ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ജസ്‌നയുടെ പിതാവിന്റെ ഉടമസ്ഥതയിലുള്ള വീട് കുഴിച്ച് പരിശോധന ആരംഭിച്ചു. അച്ഛന്റെ മുണ്ടക്കയത്തെ സ്ഥാപനം നിര്‍മിക്കുന്ന വീട്ടിലാണ് പൊലീസ് പരിശോധന നടത്തുന്നത്.

അതിനിടെ, ജസ്‌നയുടെ ഫോണ്‍ വിവരങ്ങളും അന്വേഷണസംഘം കണ്ടെടുത്തു. ഫോണിലെ പഴയ മെസേജുകളും കോള്‍ വിവരങ്ങള്‍ വീണ്ടെടുത്തതായി പൊലീസ് പറഞ്ഞു.