”കാര്‍ഡിലെ പേര് നോക്കി ഒരാള്‍ പറഞ്ഞു, ‘ മാലിക് അബ്ദുല്‍ ബാസിത് ഇയാള്‍ മുസ്ലിമാണ്, പിന്നീട് തലങ്ങും വിലങ്ങും മര്‍ദ്ദിക്കുകയായിരുന്നു. ഭീകരവാദി, പാക് ചാരന്‍, എന്നിങ്ങനെയുള്ള ആക്രോശങ്ങളും തുടര്‍ന്നു. കശ്മീരിയായതിനാല്‍ കാര്‍ഡില്‍ ഉര്‍ദുവിലുളള എഴുത്ത് കണ്ടതോടെ അവരുടെ അരിശം ഇരട്ടിച്ചു. മര്‍ദ്ദനത്തെ തുടര്‍ന്ന് ശ്വാസം പോലും എടുക്കാന്‍ പറ്റാത്ത നിലയിലെത്തി. പാകിസ്താന്‍ മൂര്‍ദാബാദ് എന്ന് ഉച്ചത്തില്‍ പറയാന്‍ ആവശ്യപ്പെട്ടും മര്‍ദ്ദനം തുടര്‍ന്നു. അവസാനം പൊലീസ് എത്തിയാണ് എന്നെ കൊണ്ടുപോയത്”

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനയ ബാസിത് മാലികിന് ഡല്‍ഹിയില്‍ നേരിട്ട് ക്രൂരമര്‍ദ്ദനത്തെ കുറിച്ച് കാരവന്‍ മാസികയിലൂടെ മാലിക്ക് വിവരിക്കുകയാണ്. ഡല്‍ഹിയിലെ സോണിയാ വിഹാറിനടുത്തുള്ള ചെറിയ പ്രദേശത്ത് ഒരു മുസ്ലിം പള്ളി പൊളിച്ചതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാലികിനെ ചിലര്‍ കൂട്ടം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു എന്നാണ്് മാലിക്ക് പറയുന്നത്.

കാരവന്‍ മാസികയ എഴുതിയ അദ്ദേഹത്തിന്റെ ലേഖനത്തില്‍ നിന്നും;

ജൂണ്‍ ഏഴിന് മില്ലി ഗസറ്റെ എന്ന പബ്ലിക്കേഷന്റെ ഫേസ്ബുക്ക് പേജിലാണ് ഇഷ്ടികകളാല്‍ പടുത്തുണ്ടാക്കിയ ചെറിയൊരു കെട്ടിടം ഒരു സംഘമാളുകള്‍ തകര്‍ക്കുന്നത് കണ്ടത്. 25 മുസ്ലിം കുടുംബങ്ങള്‍ താമസിക്കുന്ന ഈ പ്രദേശത്ത് നിര്‍മ്മിച്ച പളളിയായിരുന്നു അത്. ഇവിടെ പള്ളി വരുന്നത് പ്രദേശത്തെ ചിലരെ അലട്ടിയെന്നും അവരാണ് പൊളിച്ചതെന്നുമായിരുന്നു ഫേസ്ബുക്ക് കുറിപ്പിലുണ്ടായിരുന്നത്. ജൂണ്‍ എട്ടിന് സംഭവത്തെക്കുറിച്ചറിയാന്‍ ഞാന്‍ സോണിയ വിഹാറിലേക്ക് പോയി. മുസ്ലിം കുടുംബങ്ങളുമായി സംസാരിച്ചു, ഇവിടുത്തെ ഹിന്ദു വിഭാഗമായ താക്കൂര്‍, ഗുജ്ജാറുകാരാണ് പള്ളി പൊളിച്ചതെന്ന് അവര്‍ പറഞ്ഞു. പളളി പൊളിക്കൂ, സ്വര്‍ഗം പണിയൂ എന്നാക്രോശിച്ച് കൊണ്ടാണ് ആക്രമണം നടത്തിയതെന്ന് അവര്‍ പറഞ്ഞു.

