Connect with us

Culture

ജുഡീഷ്യറിയുടെ വിശ്വാസ്യത പരമപ്രധാനം

Published

on

ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തിലെ കറുത്ത അധ്യായങ്ങളിലൊന്നാണ് ജസ്റ്റിസ് സി.എസ് കര്‍ണനുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. മെയ്്ദിനമായ തിങ്കളാഴ്ച കല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.എസ് കര്‍ണന്റെ ‘കുറഞ്ഞുവരുന്ന മാനസികനില’ പരിശോധിക്കാന്‍ ചീഫ്ജസ്റ്റിസ് അടങ്ങുന്ന സുപ്രീംകോടതിയുടെ ഏഴംഗബെഞ്ച് പശ്ചിമബംഗാള്‍ സംസ്ഥാന പൊലീസ്‌മേധാവിക്ക് ഉത്തരവ് നല്‍കിയിരിക്കയാണ്. കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ഡോക്ടര്‍മാരടങ്ങുന്ന ബോര്‍ഡ് മെയ്‌നാലിന് ജസ്റ്റിസ് കര്‍ണനെ പരിശോധിച്ച് മെയ് എട്ടിന് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. രാജ്യത്തെ നീതിന്യായസംവിധാനത്തിലെ അത്യപൂര്‍വസംഭവം. ജഡ്ജിമാരുടെ നിഷ്പക്ഷതയെ ചോദ്യം ചെയ്തതിന് മൂന്നുമാസത്തിലധികം നീണ്ട കോടതിയലക്ഷ്യനടപടികളുടെ ഭാഗമായി സുപ്രീംകോടതിയില്‍ നേരിട്ട് ഹാജരാകാന്‍ ജസ്റ്റിസ് കര്‍ണനോട് നിര്‍ദേശിച്ചിരുന്നെങ്കിലും അദ്ദേഹം അതിന് തയ്യാറാകാതിരുന്നതാണ് ഇത്തരമൊരു വിധിക്ക് കാരണമായത്. ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ജെ.എസ് കെഹാറിനുപുറമെ ജസ്റ്റിസുമാരായ ദീപക് മിശ്ര, ജെ. ചലമേശ്വര്‍, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി. ലോക്കൂര്‍, പി.സി ഘോഷ്, കുര്യന്‍ ജോസഫ് എന്നിവരാണ് മേല്‍വിധി പുറപ്പെടുവിച്ചത്. കഴിഞ്ഞ ഫെബ്രുവരി എട്ടുമുതല്‍ ജസ്റ്റിസ്‌കര്‍ണന്‍ ഇറക്കിയിട്ടുള്ള ഉത്തരവുകളൊന്നും പാലിക്കേണ്ടതില്ലെന്നും സുപ്രീംകോടതി വിധിച്ചിരിക്കയാണ്.
എന്നാല്‍ ഇതിനുശേഷം മണിക്കൂറുകള്‍ക്കകം ചീഫ്ജസ്റ്റിസ് അടക്കം ഏഴ് സുപ്രീംകോടതി ജഡ്ജിമാരുടെ മാനസികനില പരിശോധിക്കണമെന്ന് ജസ്റ്റിസ് കര്‍ണനും തിരിച്ച് ഉത്തരവിറക്കിയത് നീതിന്യായവ്യവസ്ഥിതിയെ മാത്രമല്ല, ജനാധിപത്യവിശ്വാസികളെയാകെ ഞെട്ടിപ്പിച്ചുകളഞ്ഞു. ഇതുസബന്ധിച്ച് ഡല്‍ഹി ഡി.ജി.പിക്കാണ് ജസ്റ്റിസ് കര്‍ണന്‍ നിര്‍ദേശം നല്‍കിയത്. എന്നാല്‍ ഡല്‍ഹിയിലെ പൊലീസ് തലപ്പത്ത് കമ്മീഷണറാണ്, ഡി.ജി.