കോട്ടയം : ജോസ് കെ മാണി രാജ്യസഭാ എംപി സ്ഥാനം രാജിവച്ചു. രാജിക്കത്ത് ഉപരാഷ്ട്രപതിയ്ക്ക് കൈമാറി. നിയമസഭ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് വേണ്ടിയാണ് രാജി.

പി ജെ കുര്യന്റെ ഒഴിവിലാണ് ജോസ് കെ മാണി എംപിയാകുന്നത്. ലോക്‌സഭ തെരഞ്ഞടുപ്പിന് മുമ്പായി കെ എം മാണി യുഡിഎഫില്‍ തിരിച്ചെത്തിയപ്പോഴാണ് ജോസ് കെ മാണിയ്ക്ക് രാജ്യസഭാംഗത്വം നല്‍കിയത്.

ജോസ് കെ മാണി രാജിവെച്ച എംപി സ്ഥാനം ഇടതുമുന്നണി കേരള കോണ്‍ഗ്രസിന് തന്നെ നല്‍കിയേക്കുമെന്നാണ് സൂചന.