മദ്രസയോട് അടുത്തുളള ചെറിയൊരു കെട്ടിടത്തിലാണ് നേരത്തെ പ്രാര്‍ത്ഥന നടത്തിയിരുന്നത്, റംസാനായതിനാല്‍ സ്ഥലപരിമിധി കാരണം സ്ഥലഉടമയായ അക്ബര്‍ അലിയുടെ സമ്മതത്താടെയാണ് അവിടെ പള്ളി നിര്‍മ്മാണം ആരംഭിച്ചതെന്ന് ഒരു മുസ്ലിം യുവാവ് പറഞ്ഞു. അന്ന് വൈകുന്നേരം സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പൊലീസ് സ്റ്റേഷനില്‍ ചെന്നപ്പോള്‍ നിരാശയായിരുന്നു ഫലം. പിറ്റേന്ന് അവിടെ പരിചയപ്പെട്ട സുഹൃത്തിനെ വിളിച്ചപ്പോള്‍ സ്ഥിതി വഷളാവുകയാണെന്ന മറുപടിയാണ് ലഭിച്ചത് .തുടര്‍ന്നാണ് ഗുജ്ജാര്‍-താക്കൂര്‍ സമുദായക്കാരുമായി സംസാരിക്കാന്‍ തീരുമാനിച്ചത്. വിഷയത്തെക്കുറിച്ച് ചരത് സിങ് എന്നയാള്‍ക്ക് പറഞ്ഞുതരാനാവുമെന്ന അറിഞ്ഞതിനെ തുടര്‍ന്ന് അയാളുടെ വീട്ടിലേക്ക് പോയി. എന്നാല്‍ അദ്ദേഹം അവിടെയുണ്ടായിരുന്നില്ല. സഹോദരന്‍ ഭരത് സിങ്ങാണ് തന്നെ സ്വീകരിച്ചത്. ഞാന്‍ സ്വയം പരിചയപ്പെടുത്തി.

അദ്ദേഹം പറഞ്ഞത് ആ സ്ഥലത്ത് ക്ഷേത്രമുണ്ടായിരുന്നുവെന്നും മുസ്ലിം കള്‍ക്ക് അവിടെ പള്ളിയുടെ ആവശ്യമില്ലെന്നും പാകിസ്താന്‍ സഹയാത്തോടെയാണ് നിര്‍മ്മാണമെന്നുമൊക്കെ അയാള്‍ പറഞ്ഞു. എന്നാല്‍ നിര്‍മ്മാണം ആരംഭിച്ചപ്പോള്‍ എന്തുകൊണ്ട് എതിര്‍ത്തില്ലെന്ന ചോദിച്ചപ്പോള്‍ അവര്‍ അല്‍പം പരുങ്ങി. അവിടെ പ്രാര്‍ത്ഥന തുടങ്ങിയപ്പോഴാണ് ക്ഷേത്രമാണെന്ന് മനസിലായതെന്നാണ് നല്‍കിയ മറുപടി. വിഷയം പൊലീസിന്റെ അടുത്ത് എത്തിയെന്നും തര്‍ക്കം നിങ്ങള്‍ക്കിടയില്‍ തീര്‍ക്കണമെന്നും പൊലീസ് പറഞ്ഞതായി അയാള്‍ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ സമാധാന യോഗം ചേര്‍ന്നെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്നാണ് യോഗം നടക്കുന്ന ഗുജ്ജാര്‍ വിഭാഗത്തില്‍പെട്ട പ്രമാണിയുടെ സ്ഥലത്തേക്ക് പോകുന്നത്. ഇവിടെക്ക് പോകുമ്പോള്‍ ഒരു സ്ത്രീ കൂടി കൂടെ വന്നു. പ്രൂഫ് ചോദിച്ചപ്പോള്‍, അടുത്തിടെ സ്ഥാപനത്തില്‍ ചേര്‍ന്നതിനാല്‍ കാര്‍ഡ് ലഭിച്ചില്ലെന്ന് പറഞ്ഞു.

