Connect with us

india

ബന്ദിയാക്കപ്പെട്ട ജവാന്‍ വെടിയേറ്റ് ചികിത്സയിലാണെന്ന് മാവോവാദികള്‍

ജവാന്‍ ചികിത്സയിലാണെന്നും ഫോട്ടോയും വീഡിയോയും ഉടന്‍ പുറത്തുവിടുമെന്നും മാവോവാദികള്‍ അറിയിച്ചു

Published

on

ബിജാപുര്‍: ഛത്തീസ്ഗഢില്‍ മാവോവാദികള്‍ ബന്ദിയാക്കിയ ജവാന് വെടിയേറ്റുവെന്നും ജവാന്‍ ചികിത്സയിലാണെന്നും ഫോട്ടോയും വീഡിയോയും ഉടന്‍ പുറത്തുവിടുമെന്നും മാവോവാദികള്‍ അറിയിച്ചു.

സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ച മാവോവാദികള്‍ ഇതിനായി മധ്യസ്ഥര്‍ വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ജവാനെ മോചിപ്പിക്കുന്നതിനായി മറ്റ് ഉപാധികളൊന്നും ഇതുവരെ മാവോവാദികള്‍ മുന്നോട്ടുവെച്ചിട്ടില്ല. ഛത്തീസ്ഗഢില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ സംഘത്തിലെ നാലുപേര്‍ കൊല്ലപ്പെട്ടതായും ഇവര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റുമുട്ടലില്‍ 22 സൈനികര്‍ വീരമൃത്യുവരിച്ചിരുന്നു.

കോബ്ര ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍ രാകേശ്വര്‍ സിങ് മന്‍ഹാസിനേയാണ് മാവോവാദികളുമായുളള ഏറ്റുമുട്ടലിനെ തുടര്‍ന്ന് കാണാതായത്.

ഏറ്റുമുട്ടലില്‍ 24 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായും സി.പി.ഐ. മാവോവാദികള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നുണ്ട്. രണ്ടുപേജുളള പ്രസ്താവന ദണ്ഡകാരണ്യ സെപ്ഷല്‍ സോണ്‍ കമ്മിറ്റിയുടെ വക്താവ് വികല്‍പിന്റെ പേരിലാണ് പുറത്തിറക്കിയിരിക്കുന്നത്.

ആദിവാസി ആക്ടിവിസ്റ്റായ സോണി സോരി ജവാനെ മോചിപ്പിക്കണമെന്ന് മാവോവാദികളോട് അഭ്യര്‍ഥിച്ചു. അവര്‍ ജവാനെ മോചിപ്പിക്കാന്‍ വൈകുകയാണെങ്കില്‍ ഏറ്റുമുട്ടല്‍ ഉണ്ടായ സ്ഥലത്തേക്ക് താന്‍ പോകുമെന്നും അവരോട് സംസാരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘ഈ മനുഷ്യന്‍ വ്യത്യസ്തനാണ്’; നേതാക്കളെല്ലാം അംബാനി കല്യാണത്തില്‍ ഡല്‍ഹിയിലെ ലോക്കല്‍ സ്‌റ്റോറില്‍ പിസ കാത്ത് രാഹുല്‍ ഗാന്ധി

രാജ്യത്തെ പ്രധാന രാഷ്ട്രീയ നേതാക്കളെല്ലാം മുകേഷ് അംബാനിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്ന അതേ ദിവസമാണ് രാഹുലിന്റെ വീഡിയോ സമൂഹമാധ്യമത്തില്‍ വൈറലായത്

Published

on

ഡല്‍ഹിയിലെ ഒരു സാധാരണ ഹോട്ടലില്‍ പിസ ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. രാജ്യത്തെ പ്രധാന രാഷ്ട്രീയ നേതാക്കളെല്ലാം മുകേഷ് അംബാനിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്ന അതേ ദിവസമാണ് രാഹുലിന്റെ വീഡിയോ സമൂഹമാധ്യമത്തില്‍ വൈറലായത്.

റസ്റ്റോറന്റില്‍ എത്തിയ ഉപഭോക്താക്കളില്‍ ഒരാളാണ് വീഡിയോ ഷൂട്ട് ചെയ്തത്. പരമാവധി സൂം ചെയ്യൂ എന്ന് വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം. നീല ടീ ഷര്‍ട്ടിട്ടാണ് രാഹുല്‍ ഭക്ഷണം കാത്തിരിക്കുന്നത്. അഭിമുഖമായി ഇരിക്കുന്ന ആരോടോ സംസാരിക്കുന്നതും കാണാം.

‘എല്ലാവരും മുംബൈയില്‍ അംബാനി കുടുംബത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കുമ്പോള്‍ ഈ മനുഷ്യന്‍ ഒരു പിസയ്ക്ക് കാത്തിരിക്കുന്നു. ഈ മനുഷ്യന്‍ വ്യത്യസ്തനാണ്’ എന്നാണ് ഒരുപാട് പേര്‍ വീഡിയോക്ക് ക്യാപ്ഷനിട്ടത്.

അംബാനിയുടെ അശ്ലീലം നിറഞ്ഞ വിവാഹത്തിൽ എല്ലാ വിഭാഗം രാഷ്ട്രീയക്കാരും പങ്കെടുത്തപ്പോൾ രാഹുൽ തന്റെ ക്ലാസ് തെളിയിച്ചു എന്ന് പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൻ എക്‌സിൽ കുറിച്ചു. അംബാനിയുടെ വിവാഹത്തിൽ രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കുന്നതിനെ കുറിച്ച് രാഹുൽ സംസാരിക്കുന്ന വീഡിയോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

മകന്‍ ആനന്ദ് അംബാനിയുടെ വിവാഹത്തിലേക്ക് സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും മുകേഷ് അംബാനി നേരിട്ടെത്തി ക്ഷണിച്ചിരുന്നെങ്കിലും ഇരുവരും പങ്കെടുത്തില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള പ്രമുഖർ ഞായറാഴ്ച വിവാഹച്ചടങ്ങിനെത്തി.

