ചെന്നൈ: ജയലളിതയുടെ ജീവന്‍ നിലനിര്‍ത്തുന്നത് എക്ക്‌മോ(എക്‌സ്ട്രാ കോര്‍പ്പറന്‍ മെംബ്രന്‍ ഓക്‌സിജനേഷന്‍) എന്ന ഉകരണത്തിന്റെ സഹായത്തോടെ. ലണ്ടനിലെ വിദഗ്ധ ഡോക്ടറായ റിച്ചാര്‍ഡ് ബെയ്‌ലിയുടെ നിര്‍ദ്ദേശ പ്രകാരമാണ് എക്ക്‌മോ ഉപകരണം നിര്‍ദ്ദേശിച്ചിട്ടുള്ളത്. എന്നാല്‍ നില അതീവ ഗുരുതരമായിത്തന്നെ തുടരുകയാണിപ്പോഴും.

ഹൃദയത്തിന്റേയും ശ്വാസ കോശത്തിന്റേയും പ്രവര്‍ത്തനം ശരീരത്തിന്റെ പുറത്ത് നിന്ന് യന്ത്രസഹായത്തോടെയാണ് നിര്‍വഹിപ്പിക്കുന്നതാണ് എക്ക്‌മോ സംവിധാനം. ഈ ഉപകരണത്തിലൂടെയാണ് ജയലളിതയുടെ ശരീരത്തിലേക്ക് രക്തം പമ്പ് ചെയ്യുന്നത്. ഞരമ്പുകളിലെ രക്തം വറ്റിച്ചാണ് ഈ ഉപകരണത്തിലൂടെ രക്തം ശരീരത്തിലേക്ക് എത്തിക്കുന്നത്. ഹൃദയവും ശ്വാസ കോശവും തകരാറിലാകുമ്പോഴാണ് ഈ സംവിധാനം ഏര്‍പ്പെടുത്താറുള്ളത്. ഈ സമയം ഹൃദയത്തിനും ശ്വാസകോശത്തിനും ആവശ്യമായ ചികിത്സ നല്‍കാം. അവയവങ്ങള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിച്ച് തുടങ്ങിയാല്‍ ഇതെടുത്ത് മാറ്റും. എന്നാല്‍ ജയലളിതയുടെ നില അതീവഗുരുതരമായിത്തുടരുകയാണ്.

12ന് ഇറങ്ങുന്ന മെഡിക്കല്‍ ബുള്ളറ്റിനില്‍ ജയലളിതയുടെ ആരോഗ്യസ്ഥിതി അപ്പോളോ ആസ്പത്രി അധികൃതര്‍ വിശദീകരിക്കും. ആസ്പത്രിക്ക് മുന്നില്‍ തമിഴ്‌ലോകം ഒന്നടങ്കം എത്തിയിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ സുരക്ഷ കര്‍ശനമാക്കി.