പിയല്ല ഉള്ളതെന്നുപോലുമറിയാത്തയാളാണ് ജസ്റ്റിസ് കര്‍ണന്‍ എന്നത് അദ്ദേഹത്തിനെതിരെയുള്ള സുപ്രീംകോടതി വിധിയെ സാധൂകരിക്കുന്നു. നല്ല മാനസികാരോഗ്യമുള്ള ഒരുദലിത് ജഡ്ജിയോടുള്ള പീഡനവും അധിക്ഷേപവുമാണ് സുപ്രീംകോടതിയുടെ വിധിയെന്ന് ജസ്റ്റിസ് കര്‍ണന്റെ ഉത്തരവില്‍ പറയുന്നു. ഭാര്യയും എഞ്ചിനീയര്‍മാരായ രണ്ടുമക്കളും തന്റെ ശാരീരിക-മാനസിക ആരോഗ്യത്തില്‍ സംതൃപ്തരാണെന്നും അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നു. ഉന്നതനീതിപീഠത്തിന്റെ വിധിയേ രാജ്യത്ത് നിലനില്‍ക്കൂ എങ്കിലും ജനത ഒന്നടങ്കം പരിപാവനതയോടെ വീക്ഷിക്കുകയും പ്രതീക്ഷിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ന്യായാധിപന്മാര്‍ തമ്മില്‍ ഉണ്ടാകുന്ന ഈ തമ്മില്‍തല്ലിനെ എങ്ങനെയാണ് നീതിന്യായ വ്യവസ്ഥിതിയുടെ മാതൃകയായി കാണാനാവുക. മറ്റുജഡ്ജിമാര്‍ക്കെതിരെ ജസ്റ്റിസ് കര്‍ണന്‍ ഉയര്‍ത്തിയിരിക്കുന്ന ആരോപണങ്ങള്‍ ഇതുവരെയും തെളിയിക്കാന്‍ അദ്ദേഹത്തിനായിട്ടില്ല. നീതിന്യായവ്യവസ്ഥിതിയോടുള്ള വിശ്വാസ്യത തകരാനേ ഇത്തരം സംഭവങ്ങള്‍ ഉപകരിക്കൂ.
ഏഴുവര്‍ഷത്തോളം മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്നയാളാണ് ജസ്റ്റിസ് കര്‍ണന്‍. അന്നും ജാതിഅധിക്ഷേപം പറഞ്ഞ് ചീഫ് ജസ്റ്റിസിനും മറ്റുമെതിരെ ആരോപണങ്ങളുന്നയിക്കുകയും കോടതിയലക്ഷ്യം നേരിടുകയും ചെയ്തിരുന്നു ഇദ്ദേഹം. തുടര്‍ന്നായിരുന്നു തന്റെ സഹപ്രവര്‍ത്തകരായ 21 ജഡ്ജിമാര്‍ ഒപ്പിട്ടുനല്‍കിയ പരാതിപ്രകാരം ജസ്റ്റിസ് കര്‍ണനെ സ്ഥലംമാറ്റിക്കൊണ്ടുള്ള 2016 മാര്‍ച്ച് പതിനൊന്നിലെ സുപ്രീംകോടതിയുത്തരവ്. ഈ ഉത്തരവിനെ താന്‍ അസ്ഥിരപ്പെടുത്തുന്നുവെന്നായിരുന്നു പക്ഷേ ജസ്റ്റിസ് കര്‍ണന്റെ മറുവിധി. തുടര്‍ന്ന് ജസ്റ്റിസ് കര്‍ണനെതിരെ സുപ്രീംകോടതി 2017 ഫെബ്രുവരി എട്ടിനാണ് കോടതിയലക്ഷ്യക്കേസെടുത്ത് നടപടിയാരംഭിച്ചത്. അന്നുമുതല്‍ കേസ് തീരുംവരെയും ജസ്റ്റിസ് കര്‍ണനെ നീതിന്യായകര്‍ത്തവ്യങ്ങളില്‍ നിന്നും കോടതി ഭരണനടപടികളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കൊളീജിയത്തിനാണ് ഹൈക്കോടതിയിലടക്കമുള്ള ജഡ്ജിമാരെ നിയമിക്കാനും സ്ഥലം മാറ്റാനും അര്‍ഹത എന്നിരിക്കെ സുപ്രീകോടതിയുടെ നടപടികളെ അവിഹിതമായി കാണാനാവില്ല. അതേസമയം,ഒരു സംവിധാനത്തിനുകീഴില്‍ പ്രവര്‍ത്തിക്കേണ്ട ഹൈക്കോടതി ജഡ്ജി തനിക്കുമേലെയാണ് എല്ലാവരും എന്ന തോന്നലില്‍ അരുതാത്തതെല്ലാം വിധിയായി എഴുതിവെക്കുകയാണ്.
