തിരുവനന്തപുരം: സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. എന്നാല്‍ ഇക്കാരണത്താല്‍ അടുത്ത അഞ്ചുവര്‍ഷം പവര്‍കട്ടോ ലോഡ് ഷെഡ്ഡിംഗോ ഉണ്ടായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

വൈദ്യുതി പ്രതിസന്ധി കണക്കിലെടുത്ത് 200 മെഗാവാട്ട് സോളാര്‍ വൈദ്യുതിയും 180 മെഗാവാട്ട് അധിക വൈദ്യുതിയും വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. കേരളത്തിന് ആവശ്യമായ 65 ശതമാനം വൈദ്യുതിയും പുറത്തുനിന്നാണ് വാങ്ങുന്നത്. വൈദ്യുതി പ്രതിസന്ധി നേരിടാന്‍ പരിസ്ഥിതിക്ക് യോജിച്ച ജലവൈദ്യുത പദ്ധതികള്‍ വേണം. മൂന്ന് വര്‍ഷത്തിനുള്ളില്‍ സോളാര്‍ പദ്ധതികളില്‍ നിന്നും 700 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.