ചെന്നൈ: താലിയുടെ പിന്‍ബലമില്ലാതെ 13 വര്‍ഷം നീണ്ട ദാമ്പത്യത്തിന് വിരാമമിട്ട് നടന്‍ കമല്‍ഹാസനും നടി ഗൗതമിയും വേര്‍പിരിഞ്ഞത് സിനിമാ ലോകത്തെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു. പരസ്പരം പഴിച്ചാരാതെ വേര്‍പിരിയലിലും ഇരുവരും മറ്റുള്ളവര്‍ക്ക് മാതൃകയായി. എന്നാല്‍ ഗൗതമിയുമായുള്ള വേര്‍പിരിയല്‍ വിഷയത്തില്‍ പ്രതികരണവുമായി കമല്‍ഹാസനും രംഗത്തെത്തി.

kamal-haasan-and-gautami-at-yicc-event-photos-4

ഗൗതമിയെ തള്ളി പറയാതെയായിരുന്നു കമല്‍ഹാസന്റെ പ്രതികരണം. ‘ഗൗതമിക്ക് സുഖവും ആശ്വാസവും നല്‍കുന്ന ഏതൊരു കാര്യത്തിലും ഞാന്‍ സന്തോഷവാനാണ്. എന്റെ വികാരങ്ങള്‍ക്ക് ഒരുവിലയുമില്ല. ഏത് അവസ്ഥയിലും ഗൗതമിയും മകള്‍ സുബ്ബുവും സന്തോഷവതികളായിരിക്കണമെന്നാണ് ആഗ്രഹം. ജീവിതത്തിലെ എന്ത് ആവശ്യത്തിനും ഏതു സമയത്തും ഞാന്‍ അവര്‍ക്കൊപ്പമുണ്ടാകും. മക്കളായ ശ്രുതി, അക്ഷര, സുബ്ബുലക്ഷ്മി എന്നിവരാല്‍ അനുഗ്രഹീതനാണ് ഞാന്‍. ഏറ്റവും ഭാഗ്യവാനായ അച്ഛന്‍ ഞാനാണ്’- കമല്‍ഹാസന്‍ പ്രതികരിച്ചു.

gautami-tadimalla-kamal-haasan_1436417575180

വേര്‍പിരിയല്‍ വാര്‍ത്ത ഇന്നലെയാണ് ഗൗതമി ബ്ലോഗിലൂടെ പുറത്തുവിട്ടത്. ഹൃദയഭേദകമായ അവസ്ഥയാണെന്നും ജീവിതത്തില്‍ സ്വീകരിച്ച ഏറ്റവും മനഃക്ലേശമുണ്ടാക്കിയ തീരുമാനമാണിതെന്നും പറഞ്ഞായിരുന്നു വേര്‍പിരിയല്‍ പ്രഖ്യാപനം. ‘കുറ്റം ആരുടെയെങ്കിലും തലയില്‍ ചുമത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. മാറ്റമെന്നത് അനിവാര്യമാണ്.’-ഗൗതമി ബ്ലോഗില്‍ പറയുന്നു.


Don’t Miss: കമല്‍ഹാസനും ഗൗതമിയും വേര്‍പിരിയുന്നു


hqdefault

kamal-haasan-cancer-awareness