അഹമ്മദാബാദ്: യേശുക്രിസ്തുവിനെ പിശാച് എന്ന് വിശേഷിപ്പിച്ച് ഗുജറാത്ത് സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡ് പുറത്തിറക്കിയ പാഠപുസ്തകം. ഒമ്പതാംക്ലാസ് ഹിന്ദി പാഠപുസ്തകത്തിലാണ് പ്രകോപനപരമായ പരാമര്‍ശം ഉള്‍പ്പെട്ടിരിക്കുന്നത്. അതേസമയം പരാമര്‍ശം അച്ചടിപ്പിശകാണെന്ന വാദവുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തി.

ഒമ്പതാംക്ലാസിലെ ഇന്ത്യന്‍ സംസ്‌കാരവുമായി ബന്ധപ്പെട്ട് ഗുരുശിഷ്യ ബന്ധത്തെക്കുറിച്ച് പറയുന്ന ഭാഗത്താണ് ക്രിസ്തുവിനെ പിശാചായ യേശു എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. ക്രിസ്തീയ വചനങ്ങള്‍ക്കൊപ്പമാണ് പരാമര്‍ശം കടന്നുകൂടിയത്.