Connect with us

kerala

വാര്‍ത്ത അടിസ്ഥാനരഹിതം: ജിഫ്രി മുത്തുക്കോയ തങ്ങള്‍

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ രാഷ്ട്രീയ നയം സുവിദിതവും വ്യക്തവുമാണ്

Published

on

കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗിന്റെ റിബല്‍ സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തണമെന്ന് താന്‍ പറഞ്ഞതായി ചന്ദ്രിക ദിനപത്രത്തില്‍ വന്ന വാര്‍ത്ത അടിസ്ഥാന രഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. നാദാപുരത്തെ പുളിയാവില്‍ ഒരു സ്വകാര്യ ആവശ്യത്തിന് വന്നപ്പോള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരാണെന്ന് പരിചയപ്പെടുത്തി ചിലര്‍ എന്നെ സമീപിച്ചിരുന്നു.

തെരഞ്ഞെടുപ്പ് നടക്കുന്ന ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ എല്ലാ രാഷ്ട്രീയ വിഭാഗത്തില്‍പ്പെട്ട ആളുകളും എന്നെ സമീപിക്കാറുണ്ട്. എല്ലാവര്‍ക്കും ഖൈറിനു വേണ്ടി പ്രാര്‍ത്ഥിക്കാറുമുണ്ട്. ഇതിലപ്പുറം നാദാപുരത്ത് തന്നെ സമീപിച്ചവരോട് പറയേണ്ട സാഹചര്യമില്ല. തെരഞ്ഞെടുപ്പിലെ റിബല്‍ ശല്യത്തെ കുറിച്ചും ഹൈദരലി തങ്ങളുടെ തീരുമാനം അംഗീകരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുമൊക്കെ സൗഹൃദ സംഭാഷണത്തില്‍ സംസാരിച്ചത് വാര്‍ത്തയാക്കുന്നതും വിവാദത്തിന് ഇടയാക്കുന്നതും മാന്യതയല്ല. ഏതെങ്കിലും മുന്നണികളെയോ വ്യക്തികളെയോ സംഘടനയെയോ തോല്‍പ്പിക്കണമെന്നോ വിജയപ്പിക്കണമെന്നോ എന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ രാഷ്ട്രീയ നയം സുവിദിതവും വ്യക്തവുമാണ്. ആ നയത്തിന് ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും മുന്‍ഗാമികളായ സമസ്ത നേതൃത്വമെടുത്ത ആ നയം തുടര്‍ന്നും മുമ്പോട്ടു കൊണ്ടു പോകുമെന്നും തങ്ങള്‍ പ്രസ്താവനയില്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ 3ന് തുറക്കും

Published

on

സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ 3ന് തുറക്കും. മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. അറ്റകുറ്റ പണികള്‍ നടത്തണമെന്നും സ്‌കൂളുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രിയുടെ നിര്‍ദേശം.സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്കമാക്കിയത്.

സ്‌കൂളുകളുടെ ഉപയോഗ ശൂന്യമായ വാഹനങ്ങള്‍ നീക്കം ചെയ്യണമെന്നും കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. സ്‌കൂള്‍ പരിസരത്ത് ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗവും വില്‍പ്പനയും നടക്കുന്നില്ലന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. മന്ത്രിമാരായ
വി.ശിവന്‍കുട്ടി, ആര്‍.ബിന്ദു,എം.ബി രാജേഷ്, കെ രാജന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Continue Reading

kerala

വൈദ്യുതി നിയന്ത്രണം കടുപ്പിക്കാനൊരുങ്ങി കെ.എസ്.ഇ.ബി

വൈക്കിട്ട് 7 മണി മുതല്‍ പുലര്‍ ച്ചെ 1 മണി വരെ ഏത് സമയത്തും ലേഡ് ഷെഡിങ് ഏര്‍പ്പെടുത്തും

Published

on

തിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ വൈദ്യുതി നിയന്ത്രണത്തില്‍ കൂടുകല്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തും. പാലക്കാട്, മലപ്പുറം ജില്ലകളിലെ പ്രദേശങ്ങളില്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തിയിരുന്നു. മലബാര്‍ മേഖലയ്ക്ക് പുറമെ ആലപ്പുഴ, കൊല്ലം ജില്ലകളിലെ ചില പ്രദേശങ്ങളിലും നിയന്ത്രണം കൊണ്ടുവരേണ്ടി വരും.

വൈക്കിട്ട് 7 മണി മുതല്‍ പുലര്‍ ച്ചെ 1 മണി വരെ ഏത് സമയത്തും ലേഡ് ഷെഡിങ് ഏര്‍പ്പെടുത്തും. ജനങ്ങള്‍ പരമാവധി സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി അഭ്യര്‍ഥിച്ചിട്ടുണ്ട്. രാത്രി 10 മുതല്‍ പുലര്‍ച്ച 2 വരെയാണ് ക്രമീകരണം നടപ്പിലാക്കുക. വീടുകളിലും മറ്റും എസിയുടെ താപനില 26 ഡിഗ്രിയില്‍ താഴെ ആകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് കെസ്ഇബി മുന്നറിയിപ്പ് നല്‍കിയിട്ടുണണ്ട്.

Continue Reading

kerala

67ാമത് എസ്.ടി.യു സ്ഥാപക ദിനാഘോഷം മെയ് 5ന്

Published

on

തിരുവനന്തപുരം: 67ാമത് എസ്.ടി.യു സ്ഥാപക ദിനാഘോഷം 2024 മെയ് 5 ഞായറാഴ്ച വിവിധ കേന്ദ്രങളില്‍ ആഘോഷിക്കും. പതാക ഉയര്‍ത്തല്‍, തൊഴിലിടങ്ങള്‍ ശുചീകരിക്കല്‍,ദാഹജല കേന്ദ്രം സ്ഥാപിക്കല്‍,ഫാസിസ്റ്റ് വിരുദ്ധ പ്രതിജ്ഞ,മുതിര്‍ന്ന തൊഴിലാളികളെ ആദരിക്കല്‍ എന്നിവയാണ് പ്രധാന പരിപാടികള്‍

Continue Reading

Trending