Connect with us

Culture

കൃസ്റ്റി-നമിക്കുന്നു താങ്കളെ- തേര്‍ഡ് ഐ

Published

on

കമാല്‍ വരദൂര്‍

ഹത്തരം….. വിശേഷണങ്ങള്‍ക്കതീതമായ സൂപ്പര്‍ ഡ്യൂപ്പര്‍ ഗോള്‍… ലോക ഫുട്‌ബോളില്‍ ഇത്തരത്തിലൊരു ഗോള്‍ സ്വന്തമാക്കാന്‍ മറ്റാര്‍ക്ക് കഴിയും… കാല്‍പ്പന്ത് മുറ്റത്തെ ആരോഗ്യതിളക്കമുള്ള അസുലഭ ഗോളിലൂടെ ലോക ഫുട്‌ബോളിന്റെ നെറുകയിലെത്തിയിരിക്കുന്നു സി.ആര്‍7 എന്ന ഗോള്‍വേട്ടക്കാരന്‍. അവിശ്വസീനയം എന്ന പദത്തിന്റെ സര്‍വ അലങ്കാരങ്ങളും സമന്വയിച്ചിരിക്കുന്നു ആ ഗോളില്‍. ഡാനി കാര്‍വജാല്‍ വലത് വിംഗില്‍ നിന്നും പായിച്ച ക്രോസ് സ്വീകരിക്കാനുള്ള പാകത്തിലായിരുന്നില്ല കൃസ്റ്റിയാനോ. മൂന്ന് ഡിഫന്‍ഡര്‍മാര്‍ ചുറ്റും. പക്ഷേ പന്തിനെ സ്വന്തമാക്കാന്‍ ആരോഗ്യവും മനസ്സുമാണ് പ്രധാനമെന്ന സത്യം പ്രഖ്യാചിച്ച അതിസുന്ദരമായ ബൈസിക്കിള്‍ കിക്ക്. ലോക ഫുട്‌ബോള്‍ ദര്‍ശിച്ച ഏറ്റവും മികച്ച ഗോള്‍ക്കീപ്പറായ ജിയാന്‍ ലുക്കാ ബഫണ്‍ നിന്ന നില്‍പ്പില്‍ നിസ്സഹായനായി…. കൃസ്റ്റിയാനോക്ക് അരികിലുണ്ടായിരുന്ന യുവന്തസ് ഡിഫന്‍ഡര്‍ ജോര്‍ജ്ജി ചെലിനി അമ്പരപ്പില്‍ തല താഴ്ത്തി… മൈതാനത്തിന് പുറത്ത് ഗോള്‍ കണ്ട റയല്‍ കോച്ച് സൈനുദ്ദീന്‍ സിദാന്‍ അന്തം വിട് തലയില്‍ കൈ വെച്ചു….. ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തിലെ ഇത് വരെയുള്ള ഏറ്റവും മനോഹരമായ ഗോള്‍ സിദാന്റെ നാമധേയത്തിലായിരുന്നു. 2002 ലെ ഫൈനലില്‍ ബയര്‍ ലെവര്‍കൂസനെതിരെ നേടിയ ആ ഗോള്‍ പക്ഷേ കൃസ്റ്റിയാനോയുടെ ഈ സൂപ്പര്‍ ഗോളിന് വഴിമാറി.