Continue Reading

india

അടിപതറി ബി.ജെ.പി: നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയുടെ തേരോട്ടം

13 ൽ 12 ഇടത്തും മുന്നിൽ

Published

on

ഏഴ് സംസ്ഥാനങ്ങളിലെ 13 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 12 ഇടത്തും ഇന്ത്യ മുന്നണി മുമ്പില്‍. ബംഗാള്‍,ഹിമാചല്‍ പ്രദേശ്, ബീഹാര്‍ പഞ്ചാബ്, തമിഴ്‌നാട്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

ബംഗാളിലെ റായി ഗഞ്ചില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചു. ബിജെപിയുടെ സിറ്റിംഗ് സീറ്റായ റായ് ഗഞ്ചില്‍ ടി.എം.സി യുടെ കൃഷ്ണ കല്യാണിയാണ് അട്ടിമറി വിജയം നേടിയത്. 50,077 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കൃഷ്ണ കല്യാണിയുടെ വിജയം. ബംഗാളിലെ മറ്റൊരു സീറ്റായ ബാഗ്ടയിലും തൃണമൂല്‍ ആധിപത്യം പുലര്‍ത്തി. ഇവിടെ മധുപര്‍ണ താക്കൂര്‍ 33455 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

ബംഗാളിലെ നാല് സീറ്റുകളിലും ടിഎംസിയാണ് മുന്നില്‍. ഇതില്‍ മൂന്നെണ്ണം ബിജെപിയുടെ സിറ്റിംഗ് സീറ്റുകളായിരുന്നു. ഹിമാചല്‍ പ്രദേശിലെ ദെഹ്‌റ സീറ്റില്‍ മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിങിന്റെ ഭാര്യക്ക് ജയം. ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് മുന്നേറ്റം കാഴ്ച്ചവെച്ചപ്പോള്‍ ബീഹാറില്‍ ജെഡിയുവും തമിഴ്‌നാട്ടില്‍ ഡിഎംകെയും മുന്നിലാണ്.

Continue Reading

india

വീണ്ടും പെഗാസസ്? ഫോണ്‍ ചോർത്തുന്നതായി സന്ദേശം ലഭിച്ചെന്ന് കെ.സി. വേണുഗോപാല്‍

സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തെ ശക്തമായി നേരിടുമെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.

Published

on

ഫോണ്‍ ചോർത്തല്‍ മുന്നറിയിപ്പ് ലഭിച്ചതായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. മോദി സർക്കാർ രാഷ്ട്രീയ എതിരാളികളെ ഭരണഘടനാവിരുദ്ധമായി നേരിടുന്നു. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തെ ശക്തമായി നേരിടുമെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.

“നിങ്ങളുടെ പ്രിയപ്പെട്ട ചാര സോഫ്റ്റ്‌വെയർ എന്‍റെ ഫോണിലേക്കും അയച്ചതിന് പ്രധാനമന്ത്രി മോദി ജിക്ക് നന്ദി! നിങ്ങളുടെ ഈ പ്രത്യേക സമ്മാനത്തെക്കുറിച്ച് എന്നെ അറിയിക്കാൻ ആപ്പിൾ എന്തായാലും ദയകാട്ടി! വ്യക്തമായി പറയട്ടെ, ക്രിമിനൽ, ഭരണഘടനാ വിരുദ്ധമായ രീതിയിലാണ് മോദി സർക്കാർ പ്രവർത്തിക്കുന്നത്. രാഷ്ട്രീയ എതിരാളികളുടെ വേട്ടയാടുകയും അവരുടെ സ്വകാര്യതയിലേക്ക് ഈ രീതിയിൽ കടന്നുകയറുകയും ചെയ്യുന്നു.

ഭരണഘടനയ്ക്കും ബി.ജെ.പിയുടെ ഫാസിസ്റ്റ് അജണ്ടയ്ക്കുമെതിരായ ഏത് ആക്രമണത്തെയും ജനങ്ങൾ തള്ളിക്കളയുന്നു എന്നതായിരുന്നു ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ സന്ദേശം. ഭരണഘടനാ വിരുദ്ധമായ ഈ നടപടിയെ, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തെ പല്ലും നഖവും ഉപയോഗിച്ച് ഞങ്ങള്‍ എതിർക്കും.” – കെ.സി. വേണുഗോപാല്‍ എക്സില്‍ കുറിച്ചു.

ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായിരുന്ന മെഹ്ബൂബ മുഫ്തിയുടെ മകളും ജമ്മു കശ്മീര്‍ സര്‍ക്കാരിന്റെ മുന്‍ മാധ്യമ ഉപദേഷ്ടാവുമായ ഇല്‍തിജ മുഫ്തിയും ആരോപണം ഉന്നയിച്ചിരുന്നു. ഇല്‍തിജ മുഫ്തിയുടെ മൊബൈലിലേക്കും ആപ്പിളിന്‍റെ മുന്നറിയിപ്പ് സന്ദേശം ലഭിച്ചതായി അവർ വ്യക്തമാക്കി.

 

Continue Reading

Trending