വാഷിങ്ടണ്‍ : നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് വീണ് പരിക്കേറ്റു. വളര്‍ത്തുനായക്കൊപ്പം കളിക്കുന്നതിനിടെ വീഴുകയായിരുന്നു. തുടര്‍ന്ന് ബൈഡനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എല്ലിന് പൊട്ടല്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ട്.

എക്‌സ് റേ സ്‌കാനിങ്ങ് തുടങ്ങിയ വിദഗ്ധ പരിശോധനകള്‍ നടത്തിയെങ്കിലും ഗുരുതര പരിക്കില്ലെന്നാണ് കണ്ടെത്തിയതെന്ന് ബൈഡന്റെ ഓഫീസ് അറിയിച്ചു. എങ്കിലും വീണ്ടും ബൈഡനെ സ്‌കാന്‍ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പേഴ്‌സണല്‍ ഡോക്ടര്‍ കെവിന്‍ ഒകോണര്‍ പറഞ്ഞു.