Connect with us

india

‘വിശ്വസിച്ചേ തീരൂ…ദൈവം എന്നെ ഭൂമിയിലേക്ക് അയച്ചതാണ്’; ആ ശക്തി എനിക്ക് വഴികാട്ടുന്നു -നരേന്ദ്രമോദി

അടുത്തിടെ ഒരു ടെലിവിഷന്‍ അഭിമുഖത്തിനിടെയാണ് മോദി ഇത്തരമൊരു അവകാശവാദം നടത്തിയത്.

Published

on

ദൈവം തന്നെ ഭൂമിയിലേക്ക് അയച്ചതാണെന്നും എന്തുകാര്യം ചെയ്യുമ്പോഴും ആ ശക്തി തനിക്ക് വഴികാട്ടുകയാണെന്നും അവകാശപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ദൈവത്തിന്റെ ഒരു ഉപകരണമാണ് താന്‍. തന്റെ ഊര്‍ജം ജൈവികപരമല്ല, ദൈവം കനിഞ്ഞു നല്‍കിയതാണെന്നും മോദി പറഞ്ഞു. അടുത്തിടെ ഒരു ടെലിവിഷന്‍ അഭിമുഖത്തിനിടെയാണ് മോദി ഇത്തരമൊരു അവകാശവാദം നടത്തിയത്. അതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യപകമായി പ്രചരിക്കുന്നുണ്ട്.

‘ഏതൊരാളെയും പോലെയാണ് ഞാനും ജനിച്ചത് എന്നായിരുന്നു അമ്മ ജീവിച്ചിരുന്നപ്പോള്‍ ഞാന്‍ വിശ്വസിച്ചിരുന്നത്. എന്നാല്‍ അമ്മ മരിച്ചപ്പോള്‍, എന്റെ ജീവിത്തിലുണ്ടായ കാര്യങ്ങളെല്ലാം പരിശോധിച്ചുനോക്കിയപ്പോള്‍ ദൈവം എന്നെ ഇവിടേക്ക് അയച്ചതാണെന്ന് മനസിലായി. എന്റെ ശരീരത്തിലെ ഊര്‍ജം കേവലം ജൈവികമായ ഒന്നല്ല, തീര്‍ച്ചയായും അത് ദൈവികപരമാണ്. ലക്ഷ്യം നേടാന്‍ ദൈവം എനിക്ക് കഴിവുകളും പ്രചോദനവും നല്ല ഉദ്ദേശ്യങ്ങളും നല്‍കിയിട്ടുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ ദൈവത്തിന്റെ ഉപകരണമാണ്. അതിനാല്‍ എന്തുകാര്യം ചെയ്യുമ്പോഴും ദൈവം എനിക്ക് വഴികാട്ടുമെന്നാണ് വിശ്വാസം.”എന്നാണ് പ്രധാനമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്.

2019നെ അപേക്ഷിച്ച് തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ഇക്കുറി കൂടുതല്‍ സജീവമായതിനെ കുറിച്ചുള്ള ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇക്കുറി മോദിക്ക് കൂടുതല്‍ ഊര്‍ജം കൈവന്നതായി തോന്നുന്നുവെന്നും ചോദ്യകര്‍ത്താവ് സൂചിപ്പിച്ചിരുന്നു. അതാണ് അത് ദൈവത്തിന്റെ കളിയാണെന്ന് മോദി മറുപടി പറഞ്ഞത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബലിയർപ്പിക്കാൻ മൃ​ഗങ്ങളെ കൊണ്ടുവന്നതിന് മദ്രസക്ക് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം; നിരവധി പേർക്ക് പരിക്ക്

പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രിക്ക് നേരെയും സംഘം ആക്രമണം നടത്തി.

Published

on

ബലിപെരുന്നാളിന് ബലിയര്‍പ്പിക്കാന്‍ മൃഗങ്ങളെ കൊണ്ടുവന്നതിന് തെലങ്കാനയില്‍ മദ്രസക്ക് നേരെ ആക്രമണം. മേദക് ജില്ലയിലെ മിന്‍ഹാജ് ഉല്‍ ഉലൂം മദ്രസക്ക് നേരെയായിരുന്നു ആക്രമണം. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ബലിയര്‍പ്പിക്കാനായി കഴിഞ്ഞ ദിവസം മദ്രസ മാനേജ്‌മെന്റ് കന്നുകാലികളെ വാങ്ങിയിരുന്നു. ബലിമൃഗങ്ങളെ കൊണ്ടുവന്നതിന് പിന്നാലെ വലതുപക്ഷ സംഘടനകളുടെ പ്രാദേശിക പ്രവര്‍ത്തകര്‍ മദ്രസയിലേക്കെത്തുകയും ബഹളമുണ്ടാക്കുകയും ചെയ്തിരുന്നു. ഉടനെ പൊലീസ് സ്ഥലത്തെത്തി ഇവരെ പിരിച്ചുവിട്ടു.