പട്ടികജാതിക്കാരനായതിനാലാണ് തന്നെ സുപ്രീംകോടതി നോട്ടമിടുന്നതെന്നും സി.ബി.ഐ ഏഴ് ജഡ്ജിമാര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും അദ്ദേഹം മുമ്പ് ആവശ്യപ്പെടുകയുണ്ടായി. ഏഴ് ജഡ്ജിമാര്‍ തന്റെ വസതിയിലെ കോടതിയില്‍ ഹാജരാകണമെന്നും ഉത്തരവിട്ടത് അദ്ദേഹത്തിന്റെ അധികാരപരിധി കടക്കുന്നതും അഹങ്കാരം നിറഞ്ഞതുമായിരുന്നു. പട്ടികവിഭാഗപീഡന നിരോധനനിയമപ്രകാരം സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുമെന്നും ജസ്റ്റിസ് കര്‍ണന്‍ ഭീഷണിപ്പെടുത്തുകയുണ്ടായി. എന്നാല്‍ നിയമവിരുദ്ധതക്ക് കുടയായി ഒരു നിയമത്തെ ദുരുപയോഗിക്കുന്നത് ഒരു വ്യക്തിക്കും യോജിച്ചതല്ലെന്ന് അദ്ദേഹം ഓര്‍ക്കാതെ പോകുന്നു. നിയമനിര്‍മാണസഭയും ഭരണനിര്‍വഹണവിഭാഗവും കഴിഞ്ഞാല്‍ ജനാധിപത്യസംവിധാനത്തില്‍ കോടതിയാണ് മൂന്നാമത്തെ നെടുംതൂണ്‍. മറ്റുരണ്ടിനും ക്ഷതം വരുമ്പോഴൊക്കെയും ജനങ്ങള്‍ പ്രതീക്ഷയോടെ നോക്കിനില്‍ക്കുന്നത് ജുഡീഷ്യറിയുടെ മുഖത്തേക്കാണ്. ആ തേജസ്സിന് വരുന്ന ഓരോ കോട്ടവും ജനാധിപത്യത്തിന്റേതുകൂടിയാണ്.
കാശ് കൊടുത്ത് അഭിഭാഷകപ്പട്ടം നേടുന്ന എത്രയോ കഥകള്‍ നാം കേട്ടിരിക്കുന്നു. പതിനഞ്ച് കൊല്ലം വക്കീലായിരുന്നാല്‍ ഒരു ഇന്ത്യന്‍ പൗരന് ഹൈക്കോടതി ജഡ്ജിയാകാം. ഇതിനുവേണ്ടത് പിന്നെ മേല്‍പിടിപാടുമാത്രം. ജസ്റ്റിസ് കര്‍ണനെപോലൊരാളെ ഹൈക്കോടതി ജഡ്ജിയാക്കുമ്പോള്‍ നിലവിലെ കൊളീജിയം സംവിധാനം എന്തെല്ലാം പരിഗണിച്ചിരുന്നു. സ്വത്തുസമ്പാദനക്കേസില്‍ ആരോപണവിധേയനായിരുന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്റെ കാലത്താണ് തമിഴ്‌നാട് സ്വദേശിയായ കര്‍ണനെ ഹൈക്കോടതി ജഡ്ജിയായി നിയമിച്ചതെന്നതും ശ്രദ്ധേയമാണ്. വസ്തുനിഷ്ഠമല്ലാതെ പലവിധികളും ജഡ്ജിമാരുടെ ഇച്ഛക്കൊത്ത് ആത്മനിഷ്ഠമാകുന്നു എന്ന പരാതി കാലങ്ങളായി നാം കേള്‍ക്കുന്നതാണ്. ഹൈക്കോടതി ജഡ്ജിയുടെ മാനസികനില തകരാറിലാണെന്ന് സുപ്രീംകോടതി സംശയിക്കുന്നതിലേക്കുവരെ ഇത് വൈകിപ്പോകരുതായിരുന്നു. അങ്ങനെ വരുമ്പോള്‍ ജസ്റ്റിസ് കര്‍ണന്‍ കഴിഞ്ഞ എട്ടുവര്‍ഷക്കാലത്ത് പുറപ്പെടുവിച്ച ഉത്തരവുകളെക്കുറിച്ച് ആശങ്ക ഉയരുന്നുണ്ട്. പാര്‍ലമെന്റില്‍ ഇംപീച്ച്‌മെന്റ് നേരിടുക എന്നതാണ് ഇനി ജസ്റ്റിസ് കര്‍ണനുമുമ്പിലുള്ള വഴി. ജഡ്ജിമാരുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് നൂതനമായ സങ്കേതങ്ങള്‍ രൂപപ്പെടുത്തേണ്ടതുണ്ടെന്ന് വെളിപ്പെടുത്തുന്നതാണ് ജസ്റ്റിസ് കര്‍ണന്‍ സംഭവം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ശത്രുക്കളാല്‍ ചുറ്റപ്പെട്ടാല്‍ എങ്ങനെ അതിജീവിക്കണമെന്ന് ഇസ്രാഈലിനെ കണ്ട് അസ്സം പഠിക്കണം: ഹിമന്ത ബിശ്വ ശര്‍മ

