തിരുവനന്തപുരം: ആര്‍.എസ്.എസിന് എതിരെ കടുത്ത നിലപാടുകള്‍ സ്വീകരിക്കുന്ന സി.പി.എം നേതാവ് പി.ജയരാജന് എതിരായ നടപടി രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണോയെന്ന് സംശയിക്കേണ്ടതുണ്ടെന്ന് സി.എം.പി ജനറല്‍ സെക്രട്ടറി സി.പി ജോണ്‍. ജയരാജന്റെ പേരില്‍ സംഗീത ആല്‍ബം ഇറങ്ങിയതിന്റെ പേരില്‍ അച്ചടക്കനടപടിയിലേക്ക് നീങ്ങുന്നത് ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ സി.പി.എം ആര്‍.എസ്.എസും തമ്മിലുള്ള പാക്കേജിന്റെ ഭാഗമായോണെന്ന് സംശയിക്കേണ്ടിരുക്കുന്നു. ജയരാജന്റെ നേതൃത്വത്തില്‍ കണ്ണൂരിലെ സി.പി.എം കൊടിയ അക്രമങ്ങള്‍ അഴിച്ചുവിട്ടപ്പോഴെല്ലാം ഇല്ലാതിരുന്ന രാഷ്ട്രീയ ബോധം പെട്ടെന്നെങ്ങനെ പുറത്ത് ചാടിയെന്ന് സി.പി.എം വ്യക്തമാക്കണം. ജയരാജന്റെ പ്രവര്‍ത്തനശൈലിയോട് സി.എം.പിക്ക് ഏറെ വിയോജിപ്പുണ്ട്. പക്ഷേ ആര്‍.എസ്.എസിന് എതിരായ കടുത്ത നിലപാടുകള്‍ സ്വീകരിച്ച് പോന്നിട്ടുള്ള പി. ജയരാജന്‍ അവരുടെ വധശ്രമത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട നേതാവാണ്. ജീവിക്കുന്ന രക്തസാക്ഷിയായിട്ടാണ് ജയരാജനെ ചിത്രീകരിക്കുന്നത്. കൊടിയ പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടുള്ള നേതാക്കളോട് പ്രത്യേകതരം മമതയും സ്‌നേഹവും അണികള്‍ക്കുണ്ടാകുന്നത് സ്വാഭാവികമാണ്. ജീവിക്കുന്ന രക്തസാക്ഷിയായി സൈമണ്‍ബ്രിട്ടോയേയും എസ്.എഫ്.ഐയും സി.പി.എമ്മും ഉയര്‍ത്തിക്കാണിച്ചിട്ടുണ്ട്. എത്രയോകാലം മുമ്പ് തന്നെ ബ്രിട്ടോയുടെ പേരില്‍ ഗാനങ്ങളും ലഘുചിത്രങ്ങളും ഇറങ്ങിയിട്ടുണ്ടെന്നും ജയരാജന്‍ ചൂണ്ടിക്കാട്ടി.