാ അര്‍ത്ഥത്തിലും നീതി പുലര്‍ത്താന്‍ നമ്മുടെ ഭരണകൂടത്തിന് സാധിക്കട്ടെയെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയും ചെയ്യുന്നു.
kerala
കളമശ്ശേരി എന്‍ഐഎ ഓഫീസിന് സമീപത്തെ പറമ്പില്‍ തലയോട്ടിയും അസ്ഥികളും കണ്ടെത്തി
പറമ്പിലെ അടിക്കാട് വെട്ടിതളിക്കുന്നതിനിടിയിലാണ് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്.

കളമശ്ശേരി എന്‍ഐഎ ഓഫീസിന് സമീപത്തെ പറമ്പില്‍ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. പറമ്പിലെ അടിക്കാട് വെട്ടിതളിക്കുന്നതിനിടിയിലാണ് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. സ്ഥലത്ത് ഫോറന്‍സിക് സംഘം പരിശോധന നടത്തുകയാണ്.
സ്വകാര്യ കമ്പനിയുടെ ഏറെ കാലമായി കാട് പിടിച്ച് കിടന്ന സ്ഥലം വെട്ടി വൃത്തിയാക്കിയപ്പോഴാണ് തലയോട്ടി കണ്ടെത്തിയത്. പിന്നാലെ പൊലീസിനെ വിവരം അറിയിച്ചു. തലയോട്ടിയുടെയും അസ്ഥകളുടെയും കാലപ്പഴക്കം കണ്ടെത്താനുള്ള ശാസ്ത്രീയ പരിശോധനയും നടത്തും. കാലപ്പഴക്കം കണ്ടെത്തിയാല്‍ ആ കാലത്തെ മിസിംഗ് കേസുകള്‍ പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം. നിലവില്‍ അസാധാരണ മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. തലയോട്ടി കണ്ടെത്തിയ സ്ഥലത്തിന് സമീപമാണ് കളമശ്ശേരി മെഡിക്കല്‍ കോളേജ് സ്ഥിതി ചെയ്യുന്നത്. അതിനാല്‍ ആശുപത്രിയുമായി ഇതിന് എന്തെങ്കിലും ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കും.
kerala
കീം ഫലത്തിൽ സർക്കാറിന് തിരിച്ചടി; റാങ്ക് ലിസ്റ്റ് പുനക്രമീകരിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: പുതിയ ഫോര്‍മുലയില്‍ മാര്‍ക്ക് ഏകീകരണം നടത്തി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച കേരള എന്‍ജിനിയറിങ് പ്രവേശന യോഗ്യതാ പരീക്ഷാ ഫലം (കീം) ഹൈക്കോടതി റദ്ദാക്കി. കീം റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കണമെന്ന് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു.
റാങ്ക് ലിസ്റ്റിന്റെ മാര്‍ക്ക് ഏകീകരണം ചോദ്യംചെയ്ത് സിബിഎസ്ഇ സിലബസില്‍ പ്ലസ്ടു വിജയിച്ച വിദ്യാര്‍ഥിനി ഹന ഫാത്തിമയാണ് ഹര്‍ജി നല്‍കിയത്. മാര്‍ക്ക് ഏകീകരണത്തില്‍ മാര്‍ക്ക് കുറയുന്നു എന്ന കേരള സിലബസ് വിദ്യാര്‍ഥികളുടെ ദീര്‍ഘകാലമായുള്ള പരാതി പരിഗണിച്ച് കഴിഞ്ഞയാഴ്ചയാണ് പുതിയ ഫോര്‍മുലയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കീം ഫലം പ്രഖ്യാപിച്ചത്. ഇതിനെ ചോദ്യം ചെയ്താണ് പ്ലസ്ടു വിദ്യാര്‍ഥിനി ഹൈക്കോടതിയെ സമീപിച്ചത്. പ്രവേശന നടപടികളുടെ അന്തിമ ഘട്ടത്തിലാണ് പ്രോസ്‌പെക്ട്‌സില്‍ മാറ്റം വരുത്തിയത് എന്ന വിദ്യാര്‍ഥിനിയുടെ വാദം അംഗീകരിച്ചാണ് ഹൈക്കോടതിയുടെ നടപടി.