സിദാന്‍ തന്നെ ഇന്നലെ പറഞ്ഞു “എന്റെ ഗോള്‍ ഒന്നുമില്ല, കൃസ്റ്റിയാനോയുടെ ഗോളാണ് ഗോള്‍….! 2002 ലെ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ നടന്നത് സ്‌ക്കോട്ട്‌ലാന്‍ഡ് ആസ്ഥാനമായ ഗ്ലാസ്‌ക്കോയിലെ ഹംദാന്‍ പാര്‍ക്കിലായിരുന്നു. മല്‍സരം 11 ല്‍ നില്‍ക്കുമ്പോള്‍ ഇത് പോലെ ലോംഗ് ക്രോസ് പെനാല്‍ട്ടി ബോക്‌സിന് പുറത്ത് നിന്ന് ഞൊടിയിടയില്‍ ഇടത് കാലില്‍ സ്വീകരിച്ച സിദാന്‍ പോസ്റ്റിലേക്ക് പായിച്ച ഷോട്ട് ക്ലബ് ഫുട്‌ബോളിലെ അതിശയമായിരുന്നു.
33 വയസ്സായിരിക്കുന്നു പോര്‍ച്ചുഗലുകാരന്. ദിവസവും ആറ് മണിക്കൂര്‍ ജിംനേഷ്യത്തില്‍. കൈകളിലെയും കാലുകളിലെയും മസിലുകള്‍ കണ്ടില്ലേ 90 മിനുട്ടല്ല 180 മിനുട്ട് കളിച്ചാലും തളരില്ല അദ്ദേഹം. ലോകത്തിലെ ഏറ്റവും മികച് ഫുട്‌ബോളര്‍ ഞാന്‍ തന്നെ എന്ന് തല ഉയര്‍ത്തി പറയാന്‍ അദ്ദേഹത്തിനല്ലാതെ മറ്റാര്‍ക്ക് കഴിയും. കഠിനാദ്ധ്വാനത്തിന്റെ പര്യായമായ സീനിയര്‍ താരത്തിന്‍െ ടൈമിംഗാണ് അപാരം. ഇന്നലെ യുവന്തസിനെതിരെ അദ്ദേഹം മൂന്നാം മിനുട്ടില്‍ ആദ്യ ഗോളും സുന്ദരമായിരുന്നു. ഓട്ടത്തിനിടിയിലെ ഫല്‍ക്ക് അധികമാര്‍ക്കും കഴിയില്ല കൃത്യമായി പന്തിന്റെ വരവിനെ മനസ്സിലാക്കി ഇടപെടാന്‍. അറുപത്തിനാലാം മിനുട്ടിലെ മാജിക് ഗോള്‍ നോക്കുക. ഗോള്‍ നീക്കത്തിന്റെ തുടക്കത്തില്‍ അദ്ദേഹത്തിന്റെ കിടിലന്‍ ഷോട്ട് ബഫണ്‍ തടഞ്ഞിരുന്നു. അതില്‍ നിരാശനാവാതെ തൊട്ടടുത്ത സെക്കന്‍ഡില്‍ അടുത്ത അവസരമെന്ന പോലെ കാര്‍വജാലിന്റെ ക്രോസ്. അവിടെയാണ് ടൈമിംഗ് അപാരത കൃസ്റ്റിയാനോ തെളിയിച്ചത്. പന്ത് കൃത്യമായി നോക്കി വായുവിലേക്ക് ഉയര്‍ന്ന് ചാടി പന്തിനെ കൃത്യമായി വലയുടെ വലത് മൂലയിലേക്ക് ചെത്തിയിടുന്നു… വലിയ മല്‍സരങ്ങളില്‍ ഇങ്ങനെ വമ്പന്‍ ഗോളുകള്‍ നേടിയ ചരിത്രം സാക്ഷാല്‍ പെലെക്കോ മറഡോണക്കോ ഇല്ല. കൃസ്റ്റിയാനോയുടെ കോച്ചായ സിദാനാണ് വന്‍ മല്‍സരങ്ങളിലെ ഗോള്‍വേട്ടക്കാരനെങ്കില്‍ ആ ഖ്യാതിയും ശിഷ്യനിലേക്ക് പോവുകയാണ്. വലിയ മല്‍സരങ്ങളിലെ സിദാന്‍ ഗോളുകള്‍ ഫുട്‌ബോള്‍ ലോകത്തിന്റെ സൗന്ദര്യമാണ്. ലോകകപ്പ് ഫൈനലില്‍ രണ്ട് തവണ അദ്ദേഹം നിറയൊഴിച്ച ചരിത്രമുണ്ട്98ല്‍. അന്ന് ബ്രസീല്‍ തല താഴ്ത്തി. മറ്റൊരു ഫൈനലില്‍2006 അദ്ദേഹത്തിന്റെ സൂപ്പര്‍ ഗോളുണ്ടായിരുന്നു. മറ്റൊരു ഗോളിനുളള ശ്രമമാണ് അന്ന് ഇറ്റാലിയന്‍ വല കാത്ത ബഫണ്‍ തടഞ്ഞത്. ബഫണിന്റെ ആ സേവാണ് കപ്പ് ഇറ്റലിയിലെത്തിച്ചത്. യൂറോ ഫൈനല്‍ ഉള്‍പ്പെടെ ചാമ്പ്യന്‍സ് ലീഗിന്റെ കലാശ പോരാട്ടങ്ങളിലും യുവന്തസിനായും റയലിനായും സിദാന്‍ സൂപ്പര്‍ ഗോളുകള്‍ നേടിയിട്ടുണ്ട്. അതേ ബഫണെ സാക്ഷി നിര്‍ത്തിയായിരുന്നു ഇന്നലെ കൃസ്റ്റിയുടെ ഷോട്ട്.

