കോഴിക്കോട്: ഭരണതുടര്‍ച്ചയക്ക് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ മതസൗഹാര്‍ദം തകര്‍ക്കരുതെന്ന് കെ.മുരളീധരന്‍ എം.പി. ബി.ജെ.പിയേക്കാള്‍ മാരകയമായ പ്രചരണമാണ് ഇടതുമുന്നണി നടത്തുന്നത്.

രണ്ട് സമുദായങ്ങളെ തമ്മിലടിപ്പിക്കാനുള്ള ശ്രമമാണ് കേരളത്തില്‍ പയറ്റുന്നത്. ആര്‍.എസ്.എസുകാരുടെ ജോലിയാണ് കമ്യൂണിറ്റുകാര്‍ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന്റെ മേല്‍നോട്ടകമ്മിറ്റിയെ വരെ വര്‍ഗീയമായി ചിത്രീകരിക്കുന്നു. കോടിയേരി മാറി വിജയരാഘവന്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനമേറ്റെടുത്തപ്പോള്‍ പ്രതിപക്ഷം ജാതി തിരഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രയുടെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുരളീധരന്‍.