അസ്സമിന്റെ അതിര്‍ത്തികള്‍ ഒരിക്കലും സുരക്ഷിതമല്ലെന്ന് ശര്‍മ കൂട്ടിച്ചേര്‍ത്തു.

Published

on

എതിരാളികളാല്‍ ചുറ്റപ്പെട്ടാലും അതിജീവിക്കാന്‍ ഇസ്രാഈലില്‍ നിന്ന് പാഠം പഠിക്കേണ്ടതുണ്ടെന്ന് അസ്സം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശര്‍മ. സോനിത്പൂര്‍ ജില്ലയിലെ ജമുഗുരിഹാട്ടില്‍ സ്വാഹിദ് ദിവസ് ആഘോഷത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അസ്സമിന്റെ അതിര്‍ത്തികള്‍ ഒരിക്കലും സുരക്ഷിതമല്ലെന്ന് ശര്‍മ കൂട്ടിച്ചേര്‍ത്തു.

‘ചരിത്രപരമായി, ബംഗ്ലാദേശ്, മ്യാന്‍മര്‍, പശ്ചിമ ബംഗാള്‍ എന്നിവയുമായി ഞങ്ങള്‍ അതിര്‍ത്തികള്‍ പങ്കിട്ടിട്ടുണ്ട്. ഞങ്ങള്‍ (ആസാമികള്‍) 12 ജില്ലകളില്‍ ന്യൂനപക്ഷമാണ്,’ ഹിമന്ത പറയുന്നു. ‘ശത്രുക്കളാല്‍ ചുറ്റപ്പെട്ടപ്പോള്‍ പോലും വിജ്ഞാനവും ശാസ്ത്രവും സാങ്കേതികവിദ്യയും ഉപയോഗിച്ച് ഒരു ശക്തമായ രാജ്യമായി മാറിയതെങ്ങനെയെന്ന് ഇസ്രായേല്‍ പോലുള്ള രാജ്യങ്ങളുടെ ചരിത്രത്തില്‍ നിന്ന് നമുക്ക് പഠിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ നമുക്ക് ഒരു സമുദായമായി നിലനില്‍ക്കാന്‍ കഴിയൂ,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘നാം ഇപ്പോള്‍ മറ്റൊരു വഴിത്തിരിവിലാണ്. അസം പ്രക്ഷോഭം അസമീസ് ജനതയുടെ വ്യക്തിത്വം സംരക്ഷിക്കാന്‍ വേണ്ടിയായിരുന്നു. എന്നാല്‍ ഭീഷണി അപ്രത്യക്ഷമായിട്ടില്ലെന്ന് നമ്മള്‍ സമ്മതിക്കണം. ഓരോ ദിവസവും ജനസംഖ്യാശാസ്ത്രം മാറുകയാണ്, ഓരോ ദിവസവും തദ്ദേശവാസികള്‍ക്ക് ഭൂമി നഷ്ടപ്പെടുന്നു”. ആസാമികള്‍ക്ക് അവരുടെ ഭൂമി നഷ്ടപ്പെടുന്നതിന് കോണ്‍ഗ്രസ് ഉത്തരവാദികളാണെന്ന് ഹിമന്ത