ടൂറിനിലെ മൈതാനത്ത് കൃസ്റ്റിയാനോ നേടിയ ഗോളിന് താരതമ്യമില്ല. ലോക ഫുട്‌ബോളിലെ സുവര്‍ണ ഗോളുകളില്‍ ഒന്നാം സ്ഥാനത്ത്. യുവന്തസിനെ കലവറയില്ലാതെ പിന്തുണച്ചിരുന്ന കാണികള്‍ പോലും അക്ഷരാര്‍ത്ഥത്തില്‍ അവസരത്തിനൊത്തുയര്‍ന്ന് ചാമ്പ്യന്‍ താരത്തിന് വേണ്ടി എഴുന്നേറ്റ നിന്നതിലുണ്ട് ആ ഗോളിന്റെ മാഹാത്മ്യം. നാല്‍പ്പതിനായിരത്തേളം പേരാണ് പോരാട്ടം ദര്‍ശിക്കാനെത്തിയത്. ഭൂരിപക്ഷവും യുവന്തസ് ആരാധകര്‍. അവരെല്ലാം സ്വന്തം ടീമിനൊപ്പം ആര്‍ത്തുവിളിച്ച ഘട്ടത്തിലായിരുന്നു ആ സൂപ്പര്‍ ഗോള്‍ പിറന്നത്. ആദ്യം ആരാധകര്‍ അന്ധിച്ചു നിന്നു. പിന്നെ ഓരോരുത്തരായി എഴുന്നേറ്റ് കൈയ്യടിക്കാന്‍ തുടങ്ങി. നിലക്കാത്ത ആ ഓളം മൂന്ന് മിനുട്ടോളം ദീര്‍ഘിച്ചു. കളി പറഞ്ഞ കമന്റേറ്റര്‍മാര്‍ വാക്കുകള്‍ക്കായി തപ്പി തടഞ്ഞു. എങ്ങനെ വിശേഷിപ്പിക്കും ഞാന്‍ ഈ ഗോള്‍സ്‌കൈ സ്‌പോര്‍ട്‌സില്‍ കളി പറയുകയായിരുന്നു ഇംഗ്ലണ്ടിന്റെ മുന്‍ താരം കൃസ്റ്റിയാനോയുടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സഹതാരവുമായിരുന്ന റിയോ ഫെര്‍ഡിനാന്‍ഡ് പറഞ്ഞു. ടെലിവിഷനില്‍ കളി കണ്ട് കൊണ്ടിരുന്നപ്പോള്‍ തോന്നിഈ മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞതാണ് ചരിത്രം. ലോക ഫുട്‌ബോളിലെ മികച്ച ഗോള്‍ തല്‍സമയം കണ്ടല്ലോ…. കൃസ്റ്റിയാനോതാങ്കള്‍ അമാനുഷനാണ്കളിക്കളത്തിലെ അല്‍ഭുത താരം. താങ്കളുടെ മികവിന് മുന്നില്‍ ശിരസ്സ് നമിക്കുന്നു.

Books

വായന ദിന സന്ദേശവുമായി സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

വായനയുടെ നേട്ടങ്ങളും വായന സംസ്‌കാരം സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനത്തെയും കുറിച്ച് പറഞ്ഞ് തുടങ്ങിയ ഫേസ്ബുക്ക് കുറിപ്പ് പുസ്തകങ്ങളെ ഉറ്റ ചങ്ങാതിമാരാക്കി മാറ്റണമെന്ന് പറഞ്ഞാണ് അവസാനിക്കുന്നത്.

Published

on

വായന ദിനത്തില്‍ സമൂഹമാധ്യമത്തില്‍ വായന സന്ദേശം പങ്കുവെച്ച് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. വായനയുടെ നേട്ടങ്ങളും വായന സംസ്‌കാരം സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനത്തെയും കുറിച്ച് പറഞ്ഞ് തുടങ്ങിയ ഫേസ്ബുക്ക് കുറിപ്പ് പുസ്തകങ്ങളെ ഉറ്റ ചങ്ങാതിമാരാക്കി മാറ്റണമെന്ന് പറഞ്ഞാണ് അവസാനിക്കുന്നത്.