എന്നാല്‍ അവിടെയെത്തിയപ്പോള്‍ കാര്യങ്ങള്‍ മറിച്ചായിരുന്നു. സമാധാന യോഗം എന്ന പേരില്‍ നടക്കുന്നത് ഹിന്ദുക്കളുടെ മാത്രം യോഗമാണെന്ന് മനസിലായി. അവര്‍ ചര്‍ച്ച തുടങ്ങുകയും അവരുടെ അനുവാദത്തോടെ മൊബൈലില്‍ പകര്‍ത്തുകയും വിവരങ്ങള്‍ കുറിക്കുകയും ചെയതു. ഇതിനിടെയാണ് പെട്ടെന്ന് കാര്യങ്ങള്‍ മാറിമറിഞ്ഞത്. ഒരു കൂട്ടം ആളുകള്‍ പുറത്തുപോവുകയും അവിടെയുണ്ടായിരുന്ന ചിലരോട് സംസാരിക്കുകയും ചെയ്തു. പിന്നീട് എനിക്ക് ചുറ്റും ആളുകള്‍ കൂടുന്നതാണ് കണ്ടത്. എന്റെ ഫോണും ബാഗും തട്ടിപ്പറിച്ചു. എന്തിനാണ് ഇവിടെയെത്തെിയതെന്ന് ചോദിച്ചപ്പോള്‍ ഭരത് സിങിന്റെ കൂടെ വന്നതാണെന്ന് പറഞ്ഞു. ആളുകള്‍ അയാള്‍ക്ക് നേരെ തിരിഞ്ഞപ്പോള്‍ ഇയാള്‍ മുസ്ലിമാണെന്ന് അറിയില്ലെന്നായിരുന്നു മറുപടി. പിന്നെ ചോദ്യം ചെയ്യല്‍ തുടങ്ങി. തുടര്‍ന്ന് ഐഡന്റിറ്റി കാര്‍ഡ് ആവശ്യപ്പെട്ടു.

കാര്‍ഡിലെ പേര് നോക്കി ഒരാള്‍ പറഞ്ഞു, ‘ മാലിക് അബ്ദുല്‍ ബാസിത് ഇയാള്‍ മുസ്ലിമാണ്, പിന്നീട് തലങ്ങും വിലങ്ങും മര്‍ദ്ദിക്കുകയായിരുന്നു. ഭീകരവാദി, പാക് ചാരന്‍, എന്നിങ്ങനെയുള്ള ആക്രോശങ്ങളും തുടര്‍ന്നു. കശ്മീരിയായതിനാല്‍ കാര്‍ഡില്‍ ഉര്‍ദുവിലുളള എഴുത്ത് കണ്ടതോടെ അവരുടെ അരിശം ഇരട്ടിച്ചു. മര്‍ദ്ദനത്തെ തുടര്‍ന്ന് ശ്വാസം പോലും എടുക്കാന്‍ പറ്റാത്ത നിലയിലെത്തി. പാകിസ്താന്‍ മൂര്‍ദാബാദ് എന്ന് ഉച്ചത്തില്‍ പറയാന്‍ ആവശ്യപ്പെട്ടും മര്‍ദ്ദനം തുടര്‍ന്നു. അവസാനം പൊലീസ് എത്തിയാണ് എന്നെ കൊണ്ടുപോയത്.

പൊലീസിന് വിട്ടുകൊടുക്കാന്‍ തന്നെ അവര്‍ക്ക് താല്‍പര്യമില്ലായിരുന്നു. സ്റ്റേഷനിലെത്തി തന്റെ സഹോദരനെ വരുത്തിയാണ് നിരപരാധിത്വം തെളിയിച്ചത്. സ്റ്റേഷനിലും അക്രമിക്കൂട്ടത്തിലുള്ളവരുടെ സാന്നിധ്യമുണ്ടായിരുന്നു. ആരോഗ്യം വീണ്ടെടുത്ത ശേഷം സംഭവത്തെക്കുറിച്ചുള്ള ഡോക്യുമെന്റിന് കാരവന്‍ റിപ്പോര്‍ട്ടറുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ തന്റെ സ്റ്റേറ്റ്മെന്റിന്റെ ഒരു കോപ്പി പോലും നല്‍കിയില്ല. വിവിധ നമ്പറുകളില്‍ നിന്നായി അവര്‍ക്ക് പരാതി ലഭിച്ചതാവട്ടെ, ഒരാളെ പിടികൂടിയിട്ടുണ്ട്, അയാളുടെ കൈവശം ഒരു രേഖയുമില്ല, അയാളൊരു പാകിസ്താനിയാണ് എന്നു മാത്രം.