ആരോപിച്ചു. ചണ്ഡീഗഢിന്റെ വിസ്തൃതിക്ക് തുല്യമായ ഏകദേശം 10,000 ഹെക്ടര്‍ ഭൂമി കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കൈയേറ്റത്തില്‍ നിന്ന് ഒഴിപ്പിച്ചതായി ശര്‍മ വ്യക്തമാക്കി.

നുഴഞ്ഞുകയറ്റക്കാരെ തുരത്തുക എന്നതാണ് അസം പ്രക്ഷോഭത്തിന്റെ രാഷ്ട്രീയ ലക്ഷ്യമെങ്കില്‍, സാമ്പത്തിക സ്വാശ്രയത്വം കൈവരിക്കുകയാണ് അതിന്റെ സാമ്പത്തിക ലക്ഷ്യമെന്നും യുവാക്കള്‍ക്ക് ഇക്കാര്യത്തില്‍ ഏറ്റവും നിര്‍ണായക പങ്കുണ്ടെന്നും ഹിമന്ത കൂട്ടിച്ചേര്‍ത്തു.

Continue Reading

Film

‘പുഷ്പ 2’ പ്രദർശനത്തിനിടെ ആന്ധ്രയിൽ വീണ്ടും മരണം; 35 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

35 കാരനായ ഹരിജന മദന്നപ്പയാണ് മരിച്ചത്.

Published

on

പുഷ്പ 2 കാണാനെത്തിയ യുവാവിനെ തിയറ്ററിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്രാപ്രദേശിലാണ് സംഭവം. 35 കാരനായ ഹരിജന മദന്നപ്പയാണ് മരിച്ചത്.

അനന്തപൂരിലെ രായദുര്‍ഗയിലുള്ള തീയറ്ററിലാണ് സംഭവം. ഷോയ്ക്ക് പിന്നാലെ തിയറ്ററിനുള്‍ഭാഗം വൃത്തിയാക്കാന്‍ എത്തിയ ശുചീകരണ തൊഴിലാളികളാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് കല്യാണ്‍ദുര്‍ഗം ഡിഎസ്പി രവി ബാബു പറഞ്ഞു. ഉച്ചയ്ക്ക് 2.30 ഓടെയാണ് യുവാവ് തിയറ്ററില്‍ എത്തിയത്. എപ്പോഴാണ് മരണം സംഭവിച്ചതെന്ന് വ്യക്തമല്ല. മദ്യപിച്ചായിരുന്നു ഇയാള്‍ തിയറ്ററിനുള്ളില്‍ പ്രവേശിച്ചത്. അന്വേഷണത്തില്‍ യുവാവ് മദ്യത്തിന് അടിമയാണെന്ന് വ്യക്തമായെന്നും ഡിഎസ്പി അറിയിച്ചു. സംഭവത്തില്‍ ഭാരതീയ ന്യായ സംഹിത ആക്ട് 194 പ്രകാരം കേസെടുത്തു.