വിവിധ മതവിശ്വാസികളും മതരഹിതരും രാഷ്ട്രീയപരമായി വ്യത്യസ്ത ചേരികളില്‍ നിലയുറപ്പിച്ചവരുമായ വ്യക്തികള്‍ക്ക് ഒന്നിച്ചിരിക്കാന്‍ കഴിയുന്ന മതേതര തുരുത്തുകളാണ് നമ്മുടെ വായനശാലകളെന്ന് പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ജീവിത യാത്രയില്‍ ഇരുട്ടകറ്റാന്‍ നമ്മെ സഹായിക്കുന്ന ഊന്നുവടികളാണ് പുസ്തകങ്ങള്‍. ലോകത്തിന്റെ ചിന്താഗതികള്‍ മാറ്റിമറിച്ചതില്‍ പുസ്തകങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കരയിപ്പിക്കാനും കര്‍മോത്സകരാകാനുമുള്ള കരുത്തും ഉത്തമഗ്രന്ഥങ്ങള്‍ക്കുണ്ട്.

മണ്‍മറഞ്ഞ എഴുത്തുകാരും ദാര്‍ശനികരുമായ മഹാപ്രതിഭകളുടെ ചിന്തകളും സ്വപ്നങ്ങളും എന്താണെന്നറിയാന്‍ വായന മാത്രമാണ് കരണീയം.

മരണ ശേഷം ഒരാളെ ഓര്‍ക്കാന്‍ ഒന്നുകില്‍ പുസ്തകം രചിക്കണം, അല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് എഴുതാന്‍ പാകത്തില്‍ ജീവിക്കണം എന്ന സന്ദേശവും കൂടിയാണ് ഗ്രന്ഥങ്ങള്‍ നമ്മോട് ആവശ്യപ്പെടുന്നത്.

വായനശാലകള്‍ സര്‍വകലാശാലകള്‍ക്ക് തുല്യം എന്നാണ് തോമസ് കാര്‍ലൈന്‍ അഭിപ്രായപെട്ടത്. ലോകത്ത് വായനശാലകളുടെ കണക്കെടുപ്പില്‍ കേരളം ഏറെ മുന്‍പന്തിയിലാണ്. നാടാകെ ഗ്രന്ഥശാലകള്‍ സ്ഥാപിക്കാനും വായനയുടെ സംസ്‌കാരം പകരാനും ഓടി നടന്ന പി.എന്‍. പണിക്കരുടെ സേവനങ്ങള്‍ അവിസ്മരണീയമാണ്.

വിവിധ മതവിശ്വാസികളും മതരഹിതരും രാഷ്ട്രീയപരമായി വ്യത്യസ്ത ചേരികളില്‍ നിലയുറപ്പിച്ചവരുമായ വ്യക്തികള്‍ക്ക് ഒന്നിച്ചിരിക്കാന്‍ കഴിയുന്ന മതേതര തുരുത്തുകളാണ് നമ്മുടെ വായനശാലകള്‍.

ശ്വാസം നിലച്ചുപോകാതെ വയനാശാലകളെ പരിപോഷിപ്പിക്കേണ്ടത് പൊതു അജണ്ടയായി മാറണം. ലൈബ്രേറിയന്മാരുടെ തസ്തിക നികത്താന്‍ കഴിയാത്തതിനാല്‍ സ്‌കൂളുകളിലെ പുസ്തകങ്ങളില്‍ പൊടിപിടിക്കുമോ എന്ന ആശങ്ക നിലവിലുള്ളതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ഗൗരവതരമാണ്.

വായന മരിക്കുന്നില്ല മറിച്ച് കടം കൊടുക്കേണ്ടി വരുമോയെന്നും മോഷണം പോകുമോ എന്നുമുള്ള ആശങ്കകള്‍ ഇല്ലാതെയും ഭാരം ചുമക്കേണ്ടതില്ല എന്ന സൗകര്യം ഉള്ളതിനാലും ഇ ബുക്കുകളിലേക്കുള്ള ഗതിമാറ്റമാണ് നടക്കുന്നത്.

അണയാ വിളക്കുകളായ പുസ്തകങ്ങളെ

ഉറ്റ ചങ്ങാതിമാരാക്കി മാറ്റാം.

