കൊച്ചി: കൊച്ചി കോര്‍പറേഷനിലെ കലൂര്‍ സൗത്ത് വാര്‍ഡില്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം. ഇരുവര്‍ക്കും തുല്യ വോട്ട് കിട്ടിയതോടെ ഇവിടെ നറുക്കെടുപ്പിലൂടെ വിജയിയെ കണ്ടെത്തും.

കൊച്ചിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 33 ഇടത്ത് വിജയിച്ച എല്‍ഡിഎഫിനാണ് മേല്‍ക്കൈ.30  ഇടത്താണ്  യുഡിഎഫ് ലീഡ് ചെയ്യുന്നത്. എന്‍ഡിഎ അഞ്ചിടത്തും സ്വതന്ത്രര്‍ ആറിടത്തും ലീഡ് ചെയ്യുന്നുണ്ട്.