Connect with us

News

ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു

ന്നാം ഭേദഗതിയും മറ്റ് ഭരണഘടനാ അവകാശങ്ങളും ലംഘിച്ച് തെറ്റായി അറസ്റ്റ് ചെയ്ത് തടങ്കലില്‍ വച്ചതിന് ട്രംപ് ഭരണകൂടത്തിനെതിരായ ഹര്‍ജിയുടെ ഫലം കാത്തിരിക്കുന്നതിനിടെ ടെക്‌സസില്‍ തടവില്‍ കഴിയുന്ന ബദര്‍ ഖാന്‍ സൂരി വിര്‍ജീനിയയിലെ തന്റെ കുടുംബത്തോടൊപ്പം വീട്ടിലേക്ക് പോകും.

Published

on

ട്രംപ് ഭരണകൂടം വിദേശ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കെതിരായ നടപടിയുടെ ഭാഗമായി കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന് ജോര്‍ജ്ജ്ടൗണിലുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ഇമിഗ്രേഷന്‍ തടങ്കലില്‍ നിന്ന് മോചിപ്പിക്കാന്‍ ബുധനാഴ്ച ഫെഡറല്‍ ജഡ്ജി ഉത്തരവിട്ടു. ഒന്നാം ഭേദഗതിയും മറ്റ് ഭരണഘടനാ അവകാശങ്ങളും ലംഘിച്ച് തെറ്റായി അറസ്റ്റ് ചെയ്ത് തടങ്കലില്‍ വച്ചതിന് ട്രംപ് ഭരണകൂടത്തിനെതിരായ ഹര്‍ജിയുടെ ഫലം കാത്തിരിക്കുന്നതിനിടെ ടെക്‌സസില്‍ തടവില്‍ കഴിയുന്ന ബദര്‍ ഖാന്‍ സൂരി വിര്‍ജീനിയയിലെ തന്റെ കുടുംബത്തോടൊപ്പം വീട്ടിലേക്ക് പോകും.

ടെക്‌സസിലെ ഒരു ഇമിഗ്രേഷന്‍ കോടതിയില്‍ അദ്ദേഹം നാടുകടത്തല്‍ നടപടികളും നേരിടുന്നു. ട്രംപ് ഭരണകൂടത്തിനെതിരെ സൂരിക്ക് കാര്യമായ ഭരണഘടനാ അവകാശവാദങ്ങളുണ്ടെന്ന് തോന്നിയതിനാല്‍ അദ്ദേഹത്തെ മോചിപ്പിക്കുകയാണെന്ന് അലക്‌സാണ്ട്രിയയിലെ ജില്ലാ ജഡ്ജി പട്രീഷ്യ ടോളിവര്‍ ഗൈല്‍സ് പറഞ്ഞു.

സുരിയുടെ മോചനത്തിന് വേണ്ടി പ്രവര്‍ത്തിച്ച സി.സി.ആര്‍ ഗ്രൂപ്പിന് നന്ദിയുണ്ടെന്ന് ഇയാളുടെ ഭാര്യ പറഞ്ഞു. ഫലസ്തീനികള്‍ക്ക് പിന്തുണയറിയിച്ചതിന്റെ പേരില്‍ മാത്രം ഒരാളെ കുടുംബാംഗങ്ങളില്‍ നിന്ന് അകറ്റിനിര്‍ത്താനാവില്ലെന്ന വ്യക്തമായ സന്ദേശമാണ് കോടതി നല്‍കിയതെന്ന് സുരിക്ക് വേണ്ടി ഇടെപട്ട സി.സി.ആര്‍ പറഞ്ഞു.

നേരത്തെ ഫലസ്തീനെ പിന്തുണച്ച തുര്‍ക്കിയയില്‍ നിന്നുള്ള പി.എച്ച്.ഡി വിദ്യാര്‍ഥിയായ റുമേയസ ഓസ്തുര്‍ക്കിനെയും യു.എസ് ഭരണകൂടം തടവിലാക്കിയിരുന്നു. തുടര്‍ന്ന് കോടതി ഇടപെട്ട് ഇയാളെ മോചിപ്പിക്കുകയായിരുന്നു. സുരിയുടേയും ഓസ്തുര്‍ക്കിന്റേയും അറസ്റ്റ് യു.എസിലെ അക്കാദമിക സമൂഹത്തിനിടയില്‍ വലിയ ആശങ്ക പടര്‍ത്തിയിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന ആശങ്കയാണ് ഉയര്‍ന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പുകയില്ലാത്ത വാഹനത്തിന് പുക പരിശോധിക്കാത്തതിന് പിഴ ചുമത്തി മംഗലപുരം പൊലീസ്

മംഗലപുരം പൊലീസ് ആണ് അയത്തില്‍ സ്വദേശി ശൈലെഷിന്റെ ഇലക്ട്രിക് സ്‌കൂട്ടറിന് ഈ ‘വിചിത്ര പിഴ’ ചുമത്തിയത്.

Published

on

പുകയില്ലാത്ത വാഹനത്തിന് പുക പരിശോധന നടത്തിയില്ലെന്ന് ആരോപിച്ച് പിഴ ചുമത്തി പൊലീസ്. തിരുവനന്തപുരം ജില്ലയിലെ മംഗലപുരം പൊലീസ് ആണ് അയത്തില്‍ സ്വദേശി ശൈലെഷിന്റെ ഇലക്ട്രിക് സ്‌കൂട്ടറിന് ഈ ‘വിചിത്ര പിഴ’ ചുമത്തിയത്. 250 രൂപയാണ് പുക പരിശോധിക്കാത്തതിന് പിഴ ചുമത്തിയത്.

