കോഴിക്കോട്: ജെസ്‌നയുടെ തിരോധാന കേസ് സി.ബി.ഐക്കു വിടണമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട് കെ.എം അഭിജിത്ത്. കേസുമായി ബന്ധപ്പെട്ട് ജെസ്‌നയുടെ സഹോദരനെ കക്ഷി ചേര്‍ത്ത് കെ.എസ്.യു ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ കോടതി സര്‍ക്കാറിനോടും സി.ബി.ഐയോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ അവസരത്തിലാണ് സി.ബി.ഐ അന്വേഷണത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന അഭിജിത്തിന്‍ഡറെ ആവശ്യം ഉയര്‍ന്നത്.

ജെസ്‌നയെ കാണാതായിട്ട് 93 ദിവസം പിന്നിട്ടിട്ടും ശരിയായ അന്വേഷണം നടത്താതെ പൊലീസ് ഇരുട്ടില്‍ തപ്പുകയാണെന്നും അഭിജിത്ത് കുറ്റപ്പെടുത്തി. അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ലാത്ത സാഹചര്യത്തില്‍ ജെസ്‌നയെ കണ്ടെത്തും വരെ സമരനിയമ പോരാട്ടമായി കെ.എസ്.യു മുന്നോട്ടു പോകുമെന്നും അഭിജിത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.