എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷനില്‍ ജൂനിയര്‍ എഞ്ചിനീയറിങ് തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവില്‍, ഇലക്ട്രിക്കല്‍ എന്നീ വിഭാഗങ്ങളിലായി 79 ഒഴിവുകളാണുള്ളത്. യോഗ്യത: ഡിപ്ലോമ/ബിരുദം (സിവില്‍/ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്), രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം. 2018 ഡിസംബര്‍ 16ന് 30 വയസ്സ് കവിയരുത്. അര്‍ഹരായവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ ചട്ടപ്രകാരം ഇളവു ലഭിക്കും. നിയമനം ലഭിക്കുന്നവര്‍ക്ക് 35400 രൂപ ശമ്പളം നല്‍കും. അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. കൂടുതല്‍ വിശദാംശങ്ങള്‍ക്ക് www.esic.nic.in. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി: ഡിസംബര്‍ 15. അപേക്ഷാഫീസ്: 500 രൂപ. എസ്‌സി/എസ്ടി/ ഭിന്നശേഷിക്കാര്‍/ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗാര്‍ത്ഥികള്‍, വനിതകള്‍, വിമുക്ത ഭടന്മാര്‍ എന്നിവര്‍ക്ക് 250 രൂപയാണ് ഫീസ്.