എന്നാല്‍ ഒരു മണിക്കൂറിന് ശേഷം സംഘം വീണ്ടും മദ്രസയിലെത്തി ആക്രമണം നടത്തുകയായിരുന്നു. സംഭവത്തില്‍ മദ്രസയിലുണ്ടായിരുന്ന നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ചികിത്സയിലാണ്. പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രിക്ക് നേരെയും സംഘം ആക്രമണം നടത്തി. ഇതിന് പിന്നാലെയാണ് പൊലീസ് ആക്രമികള്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് വീശിയത്. സംഭവം ആസൂത്രിതമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

Continue Reading

crime

ബീഫ് സൂക്ഷിച്ചതിന് വീട് തകര്‍ത്തു; മധ്യപ്രദേശില്‍ ഇന്നലെ മാത്രം തകര്‍ത്തത് 13 വീടുകള്‍

കഴിഞ്ഞ ദിവസം, മധ്യപ്രദേശിലെ ജയോറയില്‍ ക്ഷേത്ര പരിസരത്ത് പശുവിറച്ചി എറിഞ്ഞെന്നാരോപിച്ച് രണ്ടു പേരെ അറസ്റ്റ് ചെയ്യുകയും അവരുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുകയും ചെയ്തിരുന്നു.

Published

on

ഫ്രിഡ്ജില്‍ പശുവിറച്ചി കണ്ടെത്തിയെന്നാരോപിച്ച് മധ്യപ്രദേശില്‍ പൊലീസ് 11 വീടുകള്‍ തകര്‍ത്തു. സംസ്ഥാനത്തെ അനധികൃത ബീഫ് വ്യാപാരം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നടത്തിയ റെയ്ഡില്‍ ഗോത്ര മേഖലയായ മാന്‍ഡലയിലെ വീടുകളില്‍നിന്ന് പശുവിറച്ചി പിടിച്ചെടുത്തതായും വീടുകളുടെ പിറകുവശത്ത് അറുക്കാനായി കെട്ടിയിട്ട നിലയില്‍ പശുക്കളെ കണ്ടെത്തിയെന്നും മാന്‍ഡല പൊലീസ് സൂപ്രണ്ട് രജത് സക്ലേച്ച അവകാശപ്പെട്ടു. 11 പേരുടെ വീടുകള്‍ സര്‍ക്കാര്‍ ഭൂമിയിലായതിനാല്‍ അവ മുഴുവന്‍ പൊളിച്ചതായും അറിയിച്ചു.

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ തങ്ങള്‍ വീടുകളുടെ പിന്‍വശത്ത് 150 പശുക്കളെ കണ്ടെത്തിയെന്നും റെഫ്രിജറേറ്ററില്‍ സൂക്ഷിച്ച ഇറച്ചിക്കു പുറമെ പശുക്കൊഴുപ്പ്, തൊലി, എല്ലുകള്‍ എന്നിവ ഒരു മുറിയില്‍ സൂക്ഷിച്ചിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്.

പ്രാദേശിക വെറ്ററിനറി ഡോക്ടര്‍ ഇത് പശുവിറച്ചി തന്നെയാണെന്ന് സ്ഥിരീകരിച്ചതായും രണ്ടാംഘട്ട പരിശോധനക്കായി ഹൈദരാബാദിലെ ലാബിലേക്ക് അയച്ചതായും എസ്.പി സക്ലേച്ച പറഞ്ഞു. സംഭവത്തില്‍ കേസ് എടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മറ്റ് പത്തു പേര്‍ക്കായി തിരച്ചില്‍ നടത്തിവരികയാണെന്നും സക്ലേച്ച അറിയിച്ചു.

കഴിഞ്ഞ ദിവസം, മധ്യപ്രദേശിലെ ജയോറയില്‍ ക്ഷേത്ര പരിസരത്ത് പശുവിറച്ചി എറിഞ്ഞെന്നാരോപിച്ച് രണ്ടു പേരെ അറസ്റ്റ് ചെയ്യുകയും അവരുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുകയും ചെയ്തിരുന്നു. സല്‍മാന്‍ മേവതി, ഷാക്കിര്‍ ഖുറേഷി എന്നിവരാണ് അറസ്റ്റിലായത്.

ബൈക്കിലെത്തിയ രണ്ട് പേര്‍ പശുവിന്റെ ശരീരഭാഗങ്ങള്‍ ക്ഷേത്രപരിസരത്ത് എറിഞ്ഞുവെന്നും ഇരുവ?രെയും അറസ്റ്റ് ചെയ്തുവെന്നുമാണ് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ മനോജ് കുമാര്‍ സിങ് പറഞ്ഞത്. മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റത്തിനാണ് കേസെടുത്തത്.

വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ പ്രാദേശിക പുരോഹിതനായ ഗൗരവ് പുരി ഗോസ്വാമിയാണ് മൃഗത്തിന്റെ ശരീര ഭാഗങ്ങള്‍ ആദ്യം ശ്രദ്ധിച്ചത്. ഇയാള്‍ പെട്ടെന്ന് പോലീസിനെ അറിയിക്കുകയായിരുന്നു. ഇതിനു പിന്നാലെ പൊലീസ് ഇരുവരുടെയും വീടുകള്‍ കണ്ടെത്തി അവരെ അറസ്റ്റ് ചെയ്യുകയും വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുകയുമായിരുന്നുവെന്ന് ‘ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്’ റിപ്പോര്‍ട്ട് ചെയ്തു.

സംഭവത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ പ്രതിഷേധവുമായി ഇറങ്ങി. പ്രാദേശിക ഭരണകൂടത്തിന്റെ നിര്‍ദേശ പ്രകാരമാണ് ഇരുവരുടെയും വീടുകള്‍ തകര്‍ത്തതെന്നും അനധികൃത നിര്‍മാണമെന്ന് ചൂണ്ടിക്കാട്ടിയാണ് വീടുകള്‍ പൊളിച്ച് മാറ്റിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സംഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് പോലീസിനും പ്രാദേശിക ഭരണകൂടത്തിനും നിര്‍ദേശം നല്‍കിയിരുന്നു.

Continue Reading

india

മധുരം നൽകിയവന് മധുര വിജയം സമ്മാനിച്ചു; രാഹുൽ ഗാന്ധിക്ക് നന്ദി പറഞ്ഞ് സ്റ്റാലിൻ

തെരഞ്ഞെടുപ്പ് പ്രചരണത്തിനായി രാഹുല്‍ ഗാന്ധി തമിഴ് നാട്ടില്‍ വന്നപ്പോള്‍ സ്റ്റാലിനായി മൈസൂര്‍ പാക്ക് വാങ്ങിയിരുന്നു.

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയത്തില്‍ രാഹുല്‍ ഗാന്ധിക്ക് നന്ദി പറഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എം.കെ. സ്റ്റാലിന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ഡി.എം.കെ വിജയം നേടിയതിന് പിന്നാലെ സംസ്ഥാനത്തെ എല്ലാ സഖ്യ കക്ഷികളെയും ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ് പ്രചരണത്തിനായി രാഹുല്‍ ഗാന്ധി തമിഴ് നാട്ടില്‍ വന്നപ്പോള്‍ സ്റ്റാലിനായി മൈസൂര്‍ പാക്ക് വാങ്ങിയിരുന്നു. തന്റെ സഹോദരന് നല്‍കാനാണിതെന്നാണ് രാഹുല്‍ പറഞ്ഞിരുന്നത്. പിന്നീട് സ്റ്റാലിന് ഈ മധുരം നല്‍കുകയും ചെയ്തിരുന്നു.

മധുരം നല്‍കിയ രാഹുലിന് മധുരവിജയം സമ്മാനിക്കുമെന്ന് സ്റ്റാലിന്‍ പറഞ്ഞിരുന്നു. രാഹുലിന്റെ സ്‌നേഹം ഒരിക്കലും മറക്കാന്‍ സാധിക്കാത്ത ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലെ ഏറ്റവും വലിയ ഘടകകക്ഷിയായ ഡി.എം.കെയുടെ കീഴില്‍, കോണ്‍ഗ്രസ്-പാര്‍ട്ടി നേതൃത്വത്തിലുള്ള ഇന്ത്യാ സഖ്യം സംസ്ഥാനത്തെ 39 ലോക്സഭാ സീറ്റുകളും പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തെ ഏക പാര്‍ലമെന്റ് മണ്ഡലവും നേടി.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യാ സഖ്യത്തിന്റെ വിജയം ചരിത്രമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ടി.ഡി.പി യുടെ ചന്ദ്രബാബു നായിഡുവിന്റെയും ജെ.ഡി.യുവിന്റെ നിതീഷ് കുമാറിന്റെയും പിന്തുണ കൊണ്ടാണ് നരേന്ദ്ര മോദി പ്രധാനമന്ത്രിയായത്.
സര്‍ക്കാര്‍ രൂപീകരിക്കാന്‍ സഖ്യകക്ഷികളെ ആശ്രയിക്കേണ്ടി വന്നതിനാല്‍ മോദിക്ക് ഇത് വലിയ തിരിച്ചടി കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭൂരിപക്ഷം തികക്കാന്‍ മറ്റുള്ളവരുടെ വാക്കുകള്‍ മോദിക്ക് കേള്‍ക്കേണ്ടി വന്നെന്നും ഇഷ്ട്ടപ്രകാരം ബി.ജെ.പി ക്ക് ഒന്നുംചെയ്യാന്‍ കഴിയില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു. മോദി എട്ട് പ്രാവശ്യം തമിഴ്നാട്ടില്‍ വന്നു. എന്നാല്‍ രാഹുലിന്റെ ഒരു മധുരപ്പൊതി മോദിയുടെ ലക്ഷ്യങ്ങളെയെല്ലാം തകര്‍ത്തെന്നും മോദിയെ സ്റ്റാലിന്‍ പരിഹസിച്ചു.

Continue Reading

Trending