തിരുവനന്തപുരം: യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കല്ലട ബസ്സിലെ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി ഏ.കെ ശശീന്ദ്രന്‍. ഇതു സംബന്ധിച്ച ഉത്തരവ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയെന്നും മന്ത്രി പറഞ്ഞു.

ബസിന്റെ രണ്ടാം െ്രെഡവര്‍ ജോണ്‍സണെ മലപ്പുറം തേഞ്ഞിപ്പാലം പൊലീസ് അറസ്റ്റ് ചെയ്തു. ബസ് പൊലീസ് പിടിച്ചെടുത്തു. മണിപ്പാലില്‍ നിന്നും കൊല്ലത്തേക്ക് പുറപ്പെട്ട ബസില്‍ കോഴിക്കോട്ട് വെച്ചാണ് പീഡന ശ്രമം നടന്നത്. പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

കണ്ണൂരില്‍ നിന്ന് കൊല്ലത്തിന് യാത്ര ചെയ്ത തമിഴ്‌നാട്ടുകാരിയാണ് പരാതിക്കാരി. ബസ് കോഴിക്കോട്ട് എത്തിയപ്പോഴാണ് പീഡനശ്രമം നടന്നത്. നേരത്തെ, ബസ്സില്‍ യാത്രക്കാര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവം വിവാദമായിരുന്നു.