kerala
നവകേരള ബസിന്റെ കന്നിയാത്രയില്‍ തന്നെ കല്ലുകടി: തനിയെ തുറന്ന് ഡോർ; യാത്ര തുടർന്നത് യാത്രക്കാരുടെ ബാഗിന്റെ വള്ളി കൊണ്ട് കെട്ടിവെച്ച്
എമര്‍ജന്‍സി എക്സിറ്റ് സ്വിച്ച് ഓണ്‍ ആയി കിടന്നതാണ് പ്രശ്നത്തിന് കാരണമെന്നാണ് സൂചന.

കന്നിയാത്രയില്‍ തന്നെ വാതില്‍ പണിമുടക്കി നവകേരള ബസ്. നവകേരള ബസിന്റെ കോഴിക്കോട്-ബംഗളൂരു ആദ്യ സര്‍വീസിന് ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് തുടക്കമായത്. യാത്ര ആരംഭിച്ചതിന് പിന്നാലെ ബസിന്റെ വാതില്‍ തനിയെ തുറക്കുകയായിരുന്നു. താല്‍ക്കാലികമായി വാതില്‍ യാത്രക്കാരുടെ ബാഗിന്റെ വള്ളി കൊണ്ട് കെട്ടിവെച്ചാണ് ബസ് യാത്ര പുനഃരാരംഭിച്ചത്. തുടര്‍ന്ന് ബത്തേരി ഡിപ്പോയില്‍ എത്തി വാതിലിന്റെ തകരാര്‍ പരിഹരിച്ചു. എമര്‍ജന്‍സി എക്സിറ്റ് സ്വിച്ച് ഓണ്‍ ആയി കിടന്നതാണ് പ്രശ്നത്തിന് കാരണമെന്നാണ് സൂചന.
യാത്ര തുടങ്ങി അല്‍പ്പസമയത്തിനകം തന്നെ ബസിന്റെ ഹൈഡ്രോളിക് ഡോര്‍ തനിയെ തുറക്കുകയായിരുന്നു. ബസിന്റെ ഡോര്‍ ഇടയ്ക്കിടെ തുറക്കാന്‍ തുടങ്ങിയതോടെ ശക്തമായി കാറ്റ് അടിച്ചുകയറുന്നത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടായി. തുടര്‍ന്ന് കാരന്തൂര്‍ എത്തിയപ്പോള്‍ ബസ് നിര്‍ത്തി. യാത്രക്കാരുടെ ബാഗിന്റെ വള്ളി ഉപയോഗിച്ച് വാതില്‍ കെട്ടിവെച്ച് യാത്ര തുടരുകയായിരുന്നു.
പിന്നീട് ബത്തേരി ഡിപ്പോയില്‍ എത്തിയാണ് വാതിലിന്റെ തകരാര്‍ പരിഹരിച്ചത്. എമര്‍ജന്‍സി എക്സിറ്റ് സ്വിച്ച് ഓണ്‍ ആയി കിടന്നതാണ് വാതില്‍ തനിയെ തുറക്കാന്‍ കാരണമായതെന്നാണ് സൂചന. രാവിലെ 4 മണിക്ക് യാത്ര തുടങ്ങുമെന്നാണ് അറിയിച്ചതെങ്കിലും വൈകി നാലരയോടെയാണ് യാത്ര ആരംഭിച്ചത്. വാതില്‍ പ്രശ്നം വന്നതോടെ യാത്ര വീണ്ടും വൈകി.
എല്ലാദിവസവും പുലര്‍ച്ചെ നാലിന് കോഴിക്കോട് നിന്ന് തിരിച്ച് 11.35ന് ബംഗളുരുവില്‍ എത്തും. ഉച്ചയ്ക്ക് 2.30ന് ബംഗളുരുവില്‍ നിന്ന് തിരിച്ച് രാത്രി 10.05ന് കോഴിക്കോട് എത്തിച്ചേരും. 1171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്. എസി ബസുകള്‍ക്കുള്ള അഞ്ച് ശതമാനം ആഡംബര നികുതിയും നല്‍കണം. 25 യാത്രക്കാരാണ് ബസിലുള്ളത്. 26 സീറ്റുള്ളതില്‍ ഒരു സീറ്റ് കണ്ടക്ടറുടേതാണ്. സീറ്റ് നമ്പര്‍ 25ലായിരുന്നു മുഖ്യമന്ത്രി ഇരുന്നത്.
kerala
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
ഇന്ന് തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
കേരള തീരത്ത് ഇന്നും നാളെയും, കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ നാളെ വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.കേരള തീരത്തും കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
kerala
35കാരന് സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് 44ഉം 43ഉം വയസ്സുള്ള യു.പി മക്കള്‍; വോട്ടര്‍പട്ടികയാണത്രെ!

