ഒമാന്‍: ടി20 ലോകകപ്പ് ക്രിക്കറ്റ് സൂപ്പര്‍ 12ല്‍ ഇടംനേടിയ ശ്രീലങ്കയുടെ ബാറ്റിങ് കണ്‍സള്‍ട്ടന്റ് മഹേല ജയവര്‍ധന ടീം വിട്ടു. ലോകകപ്പിലെ ബയോ ബബ്ള്‍ സംവിധാനം മാനസിക സമ്മര്‍ദമുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് നാട്ടിലേക്ക് മടങ്ങുന്നത്. മാത്രവുമല്ല, മകളെ കണ്ടിട്ട് 135 ദിവസമായെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ജൂണ്‍ മുതല്‍ ക്വാറന്റീനിലും ബയോ ബബ്‌ളിലാണ് ജയവര്‍ധന. മകളെ കണ്ടിട്ട് 135 ദിവസവുമായി. ഒരു അച്ഛനെന്ന നിലയില്‍ ഇത്രയും ദിവസം മകളെ കാണാതിരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സാങ്കേതിക വിദ്യയുടെ സഹായത്തോടെ ശ്രീലങ്കയിലെ വീട്ടിലിരുന്ന് ടീമിനു വേണ്ട സഹായങ്ങള്‍ ചെയ്തു നല്‍കുമെന്ന് ജയവര്‍ധന വ്യക്തമാക്കി.