ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതക്ക് കൂടുതല്‍ സമയം ആശുപത്രിയില്‍ കിടക്കേണ്ടിവരുമെന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിലെ ഡോക്ടര്‍മാര്‍. ശ്വസോച്ഛാസം കൃത്രിമമായാണ് നല്‍കുന്നത്.ശ്വാസകോശത്തിനും കരളിനുമുള്ള ചികിത്സ ഏറെക്കാലം തുടരേണ്ടി വരും. ജയലളിതയ്ക്ക് ഇപ്പോള്‍ നല്‍കി കൊണ്ടിരിക്കുന്ന കൃത്രിമ ശ്വാസോഛാസം തുടരാനും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
രോഗപ്രതിരോധശേഷി തകര്‍ക്കുന്ന സെപ്‌സീസ് എന്ന രോഗമാണ് ജയലളിതയെ ബാധിച്ചിരിക്കുന്നത്. യുകെയില്‍ നിന്നുള്ള ഡോക്ടറുള്‍പ്പെടെ ഡല്‍ഹി എയിംസില്‍നിന്നുള്ള ഡോക്ടര്‍മാരുടെ സംഘമാണ് ജയലളിതയെ ചികില്‍സിക്കുന്നത്. ഇവര്‍ രണ്ടുദിവസം കൂടി ആശുപത്രിയില്‍ തുടരും.
സെപ്തംബര്‍ 22നാണ് ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനിടെ നിരവധി തവണ മരച്ചുവെന്ന വാര്‍ത്ത പരന്നിരുന്നു. എന്നാല്‍ വാര്‍ത്ത വ്യാജമാണെന്ന് പിന്നീട് ആശുപത്രി അധികൃതര്‍ അറിയിച്ചു. ജയലളിതയുടെ രോഗമുക്തിക്ക് വേണ്ടി തമിഴ്‌നാട്ടിലൊന്നടങ്കം പാര്‍ട്ടി പ്രവര്‍ത്തകര്‍ അമ്പലങ്ങളില്‍ വഴിപാടുകളും മറ്റും നടത്തിവരികയാണ്.
Be the first to write a comment.