Continue Reading

Film

‘കടവുളെ…അജിത്തേ’ വിളികൾ വേണ്ട, ഇനി ആവര്‍ത്തിക്കരുത്’: രൂക്ഷമായി പ്രതികരിച്ച് അജിത്ത്

ഒരു യൂട്യൂബ് ചാനലില്‍ നിന്നും ഉടലെടുത്ത ഈ വിളി, വളരെ പെട്ടെന്ന് വൈറലായി

Published

on

തന്നെ ഇനി ‘കടവുളെ…അജിത്തേ’ ഉൾപ്പടെയുള്ള പേരുകൾ വിളിക്കേണ്ടെന്ന് നടൻ അജിത്ത്. കെ അജിത്ത് എന്ന് മാത്രം വിളിച്ചാൽ മതിയെന്ന് എക്സ് പോസ്റ്റിലൂടെ താരം വ്യക്‌തമാക്കി. മറ്റ് പേരുകൾ ഒക്കെ തന്നെ അസ്വസ്ഥമാക്കുന്നു. ഈ അടുത്ത് ഉലകനായകൻ എന്ന് വിളിക്കരുതെന്ന് കമലഹാസനും പറഞ്ഞിരുന്നു.

‘കടവുലേ…അജിത്തേ’ എന്ന വിളി അടുത്തിടെയാണ് വൈറലായത്. ഒരു യൂട്യൂബ് ചാനലില്‍ നിന്നും ഉടലെടുത്ത ഈ വിളി, വളരെ പെട്ടെന്ന് വൈറലായി. തമിഴ്നാട്ടിലെ നിരവധി അജിത്ത് ആരാധകര്‍ പൊതു ഇടങ്ങളിൽ പോലും ഇത് ഉപയോഗിക്കാൻ തുടങ്ങി. കടവുളേ എന്ന തമിഴ് വാക്കിന്‍റെ അർത്ഥം ദൈവം എന്നാണ്.

ഇതിനെ തുടര്‍ന്നാണ് ഡിസംബർ 10 ന് അജിത് കുമാർ തന്‍റെ പിആര്‍ സുരേഷ് ചന്ദ്ര മുഖേന, തമിഴിലും ഇംഗ്ലീഷിലും പുറത്തിറക്കിയ ഒരു പത്രക്കുറിപ്പിൽ ഇത്തരം വിളികള്‍ ഒരിക്കലും ഉപയോഗിക്കരുത് എന്നാണ് പറയുന്നത്.

“കുറച്ച് വൈകിയാണെങ്കിലും എന്നെ അലോസരപ്പെടുത്തുന്ന ഒരു കാര്യം ഞാന്‍ പറയുന്നു, പ്രത്യേകിച്ചും, കെ….’, ‘അജിത്തേ’ എന്നീ മുദ്രാവാക്യങ്ങൾ വിവിധ പരിപാടികളിലും പൊതുയോഗങ്ങളിലും ഇപ്പോള്‍ കേള്‍ക്കുന്നുണ്ട്. എന്‍റെ പേരിന്‍റെ കൂടെ ഉപയോഗിക്കുന്ന ഒരോ വിശേഷണവും എനിക്ക് അസ്വസ്ഥതയുണ്ട്. എന്‍റെ പേരോ ഇനീഷ്യലോ ഉപയോഗിച്ച് അഭിസംബോധന ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു” പ്രസ്താവനയിൽ പറയുന്നു.

Continue Reading

Trending