india
അഗ്നി വീരന്മാര്ക്ക് റെയില്‍വേയില്‍ ജോലി സംവരണം

അഗ്നിവീര്‍ സൈനികര്‍ക്ക് ലെവല്‍ ഒന്ന് നോണ്‍ ഗസറ്റ് തസ്തികകളില്‍ പത്ത് ശതമാനവും ലെവല്‍ രണ്ടില്‍ അഞ്ച് ശതമാനവും ജോലി സംവരണം ഏര്‍പ്പെടുത്താന്‍ റെയില്‍വേ തീരുമാനിച്ചു. ശാരീരികക്ഷമത പരിശോധനയിലും പ്രായനിബന്ധനയിലും ഇളവ് നല്‍കും.
ആദ്യ ബാച്ചിന് 5വര്‍ഷവും തുടര്‍ന്നുള്ള ബാച്ചുകള്‍ക്ക് മൂന്ന്്് വര്‍ഷവുമാണ് പ്രായത്തില്‍ ഇളവ് നല്‍കുക. റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡും റെയില്‍വേ റിക്രൂട്ട്മെന്റ് സെല്ലും നടത്തുന്ന നിയമനങ്ങളില്‍ പുതിയ മാര്‍ഗനിര്‍ദേശം പാലിക്കാനാവശ്യപ്പെട്ട് എല്ലാ ജനറല്‍ മാനേജര്‍മാര്‍ക്കും സര്‍ക്കുലര്‍ അറിയിച്ചിട്ടുണ്ട്.
റെയില്‍വേ റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ നടത്തുന്ന ഓപണ്‍ മാര്‍ക്കറ്റ് റിക്രൂട്ട്മെന്റിന് അപേക്ഷിക്കാന്‍ 4വര്‍ഷത്തെ മുഴുവന്‍ കാലാവധി പൂര്‍ത്തിയാക്കിയ അഗ്നിവീരന്മാരില് നിന്ന് 250 രൂപ മാത്രമേ അപേക്ഷ ഫീസായി ഈടാക്കൂ. എഴുത്തു പരീക്ഷയില്‍ ഹാജരായാല്‍ ഇത് തിരിച്ചു നല്‍കും.
india
‘സൂര്യനസ്തമിക്കുംമുമ്പ് ജയിലില്‍ നിന്ന് മോചിപ്പിക്കണം’;ഓപ്പറേഷന് സിന്ദൂറിനെ വിമര്‍ശിച്ച കേസില്‍ മുസ്ലിം വിദ്യാര്‍ത്ഥിനിയെ ജയിലിടച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി ബോംബെ ഹൈക്കോടതി
വിദ്യാര്‍ത്ഥിനിയെ പുറത്താക്കിയ കോളേജിനെതിരെയും വിമര്‍ശനം.

മഹാരാഷ്ട്രയിലെ പൂനെയില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ ഖദീജ ശൈഖിനെയാണ് മെയ് 7ന് ഓപ്പറേഷന് സിന്ദൂറിനെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിച്ചെന്ന പേരില്‍ അറസ്റ്റ് ചെയ്യുന്നത്.
പൂനെ പോലീസിന് പുറമെ തീവ്രവാദ വിരുദ്ധ സ്ക്വാഡ്, എന്‍ഐഎ എന്നിവരും കേസ് അന്വേഷണത്തിലുണ്ടായിരുന്നു.
എന്നാല്‍ ബോംബെ ഹൈകോടതി രൂക്ഷ വിമര്‍ശനമാണ് ഇന്ന് കേസില്‍ വിധിയില്‍ ഉന്നയിച്ചത്. പോസ്റ്റ് രണ്ട് മണിക്കൂറില്‍ പിന്‍വലിക്കുകയും ഖേദപ്രകടനം നടത്തുകയും ചെയ്തിട്ടും അറസ്റ്റ് ചെയ്ത പോലീസ് നടപടിയെ കോടതി വിമര്‍ശിച്ചു.
ഖദീജ ശൈഖിനെ പുറത്താക്കിയ കോളേജിനെതിരെ കോടതി കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. രണ്ട് പരീക്ഷകള്‍ വിദ്യാര്‍ത്ഥിനിക്ക് നഷ്ടമായതില്‍ ”നിങ്ങള്‍ ഒരു വിദ്യാര്‍ത്ഥിനിയുടെ ജീവിതമാണ് നശിപ്പിക്കുന്നത്” എന്നാണ് കോടതി വിമര്‍ശനം.
”ദേശീയ താല്പര്യം” എന്ന് മറുപടി പറഞ്ഞ കോളേജിനോട് ”എന്ത് ദേശീയ താല്പര്യം” എന്നാണ് കോടതി ചോദിച്ചത്.
india
വനിതാ ഗുസ്തി താരങ്ങൾക്കെതിരായ ലൈംഗികാതിക്രമക്കേസ്: ബ്രിജ് ഭൂഷൺ സിംഗിനെതിരായ പോക്സോ കേസ് അവസാനിപ്പിച്ച് ഹൈക്കോടതി
പോക്സോ അല്ലാത്ത ലൈംഗിക പീഡനക്കേസുകൾ നിലനിൽക്കും