മാര്‍ക്ക് ഏകീകരണത്തിനുള്ള പുതിയ സമവാക്യം മൂലം സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്ക് മുമ്പ് ഉണ്ടായിരുന്ന വെയിറ്റേജ് നഷ്ടമായെന്ന വാദവും കണക്കിലെടുത്താണ് ഹൈക്കോടതിയുടെ വിധി. എന്‍ട്രന്‍സ് പരീക്ഷയ്ക്കും പ്ലസ്ടുവിനും ലഭിച്ച മാര്‍ക്കുകള്‍ ഒരുമിച്ച് പരിഗണിച്ചാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കിയത് എന്നാണ് കഴിഞ്ഞദിവസം സര്‍ക്കാര്‍ അറിയിച്ചത്.
kerala
കീം പരീക്ഷ ഫലം റദ്ദാക്കി ഹൈകോടതി
പരീക്ഷയുടെ വെയിറ്റേജ് മാറ്റിയത് ചോദ്യംചെയ്തുള്ള ഹരജികളെ തുടര്‍ന്നാണ് പരീക്ഷ ഫലം റദ്ദാക്കിയത്.

കീം പരീക്ഷ ഫലം റദ്ദാക്കി ഹൈകോടതി. പരീക്ഷയുടെ വെയിറ്റേജ് മാറ്റിയത് ചോദ്യംചെയ്തുള്ള ഹരജികളെ തുടര്‍ന്നാണ് പരീക്ഷ ഫലം റദ്ദാക്കിയത്. പരീക്ഷക്ക് ശേഷം പ്രോസ്‌പെക്ടസ് മാറ്റി വെയിറ്റേജില്‍ മാറ്റം വരുത്തിയിരുന്നു. ഇതിനെതിരെയാണ് കോടതി ചോദ്യംചെയ്തത്.
ജൂലൈ ഒന്നിനാണ് കീം ഫലം പ്രഖ്യാപിച്ചത്. എന്‍ജിനീയറിങ് വിഭാഗത്തില്‍ എറണാകുളം മൂവാറ്റുപുഴ സ്വദേശി ജോണ്‍ ഷിനോജും ഫാര്‍മസിയില്‍ ആലപ്പുഴ പത്തിയൂര്‍ സ്വദേശിനി അനഘ അനിലും ഒന്നാം റാങ്ക് നേടിയിരുന്നു.
എന്‍ജിനീയറിങ്ങില്‍ 86,549 പേര്‍ പരീക്ഷയെഴുതിയതില്‍ 76,230 പേര്‍ യോഗ്യത നേടിയിരുന്നു. ഇതില്‍ 67,505 പേരാണ് റാങ്ക് പട്ടികയില്‍ ഇടം നേടിയത്. 33425 പേരാണ് ഫാര്‍മസി പരീക്ഷയെഴുതിയത്. ഇതില്‍ 27841 പേര്‍ റാങ്ക് ലിസ്റ്റില്‍ ഇടം നേടി.
-
Cricket3 days ago
സഞ്ജുവിന് പിന്നാലെ സാലിയെയും സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്
-
kerala3 days ago
കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്പെന്ഷന് റദ്ദാക്കി; തീരുമാനം സിന്‍ഡിക്കേറ്റ് യോഗത്തില്‍
-
kerala3 days ago
എയര്‍ബസ് 400ല്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി ബ്രിട്ടിഷ് സംഘം; യുദ്ധവിമാനം പരിശോധിക്കും
-
kerala3 days ago
കൊല്‍ക്കത്തയില്‍ നിയമവിദ്യാര്‍ത്ഥിനി പീഡനത്തിനിരയായ സംഭവം; പ്രതികള്‍ ലൈംഗികാതിക്രമം ആസൂത്രണം ചെയ്തതിന്റെ വിവരങ്ങള്‍ പുറത്ത്
-
kerala3 days ago
നിപ: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കേന്ദ്ര സംഘം കേരളത്തിലേക്ക്
-
india3 days ago
ഹിമാചല്‍ പ്രദേശ് വെള്ളപ്പൊക്കത്തില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു, മരണസംഖ്യ 75 ആയി
-
india3 days ago
നഗ്ന പൂജ; ഭാര്യയുടെയും അമ്മായിയമ്മയുടെയും ചിത്രം പ്രചരിപ്പിച്ച യുവാവിനെതിരെ കേസ്
-
kerala2 days ago
സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിർ ചോദ്യം ചെയ്യലിന് ഹാജരായി