കോഴിക്കോട്: പാളയം വാര്‍ഡില്‍ ബംഗാളിയുടെയും ഭാര്യയുടേയും മകളുടെയും പിതാവ് സി.പി.എം ബ്രാഞ്ച് സെക്രട്ടറി. 35 വയസ്സുമാത്രമുള്ള യുവ ചെന്താരകത്തിന്റെ പേരിലാണ് ഇന്നലെ പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയില്‍ വിചിത്രമായ വിവരമുള്ളത്. ഹമീദ ഷാ (44),,സാജിദ് ഷാ (43), നാജിയ (18) എന്നിവരുടെ പിതാവായി രേഖപ്പെടുത്തി ഇര്‍ഷാദ് അബൂബക്കര്‍ എന്ന സി.പി.എം സ്ട്രീറ്റ് ബ്രാഞ്ച് സെക്രട്ടറിയാണ് കൗതുക കേന്ദ്രമായത്.
സ്വന്തം സര്‍വ്വീസ് ബാങ്കില്‍ 327 വോട്ടര്‍മാരെ ചേര്‍ത്തും പൂജ്യം വീട്ടു നമ്പറിലും ഇല്ലാത്ത കെട്ടിടങ്ങളിലും കൂട്ടത്തോടെ വോട്ടര്‍മാരെ ചേര്‍ത്തും കരട് വോട്ടര്‍ പട്ടികയില്‍ അല്‍ഭുതം സൃഷ്ടിച്ചവര്‍ തന്നെയാണ് പുതിയ വോട്ടര്‍ പട്ടികയിലും കൗതുകം നിറച്ചത്. 35കാരന് സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് 44ഉം 43ഉം വയസ്സുള്ള യു.പി മക്കളെ നല്കി തദ്ദേശ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ വോട്ടുകൊള്ളക്കായി വഴിവിട്ട് സഹായിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ ഓര്‍ത്ത് ചിരിക്കണോ കരയോണോ എന്നറിയാത്ത അവസ്ഥയിലാണ് ജനം.
kerala
കോട്ടയം മെഡിക്കല്‍ കോളേജപകടം; അന്വേഷണത്തിന് സാങ്കേതിക സമിതി രൂപീകരിച്ചു
കെട്ടിടം തകരാനുള്ള സാഹചര്യം സമിതി പരിശോധിക്കും.

കോട്ടയം മെഡിക്കല്‍ കോളജില്‍ പഴയ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ അന്വേഷണത്തിന് സാങ്കേതിക സമിതി രൂപീകരിച്ച് ആരോഗ്യ വകുപ്പ്. കെട്ടിടം തകരാനുള്ള സാഹചര്യം സമിതി പരിശോധിക്കും. ആശുപത്രി കെട്ടിടങ്ങളുടെ ബലപരിശോധന നടത്താന്‍ ആവശ്യമെങ്കില്‍ ഐഐടി, എന്‍ഐടി എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധരുടെ സഹായം തേടാനും നിര്‍ദേശം.
പിഡബ്ല്യുഡി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ആശുപത്രികളില്‍ പരിശോധന തുടരുകയാണ്. എല്ലാ സര്‍ക്കാര്‍ ആശുപത്രി കെട്ടിടങ്ങളുടെ ബലക്ഷയം സംബന്ധിച്ച് പരിശോധന നടത്തും.
ജൂലൈ 3ന് രാവിലെയാണ് മെഡിക്കല്‍ കോളേജിലെ പഴയ ശുചിമുറി കെട്ടിടം ഇടിഞ്ഞുവീണ് അപകടമുണ്ടായത്. അപകടത്തില്‍ ഒരാള്‍ മരിച്ചിരുന്നു. ചികിത്സയിലായിരുന്ന മകള്‍ക്ക് കൂട്ടിരിക്കാനെത്തിയ ബിന്ദുവാണ് മരിച്ചത്. ശുചിമുറിയില്‍ കുളിക്കാന്‍ കയറിയപ്പോഴാണ് അപകടം സംഭവിച്ചത്.
-
india3 days ago
നാഗാലാന്‍ഡ് ബിജെപി ഉപമുഖ്യമന്ത്രി ഭീഷണിപ്പെടുത്തി; പിന്നാലെ മാധ്യമപ്രവര്ത്തകന് വെടിയേറ്റു
-
india3 days ago
മുംബൈ സ്ഫോടനക്കേസ്; കുറ്റവിമുക്തനാക്കപ്പെട്ട പ്രതിയുടെ ശവകുടീരത്തില്‍ കോടതി വിധി ഉറക്കെ വായിച്ച് കുടുംബം
-
kerala3 days ago
തൃശൂരില്‍ ചുമര് ഇടിഞ്ഞുവീണ് 51കാരന് മരിച്ചു
-
More3 days ago
ഏഷ്യ കപ്പ് മത്സരങ്ങളുടെ സമയം മാറ്റി; തീരുമാനം യുഎഇയിലെ കടുത്ത ചൂട് മൂലം
-
india3 days ago
ഇപ്പോൾ വിജയ് യുടെ മുഖത്തടിക്കാൻ തോന്നുന്നുവെന്ന് നടൻ രഞ്ജിത്ത്
-
india3 days ago
രാഹുല്‍ ഗാന്ധി ബിഹാറില്‍ നയിക്കുന്ന വോട്ട് ചോരി യാത്ര ഭാവിയില്‍ ചരിത്രമാകും; സജ്ജാദ് ഹുസൈന്
-
kerala3 days ago
പാലിയേക്കരയില്‍ ടോള്‍ നിരക്ക് ഉയര്‍ത്തി; 5 മുതല്‍ 15 വരെ വര്‍ധിപ്പിച്ചു
-
india3 days ago
ന്യൂ നോര്‍മല്‍; ചൈന ഭീഷണിയില്‍ വഴങ്ങുന്നത് മോദി സര്‍ക്കാരിന്റെ നട്ടെല്ലില്ലായ്മ; വിമര്‍ശിച്ച് കോണ്‍ഗ്രസ്