തിരുവനന്തപുരം: മുക്കത്തെ ഗെയില്‍ പ്രകൃതിവാതക പൈപ്പ് ലൈന്‍ വിരുദ്ധ സമരത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന് കരുതുന്നില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രജേന്ദ്രന്‍. എറണാകുളം പ്രസ്‌ക്ലബില്‍ സംസാരിക്കുകയായിരുന്നു കാനം. സമരത്തിന് ഉടന്‍ പരിഹാരം കാണണം. സമരത്തെ അടിച്ചമര്‍ത്തുകയല്ല, സമവായത്തിലൂടെ പരിഹരിക്കുകയാണ് വേണ്ടത്. തെളിവില്ലാത്തതിനാല്‍ മുക്കം സമരത്തില്‍ തീവ്രവാദം ആരോപിക്കാന്‍ തയാറല്ല, കാനം അഭിപ്രായപ്പെട്ടു.
ജനകീയ സമരങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുക എന്നതാണ് എല്‍.ഡി.എഫ് നയം. അതേസമയം മുക്കം ഒറ്റപ്പെട്ട സംഭവമാണെന്നും കാനം പറഞ്ഞു. ഗെയില്‍ സമരത്തില്‍ സമവായം ഉണ്ടാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നു കരുതുന്നില്ല. മുക്കത്തെ സംഭവത്തെ കുറിച്ച് സര്‍ക്കാര്‍ പരിശോധിക്കും. ശേഷം ഉചിതമായ നടപടിയുണ്ടാവുമെന്നും കാനം വ്യക്തമാക്കി.
ഗെയില്‍ ജനകീയ സമരം; തീവ്രവാദ ബന്ധമുണ്ടെന്ന് കരുതുന്നില്ല: കാനം രജേന്ദ്രന്‍

Be the first to write a comment.