ന്യൂഡല്‍ഹി: നൊബേല്‍ സമ്മാന ജേതാവും സാമൂഹികപ്രവര്‍ത്തകനുമായ കൈലാഷ് സത്യാര്‍ത്ഥിയുടെ ഡല്‍ഹി അളകന്ദയിലെ വീട്ടില്‍ മോഷണം. നൊബേല്‍ സമ്മാനം ഉള്‍പ്പെടെ വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടപ്പെട്ടതായാണ് വിവരം. സെമിനാറില്‍ പങ്കെടുക്കുന്നതിനായി സത്യാര്‍ത്ഥി യു.എസിലായിരിക്കെയാണ് മോഷണം. എന്നാല്‍ നൊബേല്‍ സമ്മാനത്തിന്റെ പകര്‍പ്പാണ് നഷ്ടമായതെന്ന് സത്യാര്‍ത്ഥിയുടെ ഓഫീസ് അറിയിച്ചു. യഥാര്‍ത്ഥ നൊബേല്‍ രാഷ്ട്രപതി ഭവനിലാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പാകിസ്താനിലെ വിദ്യാഭ്യാസ പ്രവര്‍ത്തക മലാല യൂസുഫ്‌സായിക്കൊപ്പം 2014ല്‍ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരമാണ് സത്യാര്‍ത്ഥിക്കു ലഭിച്ചത്.