കണ്ണൂര്‍: ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് മന്ത്രി ജയരാജന്റെ ബന്ധു ദീപ്തി നിഷാദ് രാജിവെച്ചു. കണ്ണൂര്‍ ക്‌ളേ ആന്റ് സെറാമിക്‌സിലെ ജനറല്‍ മാനേജരായിരുന്നു. ദീപ്തിയുടെ നിയമനവും വിവാദമായിരുന്നു.

ബന്ധുനിയമനത്തില്‍ മന്ത്രി ജയരാജനെതിരെ പാര്‍ട്ടിയില്‍ നിന്നുതന്നെ എതിര്‍പ്പുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് ദീപ്തിയുടെ രാജി. ജയരാജന്‍ മന്ത്രി സ്ഥാനം രാജിവെക്കുന്നതിലേക്കാണ് നിലവിലെ സൂചനകള്‍ നീങ്ങുന്നത്. പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനോടൊപ്പം പാര്‍ട്ടിയില്‍ നിന്നുകൂടിയുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ ജയരാജന്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇന്ന് ഈ വിഷയത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനുമായി ജയരാജന്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കൂടിക്കാഴ്ച്ചക്കുശേഷം മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് ജയരാജന്‍ മടങ്ങിയത്.