ലൈംഗിക പീഡനത്തിന്റെ പേരിൽ ബ്രിജ്ഭൂഷണെതിരെ പരാതി കൊടുത്ത വനിതാ ഗുസ്തി താരങ്ങളിൽ ഒരു പ്രായപൂർത്തിയാവാത്ത കുട്ടി ഉള്ളത് കൊണ്ടായിരുന്നു പോലീസ് പോക്സോ ചുമത്തി കേസ് എടുത്തത്. എന്നാൽ കുട്ടിയുടെ കുടുംബം പിന്നീട പരാതിയിൽ നിന്ന് പിന്നാക്കം പോയി.
ദൽഹി പട്യാല ഹാസ് കോടതിയാണ് കേസ് അവസാനിപ്പിച്ചത്. പോലീസ് സമർപ്പിച്ച ക്ലോഷർ റിപ്പോർട്ട് കോടതി അംഗീകരിക്കുകയായിരുന്നു. കുറഞ്ഞത് മൂന്ന് വർഷമെങ്കിലും ശിക്ഷ ലഭിക്കാവുന്ന പോക്സോ കേസ് ആണ് ഇപ്പോൾ അവസാനിപ്പിച്ചിരിക്കുന്നത്.
ഇന്ത്യയുടെ മുൻനിര ഗുസ്തി താരങ്ങളായ ,സാക്ഷി മാലിക്ക്, ബജ്രംഗ് പുനിയ, വിനേഷ് ഫോഗാട്ട് എന്നിവർ മുൻനിരയിൽ നിന്ന് ബ്രിജ് ഭൂഷണെതിരെ സമരം നയിച്ചത് രാജ്യത്താകെ കോളിളക്കം ഉണ്ടാക്കിയിരുന്നു.
india
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ബൈജുസിനെ പുറത്താക്കി ആമസോണ്‍
ആപ്പ് ഉള്ളടക്കം, വെബ്സൈറ്റ് പ്രവര്‍ത്തനം, വിഡിയോ എന്നിവ പ്രവര്‍ത്തനരഹിതമായി.

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും പ്രമുഖ എഡ് ടെക് ആപ്പായ ബൈജുസിനെ പുറത്താക്കി ആമസോണ്‍. ആപ്പിന് പിന്തുണ നല്കുന്ന ആമസോണ്‍ വെബ് സര്‍വീസസിന് കുടിശ്ശികവരുത്തിയതിന് പിന്നാലെയാണ് നടപടി. ഇതോടെ ദശലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ആപ്പ് ഉപയോഗിക്കുന്നതിന് തടസം നേരിട്ടു.
ആപ്പ് ഉള്ളടക്കം, വെബ്സൈറ്റ് പ്രവര്‍ത്തനം, വിഡിയോ എന്നിവ പ്രവര്‍ത്തനരഹിതമായി. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ഉപയോക്താക്കള്‍ക്ക് വിഡിയോ ഉള്ളടക്കങ്ങള്‍ കാണുന്നതിനും പണമടച്ചുള്ള സേവനങ്ങള്‍ ഉപയോഗിക്കുന്നതിനും തടസം നേരിട്ടതായി റിപ്പോര്‍ട്ടുണ്ട്.
ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ പേയ്മെന്റുകളില്‍ ബൈജൂസ് വീഴ്ച വരുത്തിയതിനാലാണ് നടപടി. ഇതോടെയാണ് ആമസോണിന്റെ ഉടമസ്ഥതയിലുള്ള AWS ബൈജൂസിന് നല്‍കിയിരുന്ന നിരവധി ബാക്കെന്‍ഡ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിയത്. ബൈജൂസുമായുള്ള പേയ്മെന്റ് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഏപ്രില്‍ മുതല്‍ AWS ശ്രമിച്ചിരുന്നു. എന്നാല്‍ അനുകൂലമായ നിലപാടുണ്ടാകാത്തതിനെ തുടര്‍ന്നാണ് ആമസോണ്‍ ആപ്പിനെ ഡിലീസ്റ്റ് ചെയ്യുന്നതിലേക്ക് നീങ്ങിയത്.
-
film3 days ago
‘എഴുതിയ സത്യത്തോടുള്ള പക എഴുത്തുകാരന്റെ ചോരകൊണ്ട് തീര്‍ക്കാന്‍ ഭീരുക്കള്‍ കീബോര്‍ഡിന്റെ വിടവുകളില്‍ ഒളിഞ്ഞിരുന്ന് ആഹ്വാനങ്ങള്‍ നടത്തുന്നു’; എമ്പുരാന് വിവാദത്തില്‍ പ്രതികരിച്ച് മുരളി ഗോപി
-
kerala2 days ago
വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്റെ നില ഗുരുതരമായി തുടരുന്നു
-
kerala2 days ago
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്; ജയിലില്‍ തൂങ്ങിമരിക്കാന്‍ ശ്രമം; പ്രതി അഫാന്റെ നില അതീവഗുരുതരം
-
kerala3 days ago
റാപ്പര്‍ വേടനെതിരെ പരാതി നല്കിയ സംഭവം; ‘പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി’, മിനി കൃഷ്ണകുമാറിനെ അതൃപ്തി അറിയിച്ച് ബിജെപി നേതൃത്വം
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 19ന്; വോട്ടെണ്ണല്‍ 23ന്
-
kerala2 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് സുസജ്ജം, സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കും: സണ്ണി ജോസഫ്
-
News2 days ago
എം.ഇ.എസ് മമ്പാട് കോളേജ് അലുംനി ജിദ്ദ ചാപ്റ്റർ മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു
-
kerala3 days ago
പ്ലസ് വണ്‍ അപേക്ഷ വിവരങ്ങള്‍ തിരുത്താന്‍ അവസരം