Connect with us

kerala

കുഞ്ഞാലിക്കുട്ടിയുടെ സേവനം കേരളത്തില്‍ അനിവാര്യം: കെ മുരളീധരന്‍

നേരത്തെ, കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവ് സ്വാഗതാര്‍ഹമാണ് എന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വ്യക്തമാക്കിയിരുന്നു.

Published

on

തിരുവനന്തപുരം: മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയുടെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള മടങ്ങിവരവ് സ്വാഗതാര്‍ഹമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. കുഞ്ഞാലിക്കുട്ടിയുടെ സേവനം സംസ്ഥാനത്തിന് അനിവാര്യമാണ്. താന്‍ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ, കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവ് സ്വാഗതാര്‍ഹമാണ് എന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. ലോക്സഭാംഗത്വം രാജിവച്ച് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണ് കുഞ്ഞാലിക്കുട്ടി മത്സരിക്കുക.

മലപ്പുറത്ത് ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിലാണ് തീരുമാനം. മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. തിരുവനന്തപുരം കേന്ദ്രീകരിച്ചായിരിക്കും കുഞ്ഞാലിക്കുട്ടിയുടെ പ്രവര്‍ത്തനം. ഡോ. എംകെ മുനീറും തിരുവനന്തപുരം കേന്ദ്രീകരിച്ച് കുഞ്ഞാലിക്കുട്ടിക്കൊപ്പം പ്രവര്‍ത്തിക്കും.

നിയമസഭാ തെരഞ്ഞെടുപ്പ് വരുന്നതിന്റെ അടിസ്ഥാനത്തില്‍ യുഡിഎഫിന്റെ വിജയത്തിന് ആവശ്യമായ രീതിയില്‍ തിരുവനന്തപുരത്തായിരിക്കും കുഞ്ഞാലിക്കുട്ടിയുടെ പ്രവര്‍ത്തന മണ്ഡലമെന്ന് കെപിഎ മജീദ് അറിയിച്ചു. ഇതിനായി ലോക്സഭാംഗത്വം രാജിവക്കുമെന്നും മലപ്പുറത്ത് വീണ്ടും തെരഞ്ഞെടുപ്പ് നടത്തുന്നതിനായുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമെന്നും കെപിഎ മജീദ് അറിയിച്ചു.

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൈലാസപ്പാറ മെട്ടില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി

ദേഹത്ത് പലയിടത്തും പരിക്കുകള്‍ ഉള്ളതിനാല്‍ സംഭവത്തില്‍ ദുരൂഹത ഉണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

Published

on

ഇടുക്കി നെടുങ്കണ്ടത്തിനു സമീപം കൈലാസപ്പാറ മെട്ടില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. കൈലാസപ്പാറ മെട്ട് സ്വദേശി മാമൂട്ടില്‍ ചന്ദ്രനാണ് മരിച്ചത്.ഇയാളുടെ വീടിന് സമീപമുള്ള നടപ്പുവഴിയോട് ചേര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്. പാറകെട്ടുകള്‍ നിറഞ്ഞ നടപ്പുവഴിയില്‍ നിന്നും 30 അടിയോളം താഴ്ചയിലാണ് മൃതദേഹം കിടന്നിരുന്നത്.
ദേഹത്ത് പലയിടത്തും പരിക്കുകള്‍ ഉള്ളതിനാല്‍ സംഭവത്തില്‍ ദുരൂഹത ഉണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

Continue Reading

kerala

പ്ലസ് വൺ വിദ്യാർഥി തോട്ടിൽ മുങ്ങി മരിച്ചു

നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് മൃതദേഹം കരയ്ക്കെടുത്ത് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

Published

on

ആലപ്പുഴ പ്ലസ് വൺ വിദ്യാർഥി തോട്ടിൽ മുങ്ങി മരിച്ചു.തിരുവല്ല വള്ളംകുളം മേടയിൽ സുരേഷിന്റെ മകൻ സൂരജ് (17)ആണ് മരിച്ചത്. തകഴി കുന്നുമ്മ തോട്ടിൽ ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം.

നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് മൃതദേഹം കരയ്ക്കെടുത്ത് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

Continue Reading

kerala

ശിക്ഷായിളവ് കൊടും ക്രിമിനലുകള്‍ക്ക് വേണ്ടി : രമേശ് ചെന്നിത്തല

നിയമവിരുദ്ധ ഉത്തരവുകള്‍ക്ക് കൂട്ടു നില്‍ക്കുന്ന ഉദ്യോഗസ്ഥരും നാളെ മറുപടി പറയേണ്ടി വരുമെന്ന് ചെന്നിത്തല മുന്നറിയിപ്പ് നല്‍കി.

Published

on

രാഷ്ട്രീയ കൊലപാതകങ്ങളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കി വിട്ടയയ്ക്കാനുള്ള സര്‍ക്കാര്‍ നീക്കം ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

സ്വാതന്ത്ര്യ, റിപ്പബ്ലിക് ദിനങ്ങളില്‍ , ദീര്‍ഘകാലമായി ജയില്‍ശിക്ഷ അനുഭവിക്കുന്ന ഗുരുതരകുറ്റകൃത്യങ്ങള്‍ ചെയ്യാത്തവര്‍ക്ക് നല്‍കുന്ന പ്രത്യേക ഇളവിനെയാണ് പിണറായി സര്‍ക്കാര്‍ ഒരു തെറ്റായ ഉത്തരവിലൂടെ ദുരുപയോഗം ചെയ്തിരിക്കുന്നത്.

ഇത് തികച്ചും നിയമവിരുദ്ധമാണ്.ആഭ്യന്തരവകുപ്പിന്‍്റെ കണക്കനുസരിച്ച്‌ ആയിരത്തിലധികം
രാഷ്ട്രീയ കൊലപാതകങ്ങളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതികള്‍ക്ക് ഈ ശിക്ഷായിളവിന്റെ ഗുണം ലഭിക്കുമെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ഇത്തരം നിയമവിരുദ്ധ ഉത്തരവുകള്‍ക്ക് കൂട്ടു നില്‍ക്കുന്ന ഉദ്യോഗസ്ഥരും നാളെ മറുപടി പറയേണ്ടി വരുമെന്ന് ചെന്നിത്തല മുന്നറിയിപ്പ് നല്‍കി.

Continue Reading

Trending