പിഴ എന്തിനാണെന്ന് അന്വേഷിക്കാന്‍ പൊലീസുമായി ബന്ധപ്പെട്ടപ്പോള്‍ ഉദ്യോഗസ്ഥര്‍ മാന്യമായി പ്രതികരിച്ചില്ലെന്നും ശൈലേഷ് ആരോപിച്ചു. മംഗലാപുരം വരെ പോയിട്ടില്ലാത്ത തനിക്ക് എങ്ങനെയാണ് പിഴ വന്നത് എന്നറിയില്ല എന്നും ശൈലേഷ് പറയുന്നു. തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും റൂറല്‍ എസ് പി ഓഫിസുമായി ബന്ധപ്പെടാനുമാണ് ശൈലേഷിനോട് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. എന്നാല്‍, റൂറല്‍ എസ്പി ഓഫിസുമായി ബന്ധപ്പെട്ടപ്പോള്‍ പ്രതികരണം ലഭിച്ചില്ല.

പിഴ നോട്ടീസില്‍ ഇലക്ട്രിക്ക് സ്‌കൂട്ടറിന് പകരം ഒരു ആക്ടീവ സ്‌കൂട്ടറിന്റെ ചിത്രമാണ് ഉള്ളത്. പൊലീസിന് അബദ്ധം പറ്റിയതാണ് എന്നാണ് നിഗമനം.

Continue Reading

kerala

മാധ്യമ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

ചന്ദ്രിക മലപ്പുറം ബ്യൂറോ റിപ്പോര്‍ട്ടര്‍ ഷഹബാസ് വെള്ളില, ഫോട്ടോഗ്രാഫര്‍ സഈദ് അന്‍വര്‍.കെ.ടി എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

Published

on

തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍സോണ്‍ കലോത്സവത്തില്‍ മികച്ച റിപ്പോര്‍ട്ടറായി തെരഞ്ഞെടുത്ത ചന്ദ്രിക മലപ്പുറം ബ്യൂറോ റിപ്പോര്‍ട്ടര്‍ ഷഹബാസ് വെള്ളില, ഫോട്ടോഗ്രാഫര്‍ സഈദ് അന്‍വര്‍.കെ.ടി എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. തിങ്കളാഴ്ച്ച യൂണിവേഴ്‌സിറ്റിയില്‍ നടന്ന ഐക്യ സര്‍വകലാശാല യൂണിയന്റെ സമാപന പ്രഖ്യാപന സമ്മേളനത്തിലായിരുന്നു അവാര്‍ഡ് വിതരണം. സമ്മേളനം സിന്‍ഡിക്കേറ്റംഗം ഡോ. റഷീദ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. പി കെ അര്‍ഷാദ് സ്വാഗതം പറഞ്ഞു. യൂണിയന്‍ സെക്രട്ടറി സഫ്‌വാന്‍ പത്തില്‍ അധ്യക്ഷത വഹിച്ചു.

സിന്‍ഡിക്കേറ്റ് അംഗങ്ങളായ മധു രാമനാട്ടുകര, ടി. ജെ മാര്‍ട്ടിന്‍ സര്‍വകലാശാല ജീവനക്കാരുടെ സര്‍വീസ് സംഘടന നേതാക്കളായ ഹബീബ് തങ്ങള്‍, കെ.ഒ സ്വപ്‌ന സംസാരിച്ചു. യൂണിയന്‍ ജോയിന്‍ സെക്രട്ടറി അശ്വിന്‍ നാഥ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മലപ്പുറം ജില്ലാ പ്രതിനിധി പി കെ മുബശ്ശിര്‍ നന്ദി പറഞ്ഞു. വിവിധ മാധ്യമങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങളും ചഇന്റര്‍ സോണ്‍ കലോത്സവത്തിലെ വിജയികള്‍ക്ക് ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും ചടങ്ങില്‍ വിതരണം ചെയ്തു.

Continue Reading

News

ഇറാനെതിരെ യുഎസ് നേരിട്ടിറങ്ങിയേക്കുമെന്ന് സൂചന

അതേസമയം വിവിധ ഘട്ടങ്ങളിലായി ആക്രമണം തുടരുമെന്നും ഇസ്രഈലിന്റെ വ്യോമ കേന്ദ്രങ്ങള്‍ ആക്രമിച്ചതായും ഇറാന്‍ സൈന്യം വ്യക്തമാക്കി.

Published

on

യുഎസ് ഇറാനെതിരെ നേരിട്ടിറങ്ങിയേക്കുമെന്ന് സൂചന. ഇസ്രാഈലിലെ മാധ്യമങ്ങളാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം വിവിധ ഘട്ടങ്ങളിലായി ആക്രമണം തുടരുമെന്നും ഇസ്രഈലിന്റെ വ്യോമ കേന്ദ്രങ്ങള്‍ ആക്രമിച്ചതായും ഇറാന്‍ സൈന്യം വ്യക്തമാക്കി.

പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ ഒളിച്ചിരിക്കുന്നത് എവിടെ എന്നറിയാം. അദ്ദേഹം ഒരു ഈസി ടാര്‍ഗറ്റ് ആണ്. ഇറാന്‍ നിരുപാധികം കീഴടങ്ങണം- ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇസ്രാഈല്‍ പ്രധാനമന്ത്രി ബിന്യാമിന്‍ നെതന്യാഹുവും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇന്നലെ ടെലിഫോണില്‍ സംസാരിച്ചതായി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇറാനെതിരായ ഇസ്രാഈലിന്റെ ആക്രമണങ്ങളില്‍ അമേരിക്ക പങ്കുചേരുന്നില്ലെന്ന് വൈറ്റ് ഹൗസ് ഇന്നലെ അറിയിച്ചിരുന്നു.

Continue Reading

Trending