ചെന്നൈ: താലിയുടെ പിന്‍ബലമില്ലാതെ 13 വര്‍ഷത്തെ നീണ്ട ദാമ്പത്യത്തിന് വിരാമമിട്ട കമല്‍ഹാസന്റെയും ഗൗതമിയുടെ വേര്‍പിരിയലിന് മറുപടിയുമായി മകള്‍ ശ്രുതി ഹാസന്‍. തനിക്ക് ഏറെ പ്രിയപ്പെട്ടത് പിതാവാണ്. അദ്ദേഹത്തിന് പ്രാധാന്യമുള്ള ആളുകളെ താന്‍ ബഹുമാനിക്കാറുണ്ടെന്നായിരുന്നു ശ്രുതി ഹാസന്റെ മറുപടി. കുടുംബബന്ധങ്ങളെ ഏറെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ മറ്റൊരാളുടെ സ്വകാര്യ ജീവിതത്തിലേക്ക് താന്‍ കടന്നു ചെല്ലാറില്ലെന്നും ശ്രുതി ഹാസന്‍ പറഞ്ഞു.

Shruti Hassan, Kamal, Gauthami @ Uttama Villain Telugu Audio Launch Stills

ശ്രുതി ഹാസനുമായുള്ള അസ്വാരസ്യമാണ് കമല്‍ഹാസന്‍-ഗൗതമി ദമ്പതികളുടെ വേര്‍പിരിയലിന് കാരണമായതെന്ന് പരക്കെ ആക്ഷേപമുയര്‍ന്ന സാഹചര്യത്തിലാണ് താരം പ്രതികരിച്ചത്. വേര്‍പിരിയുന്നതായി സൂചിപ്പിച്ച് ഗൗതമിയുടെ പ്രസ്താവന വരുന്നതിന് തൊട്ടു മുമ്പ് ശ്രുതി ട്വിറ്ററില്‍ കുറിച്ച വാക്കുകളും വിവാദത്തിനിടയാക്കിയിരുന്നു. ‘ നമ്മുടെ ഉള്ളില്‍ പെട്ടെന്നുണ്ടാകുന്ന ചില മാറ്റങ്ങള്‍ നമ്മെ തന്നെ അതിശയിപ്പിക്കാറുണ്ട്. എല്ലാം തിരിച്ചറിയുന്ന നിമിഷത്തില്‍ പുതിയൊരു കാഴ്ചപ്പാടുകള്‍ക്ക് തുടക്കമാകും ചില മാറ്റങ്ങള്‍’-ഇങ്ങനെയായിരുന്നു ശ്രുതിയുടെ ട്വിറ്റ്. ഗൗതമിയെക്കുറിച്ചായിരുന്നു ട്വിറ്റെന്നായിരുന്നു സിനിമാലോകത്തുള്ളവരും ആരാധകരും കരുതിയിരുന്നത്.

e6689a9301a5b8c95135e3398bf47be3

സബാഷ് നായിഡു എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെയാണ് ഗൗതമിയും ശ്രുതിയും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ശ്രുതിയും കമല്‍ഹാസനും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന സിനിമ കൂടിയായിരുന്നു സബാഷ് നായിഡു. എന്നാല്‍ കോസ്റ്റിയൂം ഒരുക്കിയ ഗൗതമിയുടെ ഡിസൈനുകള്‍ ഇഷ്ടപ്പെടാത്ത ശ്രുതി അത് തുറന്നടിച്ചു. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ പരസ്യമായി വാക്കേറ്റമുണ്ടാവുകയും ചെയ്തിരുന്നു. ഇതേസിനിമയുടെ ചിത്രീകരണത്തിനിടെയാണ് കമലിന് കാലില്‍ ഗുരുതരമായി പരിക്കേറ്റത്. അപകടവിവരം അറിയിക്കാന്‍ താമസിച്ചുവെന്ന പേരില്‍ ശ്രുതിയും അക്ഷരയും ഗൗതമിയോട് വഴക്കിട്ടതും വാര്‍ത്തയായിരുന്നു.