 

Continue Reading

Film

‘ശക്തമായി യുഡിഎഫിന് ഒപ്പമുണ്ടാവും, മത്സരരംഗത്തേക്ക് ഉടനെയില്ല’: രമേഷ് പിഷാരടി

ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം പിഷാരടി പങ്കുവച്ചത്

Published

on

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ഒരുങ്ങുന്നവെന്ന വാര്‍ത്തകള്‍ തള്ളി നടന്‍ രമേഷ് പിഷാരടി. പാലക്കാട് വയനാട് മണ്ഡലങ്ങളിൽ യുഡിഎഫിനായി പ്രവർത്തിക്കും. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം പിഷാരടി പങ്കുവച്ചത്. മത്സര രംഗത്തേക്ക് ഉടനെയില്ല എന്നാണ് പിഷാരടി പറയുന്നത്.

‘നിയമസഭ ഉപതിരഞ്ഞെടുപ്പ്… മത്സരരംഗത്തേക്ക് ഉടനെയില്ല.. എന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപെട്ടു വരുന്ന വാര്‍ത്തകള്‍ ശരിയല്ല.. പാലക്കാട്, വയനാട്, ചേലക്കര.. പ്രവര്‍ത്തനത്തിനും.. പ്രചരണത്തിനും ശക്തമായി യുഡിഎഫിന് ഒപ്പമുണ്ടാവും” എന്നാണ് പിഷാരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. കൈപ്പത്തി ചിഹ്നമുള്ള കൊടിയുടെ ചിത്രമടക്കം പങ്കുവച്ചാണ് നടന്റെ പോസ്റ്റ്.

പാലക്കാട് എംഎല്‍എ ആയിരുന്ന ഷാഫി പറമ്പില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് മത്സരിച്ച് വിജയിച്ചതോടെയാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പടെ കോണ്‍ഗ്രസ് പ്രചാരണത്തില്‍ സജീവമായിരുന്നു രമേഷ് പിഷാരടി.

Continue Reading

Film

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നിര്‍മാതാക്കള്‍ക്കെതിരെ ഇഡി അന്വേഷണം: സൗബിന് ഷാഹിറിന് നോട്ടീസ്‌

കള്ളപ്പണ ഇടപാടുകളിലാണ് അന്വേഷണം നടക്കുന്നത്

Published

on

കൊച്ചി: ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമാതാക്കളായ പറവ ഫിലിംസിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം. പറവ ഫിലിംസ് കള്ളപ്പണം ഇടപാടുകൾ നടത്തിയിട്ടുണ്ടോയെന്നാണ് ഇ.ഡി അന്വേഷിക്കുക. ഇതുമായി ബന്ധപ്പെട്ട് നടൻ സൗബിൻ ഷാഹിർ ഉൾപ്പെടെയുള്ളവരെ ഇ.ഡി ചോദ്യം ചെയ്യും.

ഇതിനായി സൗബിൻ ഷാഹിറിന് നോട്ടീസ് നൽകിയിട്ടുണ്ട്. കള്ളപ്പണ ഇടപാടുകളിലാണ് അന്വേഷണം നടക്കുന്നത്. സാമ്പത്തിക തട്ടിപ്പ് കേസിൽ മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരെ പൊലീസ് കേസുണ്ട്. സിനിമയ്ക്ക് 7 കോടി രൂപ മുടക്കിയ വ്യക്തിക്ക് 250 കോടി ലാഭമുണ്ടാക്കിയിട്ടും മുടക്കുമുതൽ പോലും നൽകിയില്ലെന്നായിരുന്നു പരാതി.

നേരത്തേ സിനിമയുടെ ലാഭവിഹിതം വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടന്നതിലും പറവ ഫിലിംസിനെതിരെ കേസുണ്ട്. ഏഴുകോടി രൂപ സിനിമയ്ക്കായി മുടക്കിയാല്‍ 40 % ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത ശേഷം വഞ്ചിച്ചെന്ന് കാട്ടി അരൂര്‍ സ്വദേശി സിറാജ് വലിയതറ ഹമീദ് നല്‍കിയ കേസില്‍ നിര്‍മാതാക്കള്‍ തട്ടിപ്പ് നടത്തിയെന്ന് കേസന്വേഷിച്ച മരട് പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണവുമായി ഇ.ഡിയും എത്തുന്നത്.

Continue Reading

Trending